more

ഇന്നലെ രണ്ട് മൃതദേഹങ്ങളാണ് നാട്ടിലേക്ക് അയച്ചത്,എന്ത് പറഞ്ഞാണ് ആശ്വസിപ്പിക്കേണ്ടത് എന്നറിയില്ല

ഹൃദയം നുറുങ്ങുകയാണ്‌ പ്രവാസ ലോകത്ത് ലിജിയുടെ വേർപാട് മൂലം.മൃതദേഹം പാക്ക് ചെയ്ത് അയക്കാൻ കണ്ണീർ നോവുകളുടെ കൂട്ടിരിപ്പുകാരൻ എന്ന് പറയാവുന്ന അഷറഫ് താമരശേരി തന്നെ എത്തി. അദ്ദേഹത്തിന്റെ കുറിപ്പ് വൈകാരികമായ ഒന്നാണ്‌.

പാർക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം കയറി മലയാളി വീട്ടമ്മ മരിച്ചത് ഞെട്ടലോടെയാണ് മലാളികൾ കേട്ടത്. മരണത്തിൽ ഹൃദയഭേ​ദ​ഗമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി. മരണത്തെക്കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ, കാർ പാർക്ക് ചെയ്യുന്ന സമയത്ത് പുറകിൽ നിന്നോ,മുന്നിൽ നിന്നോ സഹായിക്കുന്ന കുടുംബങ്ങളെ ഞാൻ പലപ്പോഴും കാണാറുണ്ട്, മാളുകളിലും മറ്റും പുറകിൽ നിന്ന് വഴി കാണിച്ച് കൊടുക്കുന്ന മക്കളെയും കാണാറുണ്ട്. ഒരിക്കലും ഇത്തരം പ്രവൃത്തികൾ ഇവിടെ അനുവദിനീയമല്ല. ഒരു നിമിഷത്തെ അശ്രദ്ധ കാരണം നമ്മുക്ക് നഷ്ടപ്പെടുന്നത് നമ്മുക്ക് ഏറ്റവും വേണ്ടപ്പെട്ടവരെയാണ്.അപകടങ്ങൾ സംഭവിക്കാതെ നോൽക്കുക.ഇവിടെത്തെ നിയമങ്ങൾ പൂർണ്ണമായും പാലിക്കുകയെന്നാണ് അദ്ദേഹം പറയുന്നത്.

കുറിപ്പിങ്ങനെ

ഇന്നലെ രണ്ട് മൃതദേഹങ്ങളാണ് നാട്ടിലേക്ക് അയച്ചത്.അതിൽ ഒരാളുടെ മരണം കഴിഞ്ഞ ദിവസങ്ങളിൽ വാർത്ത പ്രാധാന്യം നിറഞ്ഞതായിരുന്നു.ഭർത്താവിന് കാർ പാർക്ക് ചെയ്യുവാൻ പുറകിൽ നിന്ന് സഹായിച്ച ഭാര്യ ലിജിയെ നിയന്ത്രണം വിട്ട കാർ ഇടിച്ച് സംഭവസ്ഥലത്ത് വെച്ച് തന്നെ ലിജി മരണമടഞ്ഞു.മാതൃകാ ദമ്പതികളായിരുന്നു ത്യശൂർ കയ്പമംഗലം സ്വദേശി ഷാൻലിയും,ഭാരൃ ലിജിയും,ഇവർക്ക് രണ്ട് മക്കളാണ്, മൂത്തമകൻ പ്രണവ് എൻജീനീയറിംഗിന് ത്യശൂരിൽ പഠിക്കുന്നു.മകൾ പവിത്ര ഉമ്മുൽ ഖുവെെനിൽ പഠിക്കുകയാണ്.
ശാരീരിക അസ്വസ്തകൾ കാരണം ഷാൻലിയെ സ്ഥിരമായി കാണിക്കുന്ന ഡോക്ടറെ കാണിക്കുവാൻ ശനിയാഴ്ച അജ്മാനിലെ സ്വകാര്യ ആശുപത്രിയിൽ വന്നതായിരുന്നു ഇരുവരും.വിധി ലിജിയുടെ ജീവൻ അപഹരിക്കുകയാണുണ്ടായത്.

ആശുപത്രിയുടെ പാർക്കിംഗ് വരെ ലിജിയായിരുന്നു Drive ചെയ്ത് വന്നത്.Car park ചെയ്യുവാൻ ബുദ്ധിമുട്ടായപ്പോൾ ഷാനിലി പാർക്ക് ചെയ്യുവാൻ കാർ എടുക്കുകയായിരുന്നു.കാർ പാർക്ക് ചെയ്യവേ ബ്രേക്കിന് പകരം അബദ്ധത്തിൽ ആക്സിലറേറ്ററിൽ ചവിട്ടി നിയന്ത്രണം വിട്ടതാണ് അപകടം സംഭവിക്കുവാൻ കാരണം.30 വർഷത്തിലധികമായി ഉമ്മുൽ ഖുവൈനിലെ ടെറാക്കോ കമ്പനിയിൽ അക്കൗണ്ടന്റായി ജോലിചെയ്യുകയാണ് ഷാൻലി. 23 വർഷമായി ലിജിയും ഉമ്മുൽ ഖുവൈനിലുണ്ട്.ഈ മരണം നമ്മുക്ക് നൽകുന്ന ഒരു പാഠമുണ്ട്.കാർ പാർക്ക് ചെയ്യുന്ന സമയത്ത് പുറകിൽ നിന്നോ,മുന്നിൽ നിന്നോ സഹായിക്കുന്ന കുടുംബങ്ങളെ ഞാൻ പലപ്പോഴും കാണാറുണ്ട്, മാളുകളിലും മറ്റും പുറകിൽ നിന്ന് വഴി കാണിച്ച് കൊടുക്കുന്ന മക്കളെയും കാണാറുണ്ട്. ഒരിക്കലും ഇത്തരം പ്രവൃത്തികൾ ഇവിടെ അനുവദിനീയമല്ല. ഒരു നിമിഷത്തെ അശ്രദ്ധ കാരണം നമ്മുക്ക് നഷ്ടപ്പെടുന്നത് നമ്മുക്ക് ഏറ്റവും വേണ്ടപ്പെട്ടവരെയാണ്.അപകടങ്ങൾ സംഭവിക്കാതെ നോൽക്കുക.ഇവിടെത്തെ നിയമങ്ങൾ പൂർണ്ണമായും പാലിക്കുക.

