കുഞ്ഞതിഥി ഉടനെത്തും, പാട്ടും പാടി ഒന്‍പതാം മാസത്തിലേക്ക് കടന്ന് അമല പോൾ

തങ്ങളുടെ ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് നടി അമല പോളും ഭർത്താവ് ജ​ഗത് ദേശായിയും. ഒന്‍പതാം മാസത്തിലേക്ക് കടന്നു എന്ന സന്തോഷ വാര്‍ത്ത പങ്കുവച്ച് എത്തിയിരിക്കുകയാണ് നടി. അപ്പോള്‍ ഇനി ആദ്യത്തെ കണ്മണി ഇങ്ങെത്താന്‍ ദിവസങ്ങള്‍ മാത്രം.ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന തന്റെ ചിത്രത്തിലെ പാട്ടും പാടിയാണ് അമല ഒന്‍പതാം മാസത്തിലേക്ക് കടക്കുന്നത്. ‘ഓമന കോമള താമരപ്പൂവേ രാവു മാഞ്ഞില്ലേ’ എന്ന പാട്ടിന്റെ വരികള്‍ ഏറ്റുപാടി ആരാധകരും കമന്റ് ബോക്‌സിലെത്തി.

അമലയ്ക്കും ജഗദ് ദേശായിയ്ക്കും ജനിക്കാന്‍ പോകുന്നത് ആണ്‍ കുഞ്ഞ് ആയിരിക്കുമോ പെണ്‍ കുഞ്ഞായിരിക്കും എന്ന് പ്രവചിക്കുന്ന തിരക്കിലാണ് മറ്റു ചില ആരാധകര്‍. വയറ് കണ്ടിട്ട് ആണ്‍ കുഞ്ഞ് തന്നെയായിരിക്കും എന്ന് ചിലര്‍ ഉറപ്പിച്ച് പറയുന്നു.

2023 നവംബറിലാണ് അമല പോളും സുഹൃത്ത് ജഗദ് ദേശായിയും വിവാഹിതരായത്. ​ഗോവ സ്വദേശിയായ ജ​ഗത് ടൂറിസം – ഹോസ്പിറ്റാലിറ്റി മേഖലയിലാണ് പ്രവർത്തിക്കുന്നത്. ഈ വർഷം ജനുവരിയിലാണ് താൻ അമ്മയാകാനൊരുങ്ങുന്ന വിവരം അമല പങ്കുവെച്ചത്. ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതമാണ് അമല പോൾ അഭിനയിച്ച് ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം.