കാൻബെറ: ഓസ്ട്രേലിയയിൽ പള്ളിയിൽ പ്രസംഗിക്കുകയായിരുന്ന ബിഷപ്പിനെ യുവാവ് കുത്തിക്കൊല്ലാൻ ശ്രമം. യുവാവ് അറസ്റ്റിൽ
സിഡ്നിയിൽ നിന്നും 30 കിലോമീറ്റർ മാറി വാക്കേലിയിൽ സ്ഥിതി ചെയ്യുന്ന ക്രൈസ്റ്റ് ഗുഡ് ഷെപ്പേർഡ് പള്ളിയിലെ ബിഷപ്പ് മാർ മാറി ഇമ്മാനുവലിനാണ് കുത്തേറ്റത്. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു.
യുവാവിന്റെ ആക്രമണത്തിൽ പള്ളിയിലുണ്ടായിരുന്ന മറ്റ് ചിലർക്കും പരിക്കേറ്റിട്ടുണ്ട്. പള്ളിയിൽ ഒത്തുകൂടിയ വിശ്വാസികൾക്ക് മുൻപിൽ പ്രസംഗിക്കുകയായിരുന്ന ബിഷപ്പിനടുത്തെത്തിയ യുവാവ് കത്തി ഉപയോഗിച്ച് നിരവധി തവണ കുത്തുകയുമായിരുന്നു. ബിഷപ്പിന്റെ മുഖത്തും കഴുത്തിലും പരിക്കേറ്റു.
ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഓസ്ട്രേലിയയിലെ തന്നെ ഏറ്റവും പ്രസിദ്ധരായ ബിഷപ്പുമാരിൽ ഒരാളാണ് ആക്രമണത്തിന് ഇരയായ മാർ മാറി ഇമ്മാനുവൽ. ടിക്ടോക്കിലും മറ്റ് സമൂഹ മാദ്ധ്യമ പ്ലാറ്റ് ഫോമുകളിലും വൈറലായ താരം കൂടിയാണ് ഇദ്ദേഹം.
സിഡ്നിയിൽ കഴിഞ്ഞ ദിവസം മറ്റൊരു ആക്രമണം നടന്നിരുന്നു. ഷോപ്പിംഗ് മാളിലെത്തിയ അക്രമി സാധാരണക്കാരെ കുത്തിവീഴ്ത്തുകയായിരുന്നു. സംഭവത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. അക്രമിയെ പോലീസ് വെടിവച്ച് വീഴ്ത്തുകയും ചെയ്തു. ആക്രമണത്തിനുള്ള കാരണം ഇതുവരെയും കണ്ടെത്താനായിട്ടില്ല.
തൃശൂര്‍ : തൃശ്ശൂർ ചാലക്കുടിയിൽ കാണാതായിരുന്ന പൊലീസുകാരനെ കണ്ടെത്തി. തൃശ്ശൂർ ആളൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സി പി ഒ…
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി നടപ്പാക്കിയ ഡ്രൈവിങ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂള്‍ സമര സമിതി നടത്തിവന്നിരുന്ന സമരം ഒത്തുതീർപ്പായി. ഡ്രൈവിങ് പരിഷ്കരണത്തില്‍…
ചുരുങ്ങിയ കാലം കൊണ്ട് രാജ്യമെമ്പാടും ആരാധകരെ സൃഷ്ടിച്ച താരമാണ് രശ്മിക മന്ദാന. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച താരത്തിന്റെ വാക്കുകളാണ്…
മലപ്പുറം : അത്യപൂർവ രോഗമായ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് അഞ്ചുവയസുകാരി ഗുരുതരാവസ്ഥയിൽ. മലപ്പുറം മൂന്നിയൂർ സ്വദേശിയായ കുട്ടിയാണ് കോഴിക്കോട്…
കാസർകോട് : വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന സംഭവത്തിൽ കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് മെഡിക്കൽ റിപ്പോർട്ട്.…
പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനിബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് ഒരു കുട്ടി മരിച്ചു. നാലു വയസ്സുകാരനായ പ്രവീൺ ആണു മരിച്ചത്.…