entertainment

അവള്‍ ഇങ്ങനെ ഇതിലൂടെ കടന്നു പോകുമെന്ന് എനിക്കറിയില്ല, ഡിംപലിന് പിന്തുണയുമായി ആര്യ

ബിഗ്‌ബോസ് പ്രേക്ഷകരെ ആകെ സങ്കടത്തിലാക്കിയ വാര്‍ത്തയായിരുന്നു ഡിംപല്‍ ഭാലിന്റെ പിതാവിന്റെ മരണം. ഇന്നലത്തെ എപ്പിസോഡിലാണ് തന്റെ പപ്പ മരിച്ച കാര്യം ഡിംപല്‍ അറിയുന്നച്. സഹോദരി തിങ്കള്‍ ഭാല്‍ ആണ് ആ സങ്കട വാര്‍ത്ത ഡിംപലിനെ അറിയിക്കുന്നത്. ഇതിന്റെ വീഡിയോ പുറത്തെത്തിയിരുന്നു. ഏവരെയും കണ്ണീരണിയിക്കുന്നതാണ് വീഡിയോ.

പിതാവിന്റെ മരണ വാര്‍ത്ത കേട്ട് പൊട്ടിക്കരയുകയാണ് ഡിംപല്‍. പപ്പയുടെ മരണ വാര്‍ത്തയില്‍ തകര്‍ന്നിരിക്കുന്ന ഡിംപിലിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് പോയ വര്‍ഷത്തെ ബിഗ് ബോസ് താരം ആര്യ. എങ്ങനെയാണ് ഡിംപല്‍ ഈ വിഷമ ഘട്ടത്തെ അതിജീവിക്കുക എന്ന് തനിക്ക് അറിയില്ലെന്നാണ് ആര്യ പറയുന്നത്. അതേസമയം തന്നെ സംബന്ധിച്ച് ഈ സീസണിലെ വിജയി ഡിംപല്‍ ആണെന്നും ആര്യ പറയുന്നു. ആര്യയുടെ വാക്കുകളിലേക്ക്.

ഇതിവിടെ പങ്കുവെക്കണമോ എന്ന് ഒരായിരം തവണ ആലോച്ചിരുന്നു. എന്റെ വികാരങ്ങളെ നിയന്ത്രിക്കാന്‍ സാധിച്ചില്ല. ബിഗ് ബോസ് സ്‌ക്രിപ്പ്റ്റഡ് ആണോ എന്ന് പലരും ഇപ്പോഴും എന്നോട് ചോദിക്കാറുണ്ട്. ഇന്നത്തെ എപ്പിസോഡിന്റെ പ്രൊമോ നിങ്ങള്‍ കണ്ടു കാണുമെന്ന് കരുതുന്നു. നിങ്ങള്‍ക്കുള്ള ഉത്തരം കിട്ടിയെന്ന് കരുതുന്നു. എന്നാണ് ആര്യ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചിരിക്കുന്നത്.

ഇത്രയും വലിയ വേദനയിലൂടെ ഒരാള്‍ കടന്നു പോകുന്നതിനെ കുറിച്ച് എനിക്ക് ചിന്തിക്കാന്‍ പോലും സാധിക്കുന്നില്ല. ആ വീട്ടില്‍ 70 ദിവസം ജീവിക്കുക എന്നത് തന്നെ വൈകാരികമായും മാനസികമായും തളര്‍ത്തുന്നതാണ്. അവള്‍ ഇങ്ങനെ ഇതിലൂടെ കടന്നു പോകുമെന്ന് എനിക്കറിയില്ല. പ്രിയപ്പെട്ട ഡിംപല്‍, എന്നെ സംബന്ധിച്ച് നീയാണ് ഈ സീസണിലെ വിജയി.

തുടക്കം മുതല്‍ നിന്നെ ആരാധിച്ചിരുന്നു. നീ ഒരുപാട് ഹൃദയങ്ങളാണ് ജയിച്ചത് പ്രിയപ്പെട്ടവളെ. പിടിച്ചു നില്‍ക്കുക. പപ്പ നിന്നെ ഓര്‍ത്ത് അഭിമാനിക്കും. മുകളിലിരുന്നു കൊണ്ട് നിന്നെ മുന്നോട്ട് നയിക്കും. ഇതിനെ അതിജീവിക്കാനുള്ള കരുത്ത് നിനക്കുണ്ടാകട്ടെ. നിന്നേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.- ആര്യ കുറിച്ചു.

Karma News Network

Recent Posts

സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു

കൊച്ചി: ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അര്‍ബുദം ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. 1981-ല്‍ പുറത്തിറങ്ങിയ ആമ്പല്‍…

20 mins ago

മലമൂത്രം കൈകൊണ്ട് കോരി വൃത്തിയാക്കും, കൂലി കിട്ടുന്നില്ല, സങ്കടം വിവരിച്ച് ഹോം നേഴ്സ്

തൊഴിൽ വാ​ഗ്ദാനം ചെയ്തുള്ള തട്ടിപ്പുകൾ ദിനം പ്രതി വർധിച്ചു വരുന്നു. തട്ടിപ്പുകാർക്ക് ഇരകളാകുന്നത് നിരവധി തൊഴിൽ അന്വേഷകരും. രോ​ഗികളെ പരിചരിക്കുന്നതിനായി…

41 mins ago

കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മുങ്ങിമരിച്ചു

കന്യാകുമാരി : കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മുങ്ങിമരിച്ചു. രണ്ട് പെൺകുട്ടികൾ ഉൾപ്പെടെയാണ് മരിച്ചത്. വിവാഹത്തിനെത്തിയതായിരുന്നു ഇവർ. തഞ്ചാവൂർ…

54 mins ago

തൃശ്ശൂരിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം, സംഭവം ചാർജ് ചെയ്യുന്നതിനിടെ

തൃശ്ശൂർ : മൊബൈൽ പൊട്ടിത്തെറിച്ച് അപകടം. തൃശ്ശൂർ പാവറട്ടി പൂവത്തൂരിലാണ് ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചത്. മരയ്‌ക്കാത്ത് അജീഷിന്റെ…

1 hour ago

കക്ഷിയേ ബലാൽസംഗം ചെയ്ത വക്കീലുമാർ തലശേരിയിൽ പോലീസ് പിടിയിൽ

കക്ഷിയേ ബലാൽസംഗം ചെയ്ത സീനിയൻ അഭിഭാഷകർ പോലീസ് കസ്റ്റഡിയിൽ. പ്രതികളായ അഡ്വ എം.ജെ.ജോൺസനും, കെ.കെ.ഫിലിപ്പും ഇപ്പോൾ കസ്റ്റഡിയിൽ ആയി തലശേരി…

1 hour ago

കൊടും ചൂടില്‍ നിന്നും രക്ഷ വേണം, മഴ പെയ്യാന്‍ പ്രത്യേക പ്രാര്‍ത്ഥന ഒരുക്കി പത്തനംതിട്ട സലഫി മസ്ജിദ്

സംസ്ഥാനം വേനൽ ചൂടിൽ വെന്തുരുകുമ്പോൾ മഴപെയ്യിക്കാനായി പ്രത്യേക പ്രാർത്ഥന നടത്തി പത്തനംതിട്ട സലഫി മസ്ജിദ്. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു…

2 hours ago