kerala

ലൗ ജിഹാദ് തടയാൻ കേരളത്തിനു 51ലക്ഷം സംഭാവന നല്കി ദി കേരള സ്റ്റോറി നിർമ്മാതാവ്

ദി കേരള സ്റ്റോറിയുടെ നിർമ്മാതാക്കൾ കേരളത്തിൽ ലൗ ജിഹാദും മത പരിവർത്തനവും തടയാനായി 51 ലക്ഷം രൂപ സംഭാവനയായി നല്കി. തിരുവനന്തപുരത്തേ ആർഷ വിദ്യാ സമാജത്തിനാണ്‌ തുക കൈമാറിയത്. ദി കേരള സ്റ്റോറിയുടെ കളക്ഷൻ 2 കോടിയിലേക്ക് എത്തുമ്പോൾ അതിന്റെ ഒരു വിഹിതം സിനിമ ലക്ഷ്യം ഇട്ട സാമൂഹിക വിഷയത്തിനും നല്കുകയാണ്‌. കഴിഞ്ഞ ദിവസമാണ്‌ സുപ്രീം കോടതിയും തുറന്ന് പറഞ്ഞത് ഈ സ്നിമയിൽ സമൂഹത്തിൽ നടക്കുന്ന വിഷയങ്ങൾ ഉണ്ട് എന്നും സാമൂഹിക വിഷയം ചർച്ചയായിട്ടുണ്ടാകാം എന്നും. മതപരിവർത്തനത്തിന് വിധേയരായ 7000 ലധികം യുവതീ യുവാക്കളെ സ്വധർമ്മത്തിലേയ്ക്ക് തിരികെ കൊണ്ടുവന്ന ആർഷവിദ്യാസമാജത്തിൻ്റെ മഹനീയ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു കൊണ്ട് വിപുൽ ഷാ ജിയാണ്‌ 51 ലക്ഷം രൂപയുടെ ചെക്ക് ശ്രുതി ജിക്ക് കൈമാറി.

നിർമ്മാതാക്കൾ ലക്ഷ്യമിട്ടതിനേക്കാൾ വരുമാനം ആണ്‌ സിനിമയ്ക്ക് ലഭിച്ചത്. 18 കോടി രൂപയായിരുന്നു ചിലവ്. ഈ സിനിമ ഞങ്ങളുടെ ജീവിതം കൂടിയാണ്‌ എന്നും ഞങ്ങളുടെ അനുഭവം കൂടിയാണ്‌ എന്നും മുമ്പ് ആർഷ വിദ്യാ സമാജത്തിലെ പെൺകുട്ടികൾ കർമ്മ ന്യൂസിൽ പ്രതികരിച്ചിരുന്നു. കേരളത്തിലെ നൂറു കണക്കിനു ഹൈന്ദവ പെൺകുട്ടികൾക്കാണ്‌ ആർഷ വിദ്യാ സമാജം സംരക്ഷണം ഒരുക്കിയിട്ടുള്ളത്. ഇസ്ളാം മതത്തിലേക്ക് മതം മാറിയവും ലൗ ജിഹാദിനു പോയി ചതിക്കപ്പെട്ടവരും ആയവരാണ്‌.

തിരുവനന്തപുരത്ത് ആർഷ വിദ്യാ സമാജത്തിൽ എല്ലാ മതങ്ങളേ കുറിച്ചും പഠിപ്പിക്കുന്നുണ്ട്. ഒരു മതം മാത്രം പഠിച്ചാൽ മറ്റ് മതങ്ങളേ കുറിച്ച് അറിയാനാവില്ല. എല്ലാ മതങ്ങളേ കുറിച്ചും ഇവിടെ പെൺകുട്ടികൾക്ക് അറിവു പകർന്നു നല്കുന്നു.മുമ്പ് ദി കേരള സ്റ്റോറിയുടെ പ്രസ് കോൺഫറൻസും മുംബൈയിൽ നടന്നപ്പോൾ ആർഷ വിദ്യാ സമാജത്തിൽ നിന്നും പെൺകുട്ടികൾ മുംബൈയിൽ ക്ഷണിക്കപ്പെട്ട് എത്തിയിരുന്നു.സിനിമയുടെ സംവിധായകനായ സുദിപ്തോ സെൻ ജി, പ്രൊഡ്യൂസറായ വിപുൽ ഷാ ജി, കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ആദാ ശർമ്മ ജി, യോഗിത ബിഹാനി ജി, സിദ്ധി ഇദിനാനി ജി, സോണിയ ബലാനി ജി എന്നിവരുമായി പെൺകുട്ടികൾ സംവദിക്കുകയും ചെയ്തിരുന്നു.

