national

അരവിന്ദ് കെജ്രിവാളിന് ആശ്വാസം, ഡൽഹി മദ്യനയ അഴിമതി, ഇഡി സമന്‍സ് അയച്ചിട്ടും ഹാജരാകാത്ത കേസില്‍ മുൻകുർ ജാമ്യം

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടിക്കും അരവിന്ദ് കെജ്രിവാളിനും ആശ്വാസം. ഇഡി സമന്‍സ് അയച്ചിട്ടും ഹാജരാകാത്ത കേസില്‍ ദില്ലി റോസ് അവന്യൂ കോടതി ജാമ്യം അനുവദിച്ചു. 15000 രൂപയുടെ ആള്‍ജാമ്യത്തിലാണ് ജാമ്യം അനുവദിച്ചത്.ഇഡിയു ടെ അപേക്ഷയിൽ കോടതി വാദം തുടരും. ഏപ്രിൽ ഒന്നിന് കേസ് വീണ്ടും പരിഗണിക്കും.കേസിന്‍റെ രേഖകൾ ആവശ്യപ്പെട്ടുള്ള കെജരിവാളിന്‍റെ അപേക്ഷയിൽ മറുപടി നൽകാൻ ഇഡിക്ക് കോടതി നിർദ്ദേശം നല്‍കി.

നേരത്തെ, മദ്യനയ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കെജ്രിവാളിന് നിരവധി സമൻസ് അയച്ചിരുന്നുവെങ്കിലും അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. തുടർന്ന് സമൻസ് നൽകിയിട്ടും ഹാജരാകാത്ത കെജ്രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു.

ഇഡി അയച്ച എട്ട് സമൻസുകളാണ് മുഖ്യമന്ത്രി കൈപ്പറ്റാതെ ഒഴിവാക്കിയത്.കേസിലെ പ്രതികളിൽ ഒരാളായ സമീർ മഹേന്ദ്രുവുമായി കേജ്രിവാൾ വിഡിയോ കോളിൽ സംസാരിച്ചെന്നും മറ്റൊരു പ്രതിയായ മലയാളി വിജയ് നായരുമായി ചേർന്ന് പ്രവർത്തിക്കാൻ ആവശ്യപ്പെട്ടെന്നുമാണ് ഇഡിയുടെ ആരോപണം. ഇന്നലെ മദ്യനയ കേസിൽ ബിആർ എസ് നേതാവ് കെ.കവിതയെ ഇഡി അറസ്റ്റ് ചെയ്തിരുന്നു

Karma News Network

Recent Posts

കൊല്‍ക്കത്തയില്‍ ചികിത്സയ്ക്ക് എത്തിയ ബംഗ്ലാദേശ് എംപി കൊല്ലപ്പെട്ടു, മൂന്നുപേർ കസ്റ്റഡിയിൽ

കൊല്‍ക്കത്ത: ചികിത്സയ്ക്കെത്തി കാണാതായ ബംഗ്ലാദേശ് എംപി കൊല്ലപ്പെട്ടതായി പശ്ചിമബംഗാള്‍ പൊലീസ്. ബംഗ്ലാദേശ് ഭരണകക്ഷിയായ അവാമി ലീഗിന്റെ എംപിയായ അന്‍വറുള്‍ അസീം…

20 mins ago

അങ്കണവാടി ജീവനക്കാരുടെ ശമ്പളം മരവിപ്പിച്ചു, ഉത്തരവുമായി ധനംവകുപ്പ്

കണ്ണൂര്‍: അങ്കണവാടി ജീവനക്കാരുടെ ശമ്പളം മരവിപ്പിച്ചുകൊണ്ടുള്ള വിചിത്ര ഉത്തരവുമായി ധനവകുപ്പ്. സംസ്ഥാന വിഹിതം ഇനിയൊരു നിര്‍ദേശം ലഭിക്കുന്നത് വരെ നല്‍കേണ്ടെന്നാണ്…

29 mins ago

സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന,പിന്തുണയ്ക്കുന്ന നേതാക്കള്‍ക്കുമേല്‍ ഭീഷണി , ആം ആദ്മി പാര്‍ട്ടിയ്ക്കെതിരെ സ്വാതി മലിവാൾ

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയ്ക്കെതി സ്വാതി മലിവാൾ. സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ പാര്‍ട്ടിയില്‍ ഗൂഢാലോചന നടക്കുന്നു. തനിക്കെതിരെ…

43 mins ago

CPM നേതാക്കൾ നടത്തിയ വിവാഹം, യുവാവിനെ ചതിച്ചു

തിരുവനന്തപുരം : പാർട്ടി നടത്തിയ വിവാഹത്തിലെ ചതിയിൽ കുടുങ്ങി യുവാവും കുടുംബവും. കാരക്കോണം മെഡിക്കൽ ജീവനക്കാരനായ അരുൺ ആണ് നേതാക്കളുടെ…

58 mins ago

കൊല്ലങ്കോട്ട് മയക്കുവെടിവെച്ച് പിടികൂടിയ പുലി ചത്തു, ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് നിഗമനം

പാലക്കാട്: കൊല്ലങ്കോട് വാഴപ്പുഴയില്‍ മയക്കുവെടിവെച്ച് കമ്പിവേലിയില്‍ നിന്ന് രക്ഷപ്പെടുത്തി കൂട്ടിലാക്കിയ പുലി ചത്തു. മണിക്കൂറുകറോളം കമ്പിവേലിയില്‍ കുടുങ്ങി കിടന്ന പുലിയെ…

2 hours ago

സിപിഎം അദ്ധ്യാപക സം​ഘടന നേതാവിനെ അസോസിയേറ്റ് പ്രൊഫസറാക്കാൻ വഴിവിട്ട നീക്കം, കേരള സർവകലാശാല കുരുക്കിൽ

തിരുവനന്തപുരം : കേരള സർവകലാശാലയിലെ സിപിഎം അദ്ധ്യാപക സം​ഘടന നേതാവിനെ അസോസിയേറ്റ് പ്രൊഫസറാക്കാൻ നീക്കം. മുൻ സിൻഡിക്കേറ്റ് അം​ഗവും നിലവിലെ…

2 hours ago