ഇവിടെ സംഭവിച്ചത് നോക്കുക, തങ്ങളുടെ എസ്‌യുവി പാർക്ക് ചെയ്യുവാൻ ലിജി പിന്നിൽ നിന്ന് ഭർത്താവിനെ സഹായിക്കുകയായിരുന്നു. പെട്ടെന്ന് ബ്രെയ്ക്കിന് പകരം ഭർത്താവ് ആക്സിലേറ്റർ ചവിട്ടിയതിനാൽ എസ്‌യുവി പെട്ടെന്ന് പിന്നിലോട്ട് കുതിക്കുകയും ലിജി വാഹനത്തിനും ചുമരിനുമിടയിൽപ്പെട്ട് ഞെരിഞ്ഞമരുകയുമായിരുന്നു.സംഭവ സ്ഥലത്ത് വെച്ച് മരണം സംഭവിക്കുകയും ചെയ്തു.

നമ്മുടെ ചെറിയ ചെറിയ അശ്രദ്ധകൾ വലിയ ദുരന്തങ്ങൾക്ക് കാരണമാകുന്നു.ദെെവം തമ്പുരാൻ എല്ലാ മനുഷ്യരെയും പെട്ടെന്നുളള അപകടമരണങ്ങളിൽ നിന്നും കാത്ത് രക്ഷിക്കട്ടെ.ഈ കുടുംബത്തിനുണ്ടായ നഷ്ടത്തെ എന്ത് പറഞ്ഞാണ് ആശ്വസിപ്പിക്കേണ്ടത് എന്നറിയില്ല. എന്നാലും ദെെവം തമ്പുരാൻ കുടുംബാഗങ്ങൾക്ക് സമാധാനം നൽകുന്നതോടപ്പം,അകാലത്തിൽ മരണപ്പെട്ട പ്രിയ സഹോദരിയുടെ നിത്യശാന്തി നൽകുന്നു.

Karma News Network

Recent Posts

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിലെ സംഘട്ടനം, യുഡിഎഫ് പ്രവർത്തകരെ ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത് പൊലീസ്

പേരാമ്പ്ര∙ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിലുണ്ടായ സംഘട്ടനത്തിൽ അറസ്റ്റിലായ യുഡിഎഫ് പ്രവർത്തകരെ ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത് പൊലീസ്. തലയ്ക്കും വയറിനുമുൾപ്പെടെ ഗുരുതരമായി പരുക്കേറ്റവരെയാണ്…

15 mins ago

ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകിവീണ് ഏഴാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

തലശ്ശേരിയില്‍ കല്‍ത്തൂണ്‍ ഇളകിവീണ് പതിനാലുകാരന്‍ മരിച്ചു. ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ പാറാല്‍ സ്വദേശി ശ്രീനികേതാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ്…

43 mins ago

ചിഹ്നവും പോകും ചിറ്റപ്പനും പോകും , കൂടിക്കാഴ്ചയുടെ പുതിയ വെളിപ്പെടുത്തൽ

എല്‍ഡിഎഫ് കണ്‍വീനറും സിപിഎം നേതാവുമായ ഇപി ജയരാജനെ ബിജെപിയിലേക്ക് ക്ഷണിക്കുന്നതിനായി ചർച്ചകൾ നടന്നത് 3 തവണ ,അവസാനചര്‍ച്ച നടന്നത് ജനുവരി…

1 hour ago

ക്യൂവിൽ നിന്നവർക്കുള്ള ടോക്കൺ ലഭിച്ചിട്ടും വോട്ട് ചെയ്യാൻ അനുവദിച്ചില്ല, നാദാപുരത്ത് പരാതിയുമായി നാലുപേർ

നാദാപുരം∙ ആറ് മണി കഴിഞ്ഞു ക്യൂവിൽ നിന്നവർക്കുള്ള ടോക്കൺ ലഭിച്ചിട്ടും തങ്ങളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ല. പരാതിയുമായി നാലുപേർ രം​ഗത്ത്.…

1 hour ago

വർഷാ വിനോദിനെ പ്രേമിച്ചു ആയിശയാക്കി ,വീണ്ടും ലവ് ജിഹാദ്

പ്രേമിക്കാൻ വർഷാ വിനോദ് മതി, പക്ഷേ കല്യാണം കഴിക്കാൻ ആയിശാ മർവ തന്നെ വേണം. ലവ് ജിഹാദും കേരളം സ്റ്റോറിയും…

2 hours ago

ടെക്കി നഗരം ബാം​ഗ്ലൂരിൽ പകുതിയോളം ആളുകൾ വോട്ട് ചെയ്തില്ല

ഇന്ത്യയിലേ ഏറ്റവും പരിഷ്കൃത നഗരവും മേഡേൺ സിറ്റിയും എന്നും അറിയപ്പെടുന്ന ബാം​ഗ്ലൂരിൽ പകുതിയോളം ആളുകൾ വോട്ട് രേഖപ്പെടുത്തിയില്ല. കർണ്ണാടക തലസ്ഥാനത്ത്…

3 hours ago