entertainment

ഷോര്‍ട്‌സ് ഇട്ടാല്‍ കാലു കാണുമെങ്കില്‍ സാരിയുടുത്താല്‍ വയര്‍ കാണുമല്ലോ, അപര്‍ണ ബാലമുരളി ചോദിക്കുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അപര്‍ണ ബാലമുരളി.തമിഴിലും താരം തിളങ്ങി നില്‍ക്കുകയാണ്.സൂര്യയുടെ നായികയായിട്ടാണ് അപര്‍ണ ഇനി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുക.ഇപ്പോള്‍ വസ്ത്രധാരണത്തെ കുറിച്ച് പറയുകയാണ് നടി.ഏത് വസ്ത്രം ധരിക്കണം എന്നുള്ളിത് അത് ധരിക്കുന്ന ആളുടെ സ്വാതന്ത്ര്യമാണെന്നും അതില്‍ ഇടപെടാന്‍ മറ്റാര്‍ക്കും അധികാരം ഇല്ലെന്നും അപര്‍ണ പറയുന്നു.ഷോര്‍ട്‌സ് ഇട്ടാല്‍ കാലു കാണുമെങ്കില്‍ പരമ്പരാഗത വസ്ത്രമായ സാരിയുടുത്താല്‍ വയര്‍ കാണുമല്ലോയെന്നും അപര്‍ണ ചോദിക്കുന്നു.ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നടിയുട തുറന്ന് പറച്ചില്‍.

അപര്‍ണയുടെ വാക്കുകള്‍ ഇങ്ങനെ,ഒരു ഫോട്ടോ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ എന്തൊക്കെ കമന്റുകള്‍ വന്നു.ഒരാള്‍ എന്തു ധരിക്കുന്നു എന്നുള്ളത് അവരുടെ സ്വാതന്ത്ര്യമാണ്.അവനവന് കംഫര്‍ട്ടബിള്‍ ആയ വേഷമാണ് ഓരോരുത്തരും ധരിക്കുക.ബാക്കിയുള്ളവര്‍ അത് അംഗീകരിക്കാന്‍ ശ്രമിക്കുക.ഷോര്‍ട്‌സ് ഇട്ടാല്‍ കാലു കാണുമെന്നുള്ളത് ശരി തന്നെ,പക്ഷേ സാരിയുടുത്താല്‍ വയര്‍ കാണില്ലേ?സാരി ഒരു പരമ്പരാഗത വസ്ത്രമാണ്.പക്ഷേ അതുടുക്കുമ്പോള്‍ എന്തൊക്കെ കാണുന്നുണ്ട്.ഇതിനൊക്കെ എങ്ങനെ സമയം കിട്ടുന്നുവെന്ന് എനിക്ക് ഇപ്പോഴും അറിയില്ല.ഇഷ്ടമുള്ള യോജിക്കുന്ന വേഷം ഏതാണോ അതു ധരിക്കുക.ഇതു പോലുള്ള ക്യാംപെയ്‌നുകള്‍ എപ്പോഴും നല്ലതാണ്.നാം ചിന്തിക്കുന്നതിന് സമാനമായി ചിന്തിക്കുന്ന വ്യക്തികള്‍ ഉണ്ട് എന്ന് അറിയുന്നത് എപ്പോഴും അശ്വാസകരമാണ്.നമ്മളൊക്ക മനുഷ്യരാണ്. ആരും പെര്‍ഫെക്ടറ്റല്ല.ഒരു പബ്ലിക്ക് ഫിഗറാണെന്നുള്ളതു കൊണ്ട് അവരെക്കുറിച്ച് മോശം പറയാന്‍ ആര്‍ക്കും അവകാശമില്ല.എന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ കമന്റുകള്‍ ഞാന്‍ ലിമിറ്റ് ചെയ്തു വച്ചിരിക്കുകയാണ്.കാരണം നമ്മള്‍ എത്ര നല്ല പോസ്റ്റ് ഇട്ടാലും അതിനൊരു മോശം കമന്റിടാന്‍ എപ്പോഴും ആരെങ്കിലും ഉണ്ടാകും.മോശം കമന്റുകള്‍ വ്യക്തിപരമായി ഒരു നെഗറ്റിവിറ്റി നല്‍കുന്നതാണ്.അതൊഴിവാക്കാനാണ് കമന്റുകള്‍ ലിമിറ്റ് ചെയ്തു വച്ചിരിക്കുന്നത്.ചിലപ്പോ അതെന്റെ വീക്ക് പോയിന്റ് ആയിരിക്കും,പക്ഷേ എന്നാലും അത്രയും നെഗറ്റിവിറ്റി കുറയ്ക്കുക എന്നതു മാത്രമേ ഞാന്‍ ഉദ്ദേശിക്കുന്നുള്ളു.

