Categories: topnewstrending

തൃശൂര്‍ പൂരത്തിനുള്ള എഴുന്നള്ളിപ്പിന് കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാ കളക്ടര്‍

തൃശൂര്‍: തൃശൂര്‍ പൂരത്തിനുള്ള എഴുന്നള്ളിപ്പിന് കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാ കളക്ടര്‍. നീരുള്ളതും ശബ്ദം കേട്ടാല്‍ വിരണ്ടോടുന്നതുമായ ആനകള്‍ മെയ് 11 മുതല്‍ 14 വരെ തൃശൂര്‍ നഗരത്തില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നളിക്കുന്നകാര്യം കോടതി വിധിക്കനുസരിച്ച് തീരുമാനിക്കുമെന്നും കളക്ടര്‍ ടിവി അനുപമ പറഞ്ഞു.

നിലവില്‍ ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ടുള്ള ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് തൃശൂര്‍ ജില്ലാ കളക്ടര്‍ ടിവി അനുപമ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. നീരുള്ളതും ആരോഗ്യപ്രശ്‌നനങ്ങളുമുള്ള ആനകളെ എഴുന്നള്ളിക്കരുതെന്ന് ദേവസ്വങ്ങള്‍ക്കും പൂരം സംഘാടകര്‍ക്കും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ശബ്ദം കേട്ടാല്‍ വിരണ്ടോടുന്ന ആനകളെയും ഉപയോഗിക്കാന്‍ പാടില്ല. ഇത്തരം ആനകള്‍ മെയ് 11 ,12, 13 ,14 ദിവസങ്ങളില്‍ തൃശൂര്‍ നഗരത്തില്‍ പ്രവേശിക്കാന്‍ പോലും പാടില്ലെന്നാണ് നിര്‍ദ്ദേശം.

എഴുന്നള്ളിക്കുന്ന ആനകളെ പരിശോധിക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥരും മൃഗ ഡോക്ടര്‍മാരുമടങ്ങുന്ന സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും പ്രത്യേക ആനയെ ഉദ്ദേശിച്ചല്ല വിലക്കെന്നും എല്ലാ ആനകള്‍ക്കുമുള്ള പൊതു നിര്‍ദ്ദേശമാണെന്നും കളക്ടര്‍ വ്യക്തമാക്കുന്നു.

അതേസമയം തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ നാളെ ഹൈക്കോടതിയെടുക്കുന്ന തീരുമാനത്തിനനുസൃതമായി നടപടിയെടുക്കുമെന്നും കളക്ടര്‍ അറിയിച്ചു.

Karma News Editorial

Recent Posts

മലമൂത്രം കൈകൊണ്ട് കോരി വൃത്തിയാക്കും, കൂലി കിട്ടുന്നില്ല, സങ്കടം വിവരിച്ച് ഹോം നേഴ്സ്

തൊഴിൽ വാ​ഗ്ദാനം ചെയ്തുള്ള തട്ടിപ്പുകൾ ദിനം പ്രതി വർധിച്ചു വരുന്നു. തട്ടിപ്പുകാർക്ക് ഇരകളാകുന്നത് നിരവധി തൊഴിൽ അന്വേഷകരും. രോ​ഗികളെ പരിചരിക്കുന്നതിനായി…

6 mins ago

കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മുങ്ങിമരിച്ചു

കന്യാകുമാരി : കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മുങ്ങിമരിച്ചു. രണ്ട് പെൺകുട്ടികൾ ഉൾപ്പെടെയാണ് മരിച്ചത്. വിവാഹത്തിനെത്തിയതായിരുന്നു ഇവർ. തഞ്ചാവൂർ…

19 mins ago

തൃശ്ശൂരിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം, സംഭവം ചാർജ് ചെയ്യുന്നതിനിടെ

തൃശ്ശൂർ : മൊബൈൽ പൊട്ടിത്തെറിച്ച് അപകടം. തൃശ്ശൂർ പാവറട്ടി പൂവത്തൂരിലാണ് ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചത്. മരയ്‌ക്കാത്ത് അജീഷിന്റെ…

43 mins ago

കക്ഷിയേ ബലാൽസംഗം ചെയ്ത വക്കീലുമാർ തലശേരിയിൽ പോലീസ് പിടിയിൽ

കക്ഷിയേ ബലാൽസംഗം ചെയ്ത സീനിയൻ അഭിഭാഷകർ പോലീസ് കസ്റ്റഡിയിൽ. പ്രതികളായ അഡ്വ എം.ജെ.ജോൺസനും, കെ.കെ.ഫിലിപ്പും ഇപ്പോൾ കസ്റ്റഡിയിൽ ആയി തലശേരി…

51 mins ago

കൊടും ചൂടില്‍ നിന്നും രക്ഷ വേണം, മഴ പെയ്യാന്‍ പ്രത്യേക പ്രാര്‍ത്ഥന ഒരുക്കി പത്തനംതിട്ട സലഫി മസ്ജിദ്

സംസ്ഥാനം വേനൽ ചൂടിൽ വെന്തുരുകുമ്പോൾ മഴപെയ്യിക്കാനായി പ്രത്യേക പ്രാർത്ഥന നടത്തി പത്തനംതിട്ട സലഫി മസ്ജിദ്. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു…

1 hour ago

കല്ലടയാറ്റിൽ കുളിക്കാനിറങ്ങി, 2 വിദ്യാർഥികൾ മുങ്ങിമരിച്ചു

കൊല്ലം∙ കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. കുളനട സ്വദേശി അഖിൽ (20), മഞ്ചള്ളൂർ സ്വദേശി സുജിൻ (20) എന്നിവരാണ്…

1 hour ago