Home entertainment ആതിരയുടെ പ്രസവ വേദന നേരിട്ട് അനുഭവിച്ച് ഭർത്താവ്

ആതിരയുടെ പ്രസവ വേദന നേരിട്ട് അനുഭവിച്ച് ഭർത്താവ്

മലയാള മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ആതിര മാധവ്. കഴിഞ്ഞ ദിവസമാണ് ആതിര ആൺ കുട്ടിക്ക് ജന്മം നൽകിയത്. നടി അമൃത നായർ ആണ് ഇക്കാര്യം പങ്കുവെച്ചത്. രണ്ടര ദിവസത്തെ വേദനകൾക്കൊടുവിലായാണ് മകനെത്തിയത്. വേദനകളിലെല്ലാം സാന്ത്വനമായി രാജീവ് കൂടെത്തന്നെയുണ്ടായിരുന്നുവെന്ന് ആതിര പറഞ്ഞിരുന്നു. ആശുപത്രിയിൽ അഡ്മിറ്റായതിന് ശേഷമുള്ള വീഡിയോയും താരം യൂട്യൂബ് ചാനലിലൂടെയായി പങ്കുവെച്ചിരുന്നു. അമ്മ നോക്കുന്നത് പോലെ തന്നെയായാണ് രാജീവും നോക്കിയതെന്നും താരം പറഞ്ഞിരുന്നു.

ആതിരയും കുഞ്ഞും ഒന്നിച്ചുള്ള ചിത്രം പങ്കിട്ടെത്തിയിരിക്കുകയാണ് രാജീവ് ഇപ്പോൾ. ഫോട്ടോ തന്നെ പറയും എല്ലാം. നീ വല്ലാത്തൊരത്ഭുതമാണ്, നീ അനുഭവിച്ച വേദനയും പോരാട്ടവും എനിക്കൊരു അത്ഭുതമാണ്. ഐ ലവ് യൂ വിത് ഔർ ലവ്‌ലി ബേബി എന്നുമായിരുന്നു രാജീവ് കുറിച്ചത്. ആതിരയെ ടാഗ് ചെയ്തായിരുന്നു രാജീവ് കുറിപ്പും ഫോട്ടോയും പോസ്റ്റ് ചെയ്തത്.

നീയില്ലെങ്കിൽ ഇതൊന്നും സാധ്യമാവില്ലായിരുന്നു. നിന്നോട് ഒരുപാട് സ്‌നേഹം. കുഞ്ഞിനൊപ്പം നമ്മുടെ ജീവിതം ആഘോഷിക്കാനായി കാത്തിരിക്കുന്നു, ഐ ലവ് യൂ എന്നായിരുന്നു രാജീവിന്റെ പോസ്റ്റിന് ആതിരയുടെ കമന്റ്. നിരവധി പേരായിരുന്നു ചിത്രത്തിന് താഴെയായി കമന്റുകൾ രേഖപ്പെടുത്തിയിട്ടുള്ളത്.