entertainment

എന്തെങ്കിലും തിരക്കോ അത്യാവശ്യമോ ഉള്ളതുകൊണ്ടായിരിക്കും സജിൻ വിവാഹത്തിനെത്തിയത്, അപ്സര

നടി അപ്സര രത്നാകരനും സംവിധായകൻ ആൽബി ഫ്രാൻസിസും ഇന്നലെയാണ് വിവാഹിതരായത്. സഹ താരങ്ങൾ വിവാഹം ആഘോഷമാക്കിമാറ്റിയിരുന്നു. ചോറ്റാനിക്കരയിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ. അടുത്ത ബന്ധുക്കളും സഹപ്രവർത്തകരും വിവാഹത്തിൽ പങ്കെടുത്തു. കസവ് സാരിയും കസ്റ്റമൈസ് ചെയ്ത ബ്ലൗസുമായിരുന്നു അപ്സരയുടെ വേഷം. മുണ്ടും ഗോൾഡൻ നിറത്തിലുള്ള ജുബ്ബയുമായിരുന്നു ആൽബിയുടെ വേഷം. രണ്ടു വർഷത്തെ പ്രണയത്തിനുശേഷമാണ് വിവാഹം. അപ്സര മുഖ്യ വേഷത്തിലെത്തിയ ‘ഉള്ളത് പറഞ്ഞാൽ’ എന്ന സീരിയലിന്റെ സംവിധായകൻ ആൽബി ആയിരുന്നു. ഈ സീരിയലിലെ പ്രകടനത്തിന് അപ്സരയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചിരുന്നു.

സാന്ത്വനത്തിലെ ജയന്തി എന്ന കഥാപാത്രമാണ് ഇപ്പോൾ അപ്സര ചെയ്യുന്നത്. സാന്ത്വനം കുടുംബത്തിലെ പ്രധാനികളിലൊരാളായ ശിവനെ അവതരിപ്പിക്കുന്ന സജിൻ ചടങ്ങിനെത്തിയിരുന്നില്ല. അതേക്കുറിച്ച് ചോദിച്ചപ്പോഴുള്ള അപ്‌സരയുടേയും ആൽബിന്റേയും പ്രതികരണം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

നമ്മൾ ഏറ്റവും അടുത്ത സുഹൃത്തുക്കളെയെല്ലാം വിവാഹത്തിന് വിളിച്ചിരുന്നു. അദ്ദേഹത്തിന് എന്തെങ്കിലും തിരക്കോ അത്യാവശ്യമോ ഉണ്ടായിരിക്കും. കല്യാണത്തിന് മുൻപ് ഞങ്ങൾ കണ്ടിരുന്നു. ഷഫ്‌ന ചേച്ചിയും സജിൻ ചേട്ടനും എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. വിവാഹത്തിന് മുൻപ് രണ്ടാളും എനിക്ക് എല്ലാ അനുഗ്രഹങ്ങളും തന്നിരുന്നു. ഫങ്ഷൻ അറ്റൻഡ് ചെയ്യാത്തത് അവർക്കെന്തെങ്കിലും അസൗകര്യമുണ്ടായിക്കാണും

ഈ സ്റ്റോറിക്ക് അനുയോജ്യമായൊരു തലക്കെട്ട് താൻ നിർദേശിക്കാമെന്നായിരുന്നു ആൽബിൻ പറഞ്ഞത്. സാന്ത്വനത്തിലെ ജയന്തിയോടുള്ള വിരോധം കൊണ്ട് മാത്രമാണ് ശിവൻ വരാതിരുന്നത് എന്ന് വേണമെങ്കിൽ പറയാം. ടൈറ്റിൽ വേണമെങ്കിൽ ഞങ്ങൾ അങ്ങോട്ട് പറഞ്ഞ് തരാമെന്നും ഇരുവരും പറഞ്ഞിരുന്നു. വിവാഹ ശേഷം അഭിനയിക്കാൻ ആഗ്രഹമുണ്ടോയെന്ന ചോദ്യം തന്നെ തെറ്റാണ്. നമുക്ക് വിവാഹത്തിന് ശേഷം ജീവിക്കാൻ ആഗ്രഹമുണ്ടെങ്കിൽ എന്തെങ്കിലും ജോലി ചെയ്യണ്ടെ, അപ്‌സരയുടെ ജോലി അഭിനയമായത് കൊണ്ട് അപ്‌സര പോവില്ലെന്ന് പറഞ്ഞാലും വിടുമെന്നായിരുന്നു ആൽബിന്റെ കമന്റ്.

Karma News Network

Recent Posts

പെരിയാറിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ യുവതി മുങ്ങിമരിച്ചു

പെരുമ്പാവൂർ∙ പെരിയാറിൽ കുളിക്കാനിറങ്ങിയ യുവതി മുങ്ങിമരിച്ചു. എറണാകുളം പെരുമ്പാവൂരിലാണ് അപകടം. ചെങ്ങന്നൂർ ഇടനാട് മായാലിൽ തുണ്ടിയിൽ ജോമോൾ (25) ആണ്…

3 mins ago

ദല്ലാൾ നന്ദകുമാറിനെതിരെ പരാതി നൽകി ശോഭ സുരേന്ദ്രൻ, കേസെടുത്തു

ആലപ്പുഴ: വിവാദ ദല്ലാൾ ടി.ജി നന്ദകുമാറിനെതിരെ പൊലീസിൽ പരാതി നൽകി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശം…

29 mins ago

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച എസ്.ഐക്ക് ആറ് വർഷം കഠിനതടവും 25000 രൂപ പിഴയും

തിരുവനന്തപുരം : പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ പിരിച്ചുവിട്ട ഐസ് ഐ കോലിക്കോട് സ്വദേശി സജീവ് കുമാറിനെ(54)…

59 mins ago

ഉദ്യോഗസ്ഥർക്കെതിരായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ സുരക്ഷ വർധിപ്പിച്ചു

ന്യൂഡൽഹി: ഉദ്യോഗസ്ഥർക്കെതിരായ സമീപകാല ആക്രമണങ്ങളും ഭീഷണികളും കണക്കിലെടുത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ എല്ലാ ഓഫീസുകളിലും സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്)…

1 hour ago

പൊതുഗതാഗതം തടസപ്പെടുത്തി ബസിന് കുറുകെ സ്വന്തം വാഹനം ഇടാനും ഡ്രൈവറെ ചീത്ത വിളിക്കാനും ഇവർക്ക് ആര് അധികാരം നൽകി, മേയർക്കെതിരെ പി. ശ്യാംരാജ്

നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറോട് തട്ടികയറിയ മേയറെയും സിപിഎമ്മിനെയും വിമർശിച്ച് യുവമോർച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജ്. ഒരു…

1 hour ago

പതിനേഴുകാരൻ്റെ കരൾ പിതാവിന് ദാനം നൽകാൻ നിയമ തടസ്സം: ആശ്വാസമായി ഹൈക്കോടതി വിധി

എറണാകുളം: സ്വന്തം കരൾ പിതാവിന് ദാനമായി നൽകാൻ ഹൈക്കോടതിയുടെ അനുമതി തേടി പതിനേഴുകാരൻ. കാസർഗോഡ് മാലോത് സ്വദേശിയായ എഡിസൺ സ്കറിയയാണ്…

2 hours ago