Karma News Network

Recent Posts

മേയര്‍ -കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം, യദുവിന്‍റെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ നടന്ന വാക്കുതർക്കത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. കെഎസ്ആർടിസി ഡ്രൈവര്‍…

18 mins ago

യോഗി ആദിത്യനാഥിന്റെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ചു, പ്രതി പിടിയിൽ

ലക്‌നൗ: യോഗി ആദിത്യനാഥിന്റെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച പ്രതി പിടിയിൽ.നോയിഡയിലെ ബരോള നിവാസി ശ്യാം കിഷോർ ഗുപ്തയാണ് അറസ്റ്റിലായത്. ജനങ്ങളിൽ…

39 mins ago

ഇ.പി.ജയരാജൻ ഒരു തെറ്റും ചെയ്തില്ല, ഇഷ്ടമുള്ള രാഷ്ട്രീയം സെലക്ട് ചെയ്യാം

തിരുവനന്തപുരം : ബിജെപിയിലേക്ക് ആളൊഴുകുന്നതിൽ എന്തിന് ഇത്ര ടെൻഷൻ എന്ന് നെയ്യാറ്റിൻകരയിലെ സാമൂഹ്യപ്രവർത്തകനും അഭിഭാഷകനുമായ മോഹൻകുമാർ. ഇ.പി യുടെ വീട്ടിലെത്തി…

51 mins ago

രാജ്യത്തിനായി പരിശ്രമിക്കണമെന്നോ ജനങ്ങളെ സേവിക്കണമെന്നോ ആഗ്രഹമില്ലാതെ പരസ്പരം തമ്മിലടിക്കുന്നു, ഇൻഡി സഖ്യത്തിനെതിരെ ഷെഹ്‌സാദ് പൂനാവല്ല

ന്യൂഡൽഹി: പ്രത്യേക കാഴ്ചപ്പാടുകളില്ലാതെ പരസ്പരം തമ്മിലടിക്കുന്നവരാണ് ഇൻഡ്യ സഖ്യമെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവല്ല. പാർട്ടിക്കുള്ളിൽ തന്നെ ചേരി…

1 hour ago

കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ കൂട്ടഅവധി, 14 പേർക്കെതിരെ നടപടിയെടുത്തു

തിരുവനന്തപുരം : മുന്നറിയിപ്പില്ലാതെ കൂട്ടഅവധി എടുത്ത സംഭവത്തിൽ 14 കെ.എസ്.ആർ.ടി.സി. ജീവനക്കാർക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചു. കെ.എസ്.ആർ.ടി.സി. പത്തനാപുരം യൂണിറ്റിൽ 2024…

1 hour ago

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഡീപ് ഫേക്ക് വീഡിയോ, കോണ്‍ഗ്രസ് ഐ.ടി സംഘത്തിലെ അഞ്ചുപേർ അറസ്റ്റിൽ

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഡീപ് ഫേക്ക് വീഡിയോ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഐ.ടി സംഘത്തിലെ അഞ്ചുപേരെ…

2 hours ago