ലൗട്രാപ്പ് ജിഹാദിൽ അകപ്പെട്ട് ആർഷവിദ്യാസമാജത്തിൽ എത്തിക്കുകയും ആചാര്യശ്രീ കെ.ആർ മനോജ് ജിയുമായുള്ള ആശയസംവാദത്തിനൊടുവിൽ സ്വധർമ്മത്തിലേയ്ക്ക്തിരികെ വന്നവരുമായ 26 പേർ പ്രസ്തുത ചടങ്ങിൽ പങ്കെടുത്തു.ഇസ്ലാം മതമൗലികവാദികളുടെ മതപരിവർത്തന ശ്രമങ്ങളേയും തീവ്രവാദ – ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള റിക്രൂട്ട്മെൻ്റ് ശ്രമങ്ങളേയും ധൈര്യമായി തുറന്നു കാട്ടിയ കേരള സ്റ്റോറിയുടെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ രേഖപ്പെടുത്തി.

അതുപോലെ മുംബൈയിൽ വിമാനമിറങ്ങിയ നിമിഷം മുതൽ ടീം AVS നായി കനത്ത സുരക്ഷ ഒരുക്കിയ സെക്യൂരിറ്റി ഗാർഡുകൾക്കും ആർഷ വിദ്യാ സമാജം നന്ദി അറിയിച്ചു.

 

 

Main Desk

Recent Posts

വയ്യാതെ കിടക്കുമ്പോൾ ആണ് കുഞ്ഞുങ്ങളുടെ സ്നേഹം മനസിലാവുന്നത്, വലിയ ആ​ഗ്രഹമായിരുന്നു ഒരു തട്ടുകട, മണി പറഞ്ഞത്

അഭിനയവും പാട്ടും സ്വതസിദ്ധമായ ചിരിയുമൊക്കെയായി ആരാധകരുടെ ഹൃദയത്തിൽ ഇടംപിടിച്ച കലാഭവൻ മണിയുടെ മരണം മലയാളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. താൻ ജനിച്ച്…

12 mins ago

കണക്കിന് വട്ടപ്പൂജ്യം നേടിയ ആര്യകൊച്ചിന് ഐഎഎസ്-ഐപിഎസുകാരിയും ആവാം, അടിച്ചുമാറ്റൽ സർവ്വീസിലും പോക്രിത്തരം സർവീസിലും ആണെന്ന് മാത്രം- അഞ്‍ജു പാർവതി

മേയർ ആര്യ രാജേന്ദ്രൻ, മുൻ യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം, എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത് എന്നിവരെ പരോക്ഷമായി…

47 mins ago

സരിത മക്കളെ വളർത്തിയത് സ്‌നേഹത്തിന്റെയും ബന്ധത്തിന്റെയും വില മനസ്സിലാക്കി, ചർച്ചയായി ശ്രാവണിന്റെ പോസ്റ്റ്

നടൻ മുകേഷിന്റെയും നടി സരിതയുടെയും മകനായ ഡോ. ശ്രാവൺ മുകേഷ് മാതാപിതാക്കളുടെ പാത പിന്തുടർന്ന് അഭിനയ രംഗത്ത് എത്തിയിരുന്നു. ചെറുതും…

1 hour ago

മമ്മൂട്ടി അടിമുടി മനുഷ്യത്വമാണ്, നമ്മുടെ അഭിമാനമാണ്- ഹരീഷ് പേരടി

മമ്മൂട്ടിയും അദ്ദേഹത്തിൻ്റെ പുഴു എന്ന ചിത്രവും സൈബർ ലോകത്തെ ചർച്ചകളിൽ നിറയുകയാണ്. 2022-ൽ പുറത്തിറങ്ങിയ ഒട്ടേറെ ചർച്ചകൾക്ക് വിധേയമായ 'പുഴു'…

2 hours ago

ചക്രവാതച്ചുഴി, ഇന്ന് 5 ജില്ലകളിൽ യെല്ലോ, നാളെ ഓറഞ്ച് അലർ

തിരുവനന്തപുരം: വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് നിലനിൽക്കെ കേരളത്തിൽ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ ഇന്ന്…

2 hours ago

അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം, സസ്പെൻഷൻ ആത്മവീര്യം തകർക്കും’ കെജിഎംസിടിഎ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെജിഎംസിടിഎ. ആശുപത്രിയില്‍ ആറാം വിരല്‍ നീക്കം…

11 hours ago