trending

മൃതദേഹത്തെ കണ്ടപ്പോൾ ഞാൻ ആകെ മരവിച്ചു പോയി.മുഖത്ത് യാതൊരു വ്യത്യാസമില്ലാതെ പുഞ്ചിരിയോടെ അയാൾ ഉറങ്ങുകയാണ്, കുറിപ്പ്

പ്രവാസികളുടെ വിഷമങ്ങളും കഷ്ടപ്പാടുകളും പുറം ലോകത്തെ അറിയിക്കുന്ന പൊതുപ്രവർത്തകനായ അഷ്റഫ് താമരശ്ശേരി പങ്കുവെച്ച പുിയ കുറിപ്പ് ഹൃദയഭേ​​​ദ​ഗമാകുന്നു. എബ്രഹാം എന്ന പ്രവാസിയുടെ മരണവാർത്തയാണ് അഷറഫ് പങ്കുവെച്ചിരിക്കുന്നത്. മൃതദേഹത്തെ കണ്ടപ്പോൾ ഞാൻ ആകെ മരവിച്ചു പോയി.മുഖത്ത് യാതൊരു വ്യത്യാസമില്ലാതെ പുഞ്ചിരിയോടെ അയാൾ ഉറങ്ങുകയാണ്. ഞങ്ങൾ മരണപ്പെടുകയാണെങ്കിൽ മൃതദേഹം നാട്ടിലേക്ക് അയക്കാൻ അഷ്റഫ് ഭായിയുണ്ടല്ലോ എന്ന് പറഞ്ഞുകൊണ്ട് ചിരിച്ച അതേ പുഞ്ചിരി ഞാൻ ആ മയ്യത്തിൻറെ മുഖത്ത് കണ്ടതെന്ന് കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു പരിപാടിയിൽ പങ്കെടുക്കുവാൻ പോയപ്പോൾ ഒരു അപരിചിതൻ എന്നെ വന്ന് പരിചയപ്പെടുകയുണ്ടായി.എന്നിട്ട് അയാൾ പറഞ്ഞു അഷ്റഫ് ഭായി നിങ്ങൾ ഇവിടെയുളളതാണ് ഞങ്ങൾ പ്രവാസികൾക്ക് ഏക ആശ്വാസം, പ്രവാസികളായ ഞങ്ങൾ മരണപ്പെടുകയാണെങ്കിൽ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലേക്ക് അയക്കാൻ ആളുണ്ടല്ലോ എന്ന് പറഞ്ഞ് അയാൾ ചിരിച്ചു.കുറച്ച് നേരം നിന്ന് ഒരുപാട് കാര്യങ്ങൾ സംസാരിച്ചിട്ട് അദ്ദേഹം യാത്ര പറഞ്ഞ് പോവുകയും ചെയ്തു.

രണ്ട് ദിവസം മുമ്പ് എനിക്ക് ഒരു മരണവാർത്ത വന്നു,ദുബായിലെ ആശുപത്രിയിൽ വെച്ചാണ് മരണം.മരണകാരണം ഹൃദയാഘാതം. പേപ്പറുകൾ ശരിയാക്കുന്നതിൻറെ ഭാഗമായി ആശുപത്രിയിൽ പോയി മൃതദേഹത്തെ കണ്ടപ്പോൾ ഞാൻ ആകെ മരവിച്ചു പോയി.കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എന്നെ വന്ന് പരിചയപ്പെട്ട ആൾ,ഞാൻ വീണ്ടും ആ മയ്യത്തിനെ നോക്കി, മുഖത്ത് യാതൊരു വിത്യാസമില്ലാതെ പുഞ്ചിരിയോടെ അയാൾ ഉറങ്ങുകയാണ്.ഞങ്ങൾ മരണപ്പെടുകയാണെങ്കിൽ മൃതദേഹം നാട്ടിലേക്ക് അയക്കാൻ അഷ്റഫ് ഭായിയുണ്ടല്ലോ എന്ന് പറഞ്ഞുകൊണ്ട് ചിരിച്ച അതേ പുഞ്ചിരി ഞാൻ ആ മയ്യത്തിൻറെ മുഖത്ത് കണ്ടു.എല്ലാം പറഞ്ഞ് ഉറപ്പിച്ചത് പോലെ,എൻറെ റബ്ബേ എന്തൊരു വിധിയാണ് ഇത്.കുറച്ച് നേരം ആ മോർച്ചറിയുടെ തണുപ്പിനെക്കാളേറെ മനസ്സിന് മരവിപ്പ് തോന്നി പോയി.

രാവിലെയായാൽ രാത്രി പ്രതീക്ഷിക്കരുത്. രാത്രിയായാൽ പകലും.നമ്മുടെ ഈ ജീവിതത്തിൽ പരലോകത്തിന് വേണ്ടി നന്മകൾ കരുതിവെക്കുക.ഇന്ന് നാല് മൃതദേഹങ്ങളാണ് നാട്ടിലേക്ക് അയച്ചത്. നാലും മലയാളികളായിരുന്നു.അതിൽ കുറച്ച് നേരമെങ്കിലും എന്നെ വന്ന് പരിചയപ്പെട്ട എബ്രഹാമെ,നിങ്ങളെ കുറച്ച് എഴുയിയില്ലാ എങ്കിൽ ഈ മുഖപുസ്തകത്തിൻറെ ഇന്നത്തെ എഴുത്ത് പൂർത്തിയാകില്ല.കോട്ടയം പാമ്പാടി സ്വദേശി തത്താം പളളിയിൽ മത്തായിയുടെ മകനാണ് എബ്രഹാം.26 വർഷങ്ങൾക്ക് മുമ്പാണ് പ്രവാസ ജീവിതം ആരംഭിക്കുന്നത്.ദുബായിലെ Salem Jacobson trading കമ്പനിയിൽ സെയിൽസ് മാനേജരായി ജോലി നോക്കി വരുകയായിരുന്നു.മക്കളെല്ലാം നാട്ടിലാണ്.മരിക്കുന്ന സമയം പരേതന് 64 വയസ്സായിരുന്നു.ഭാര്യ ലീന ഈപ്പൻ മയ്യത്തിനോടപ്പം പോയി. പ്രിയപ്പെട്ട എബ്രഹാമെ നിങ്ങളുടെ മയ്യത്ത് വെെകാൻ ഞാൻ സമയം കൊടുത്തിട്ടില്ല. നിങ്ങളുടെ ആഗ്രഹം പോലെ നിങ്ങളുടെ ജന്മനാട്ടിലേക്ക് അന്ത്യകർമ്മത്തിനായി യാത്രയപ്പ് നൽകുകയാണ്.ഇന്ന് നീ,നാളെ ഞാൻ എന്ന ഉത്തമബോധത്തോടെ

Karma News Network

Recent Posts

പെൺകുട്ടിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി, പ്രതിയെ വെടിവച്ച് കീഴ്പ്പെടുത്തി പൊലീസ്

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ വെടിവച്ച് കീഴ്പ്പെടുത്തി. അന്വേഷണ സംഘത്തെ ആക്രമിക്കാൻ ശ്രമിച്ചതോടെയാണ്…

2 mins ago

പൂജക്കും നിവേദ്യത്തിനും അരളിപ്പൂവ്, ഉടൻ വിലക്കില്ല, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ പൂജ, നിവേദ്യം എന്നിവയ്‌ക്ക് അരളിപ്പൂവിന് ഉടൻ വിലക്കേർപ്പെടുത്തില്ല. ക്ഷേത്രങ്ങളിൽ അരളിപ്പൂവിന് വിലക്ക്…

24 mins ago

നടി റോഷ്നയുടെ പരാതി, ബസ് ഓടിച്ചത് യദു തന്നെ; ഡിപ്പോയിലെ ഷെഡ്യൂൾ വിവരങ്ങൾ പുറത്ത്

കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ സിനിമാ താരം റോഷ്‌ന അന്ന റോയ് ഉന്നയിച്ച ആരോപണം ശരിവെക്കുന്ന രേഖകൾ പുറത്ത്. ബസ് ഓടിച്ചത്…

32 mins ago

വയനാട്ടിൽ കാട്ടാന ആക്രമണം, നിര്‍ത്തിയിട്ട കാറും ബൈക്കും തകർത്തു

പനമരം : നിര്‍ത്തിയിട്ട കാറും ബൈക്കും കാട്ടാന തകര്‍ത്തു. വയനാട് നടവയൽ നെയ്ക്കുപ്പയില്‍ പൊലീസ് ഉദ്യോഗസ്ഥനായ മുണ്ടക്കല്‍ അജേഷിന്റെ വാഹനങ്ങളാണ്…

37 mins ago

ജൂൺ 3 ന് സ്കൂളുകൾ തുറക്കും, മുന്നൊരുക്കം സമയബന്ധിതമായി പൂർത്തീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

ജൂൺ മൂന്നിന് പ്രവേശനോത്സവത്തോടെ ഈ അദ്ധ്യയന വർഷം ആരംഭിക്കും. സ്‌കൂൾ തുറക്കുന്ന മുന്നൊരുക്കം ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതല യോഗത്തിലായിരുന്നു…

57 mins ago

ബാറിൽ തമ്മിൽ തല്ലി യുവാക്കൾ, യുവാവിന്റെ ചുണ്ട് കടിച്ചുപറിച്ചു, മാംസം അടർന്നുപോയി

പത്തനംതിട്ട : ബാർ പരിസരത്തുണ്ടായ സംഘർഷത്തിനിടെ യുവാവിന്റെ ചുണ്ട് കടിച്ചുപറിച്ചു. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പരുത്തികാവ് സ്വദേശികളായ വിഷ്ണു,…

1 hour ago