Categories: keralatopnews

മഴക്കെടുതി ;പ്രതീക്ഷ നഷ്ടപ്പെട്ട് ഇതരസംസ്ഥാനക്കാര്‍ പാലായനം ചെയ്യുന്നു

കേരളം സ്വര്‍ഗമായി കണ്ടിരുന്നവര്‍ നാടുവിടുന്നു. മഴക്കെടുതി മൂലം ദുരിതത്തിലായതോടെ കിട്ടിയ വാഹനത്തില്‍ കയറി അന്യസംസ്ഥാന തൊഴിലാളികള്‍ സ്ഥലം വിടുന്നത്. മഴ കുറഞ്ഞതോടെ തൃശൂരില്‍ നിന്ന് ആരംഭിച്ച കെ.എസ്.ആര്‍.ടി.സി ബസുകളില്‍ കൂട്ടത്തോടെയാണ് ബീഹാര്‍, ബംഗാള്‍, ഒറീസ, തമിഴ്‌നാട് സ്വദേശികള്‍ സ്റ്റാന്‍ഡിലെത്തിയത്.

ട്രെയിനുകള്‍ ഓടാത്തതുമൂലം പാലക്കാട് വഴി കോയമ്പത്തൂരിലെത്തി അവിടെ നിന്ന് ട്രെയിന്‍ മാര്‍ഗം നാട്ടിലെത്താനാണ് നെട്ടോട്ടം. ഇവര്‍ താമസിക്കുന്ന കൊച്ചു മുറികളിലും വെള്ളം കയറിയതോടെ കിട്ടിയ സാധനങ്ങളുമായാണ് പലരും നാടുവിട്ടത്. ഭക്ഷണം കിട്ടാനും പ്രയാസം നേരിട്ടുതുടങ്ങിയിരുന്നു.

കുതിരാനിലെ മണ്ണിടിച്ചില്‍ മൂലം നിയന്ത്രണവിധേയമായാണ് വാഹനങ്ങള്‍ കടത്തി വിടുന്നത്. പാലക്കാട്ടേക്ക് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് ആരംഭിച്ചു. സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. ചാലക്കുടിയില്‍ വെള്ളം ഇറങ്ങിയതിനാല്‍ അങ്കമാലി വരെ കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തി.

കണ്ണൂര്‍, കോഴിക്കോട്, സുല്‍ത്താന്‍ ബത്തേരി ഭാഗത്തേക്കുള്ള സര്‍വീസുകളും ഇന്നലെ ആരംഭിച്ചു. വഴികളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ സര്‍വീസ് നിറുത്തേണ്ടി വരുമെന്ന മുന്നറിയിപ്പോടെയാണ് സര്‍വീസ് നടത്തുന്നത്.

Karma News Network

Recent Posts

അക്ബർപൂർ സ്ഥലപേർ പറയുമ്പോൾ നാവ് വൃത്തികേടാകുന്നു,പേരു മാറ്റും

മുഗൾ ചക്രവർത്തിയായ അക്ബറിന്റെ ