trending

പ്രിയപ്പെട്ടവരോട് പരസ്പരം സംസാരിച്ചാൽ, ഒന്ന് ക്ഷമിച്ചാൽ,തീരാവുന്ന പ്രശ്നങ്ങളായിരിക്കും ഓരോ ആത്മഹത്യകൾക്ക് പിറകിലും

പ്രവാസികളുടെ മരണവുമായി ബന്ധപ്പെട്ട് സാമൂഹ്യ പ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. കഴിഞ്ഞ ദിവസം മരണപ്പെട്ട 6 പ്രവാസികളുടെ മൃതദേഹങ്ങളാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഇന്ന് നാട്ടിലേക്ക് അയച്ചത്. ഇതിൽ ഹൃദയാഘാതം മൂലം മരിച്ചവരും ചിലർ ആത്മഹത്യ ചെയ്തതുമാണ്. പ്രിയപ്പെട്ടവരോട് പരസ്പരം സംസാരിച്ചാൽ അതുമല്ലെങ്കിൽ ഒന്ന് ക്ഷമിച്ചാൽ, വിട്ടുവീഴ്ച്ച ചെയ്‌താൽ ഒക്കെ തീരാവുന്ന പ്രശ്നങ്ങളായിരിക്കും ഓരോ ആത്മഹത്യകൾക്ക് പിറകിലും. ഇതിന് ഏക പരിഹാരം സ്വയം ജീവനെടുക്കലാണ് എന്ന് സ്വയമങ്ങ് തീരുമാനിച്ച് ഉറപ്പിക്കുന്നിടത്താണ് ഓരോ ആത്മഹത്യകളും ഉണ്ടാകുന്നതെന്ന് കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണരൂപം :

കഴിഞ്ഞ ദിവസം മരണപ്പെട്ട 6 പ്രവാസികളുടെ മൃതദേഹങ്ങളാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഇന്ന് നാട്ടിലേക്ക് അയച്ചത്. ഇതിൽ ഹൃദയാഘാതം മൂലം മരിച്ചവരും ചിലർ ആത്മഹത്യ ചെയ്തതുമാണ്. ജീവിതം ദൈവം നമുക്ക് അനുഗ്രഹിച്ച് തന്നതാണ്. നമ്മളാരും ആഗ്രഹിക്കാതെയാണ് ഈ ഭൂമിയിൽ നമ്മൾ പിറന്ന് വീണത്. ഏത് മാതാപിതാക്കളുടെ മക്കളായി എവിടെ എപ്പോൾ എങ്ങിനെ ജനിക്കണം എന്നതും ദൈവം നിശ്ചയിച്ചതാണ്. ഓരോ ജീവിതങ്ങൾക്കും ഭൂമിയിൽ ഓരോ ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കാനുണ്ട്. ഭൂമിയിലെ മറ്റു ജീവജാലങ്ങൾക്ക് വേണ്ടി ആ ദൗത്യങ്ങൾ നിർവ്വഹിക്കാൻ പ്രത്യേകമായി ജീവൻ നൽകി അനുഗ്രഹിച്ചാണ് ദൈവം നമ്മെ ഈ സുന്ദരമായ ഭൂമിയിലേക്ക് ആനയിച്ചത്. എന്നാൽ മിക്ക മനുഷ്യരും സൗകര്യപൂർവ്വം ഇതൊക്കെ വിസ്മരിക്കുന്നു. ഭൗതിക ജീവിതത്തിലെ നൈമിഷികമായ വീഴ്ച്ചകളും പോരായ്മകളും ഏറ്റുപിടിച്ച് അമൂല്യമായ നമ്മുടെ ജീവിതത്തെ സ്വയം നശിപ്പിച്ച് കളയുന്നു. ഇതോടെ നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയോ അവസാനിക്കുകയോ ചെയ്യുന്നില്ല.

ഇതോടൊപ്പം പുതിയ നിരവധി പ്രശ്നങ്ങൾ അനുബന്ധമായി സൃഷ്ടിക്കപ്പെടുകയും ചെയ്യും. കുടുംബം കുട്ടികൾ പ്രിയപ്പെട്ടവർ സുഹൃത്തുക്കൾ എല്ലാം തീരാ ദുഖത്തിലാകും. അതിന്മേലുള്ള വ്യാജ പ്രചാരണങ്ങലും ഊഹങ്ങളും പറഞ്ഞു പരത്താൻ തക്കം പാർത്തിരിക്കുന്ന വേറെ കുറെ ജന്മങ്ങളും. ഒരു പക്ഷെ പ്രിയപ്പെട്ടവരോട് പരസ്പരം സംസാരിച്ചാൽ അതുമല്ലെങ്കിൽ ഒന്ന് ക്ഷമിച്ചാൽ, വിട്ടുവീഴ്ച്ച ചെയ്‌താൽ ഒക്കെ തീരാവുന്ന പ്രശ്നങ്ങളായിരിക്കും ഓരോ ആത്മഹത്യകൾക്ക് പിറകിലും. ഇതിന് ഏക പരിഹാരം സ്വയം ജീവനെടുക്കലാണ് എന്ന് സ്വയമങ്ങ് തീരുമാനിച്ച് ഉറപ്പിക്കുന്നിടത്താണ് ഓരോ ആത്മഹത്യകളും ഉണ്ടാകുന്നത്. മാരകമായ രോഗം കൊണ്ട്, സാമ്പത്തിക പ്രതിസന്ധി കൊണ്ട് അങ്ങിനെ നിരവധി പ്രശ്നങ്ങൾ കൊണ്ട് ജീവിക്കാൻ കഴിയാതെ പോകുന്ന എത്രയെത്ര സഹജീവികളാണ് നമുക്ക് മുന്നിൽ. ജീവിക്കാൻ കൊതിയുണ്ട് എന്നാൽ കഴിയാതെ പോകുന്ന നിലാരംഭരായ മനുഷ്യ ജന്മങ്ങൾ…

പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടാൻ കഴിഞ്ഞാൽ നമ്മുടെ ജീവിതം വിജയിച്ചു. രാത്രി മാറി പകൽ വരുന്ന പോലെ പ്രതിസന്ധി മാറി നല്ല കാലം വരും എന്ന നല്ല പ്രതീക്ഷകളായിരിക്കണം നമ്മെ മുന്നോട്ട് നയിക്കേണ്ടത്………. നമ്മിൽ നിന്നും വിട്ടുപിരിഞ്ഞു പോയ സഹജീവികൾക്ക് നന്മകൾ ഉണ്ടായിരിക്കട്ടെയെന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു. അവരുടെ പ്രിയപ്പെട്ടവരുടെ തീരാ ദുഖത്തിൽ പങ്ക് ചേരുന്നു……

Karma News Network

Recent Posts

പോക്സോ കേസിൽ സിപിഎം നേതാവ് അറസ്റ്റിൽ, പത്രം ഇടാനെത്തിയ ആൺകുട്ടിയെ പീഡിപ്പിച്ചു

കോഴിക്കോട് : പോക്സോ കേസിൽ സിപിഎം നേതാവിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊയിലാണ്ടി ചിങ്ങപുരം ബ്രാഞ്ച് അംഗം ബിജീഷിനെയാണ് കൊയിലാണ്ടി…

7 hours ago

ചൂട് കൂടുന്നു, സംസ്ഥാത്ത് അങ്കണവാടികൾക്ക് ഒരാഴ്ച അവധി

തിരുവനന്തപുരം: ചൂട് കനക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അങ്കണവാടികൾക്ക് അവധി പ്രഖ്യാപിച്ചു. പ്രവർത്തനം ഒരാഴ്ചത്തേക്ക് നിർത്തിവയ്‌ക്കാനാണ് വനിത് ശിശു വികസന വകുപ്പിന്റെ…

8 hours ago

ചെന്തിട്ട ദേവീക്ഷേത്രത്തിൽ വൻ തീപിടിത്തം, വൻ നാശനഷ്ടം

തിരുവനന്തപുരം : ശ്രീ ചെന്തിട്ട ദേവീക്ഷേത്രത്തിൽ തീപിടിത്തം. ക്ഷേത്രത്തിന്റെ മേൽക്കൂര പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം. തീപ്പിടിത്തത്തിന് പിന്നാലെ…

8 hours ago

ചെങ്കടലിൽ വീണ്ടും ഹൂതി വിമതരുടെ ആക്രമണം, രക്ഷാദൗത്യവുമായി INS കൊച്ചി

ന്യൂഡൽഹി : ചെങ്കടലിൽ ഹൂതികളുടെ മിസൈലാക്രമണം.. പനാമ പതാകയുള്ള ക്രൂഡ് ഓയിൽ ടാങ്കറായ എംവി ആൻഡ്രോമെഡ സ്റ്റാറിന് നേരെയായിരുന്നു ആക്രമണം…

8 hours ago

ധർമ്മം ഞാൻ നടപ്പാക്കും നിങ്ങൾ പിണങ്ങിയാലും, ഭരിക്കുന്നവർ സത്യസന്ധർ എന്ന് ജനത്തിനു ബോധ്യപെടണം-ഗവർണ്ണർ ഡോ ആനന്ദബോസ്

തിരുവനന്തപുരം : റൈറ്റ് മാൻ ഇൻ റൈറ്റ് പൊസിഷൻ അതാണ് ഗവർണ്ണർ ഡോ ആനന്ദബോസ്. താൻ തന്റെ തന്റെ ധർമ്മം…

9 hours ago

പവി കെയർടേക്കർ സിനിമ കളക്ഷൻ 2കോടി, ആദ്യ ദിനം 95ലക്ഷം, നടൻ ദിലീപ് നായകനായ പവി കെയർടേക്കർ കളക്ഷൻ റിപോർട്ട്

പവി കെയർടേക്കർ സിനിമ കളക്ഷനിൽ 2കോടി. നല്ല രീതിയിൽ പ്രചാരണം നല്കിയിട്ടും സോഷ്യൽ മീഡിയയിൽ വലിയ പി ആർ വർക്കുകൾ ഉണ്ടായിട്ടും…

10 hours ago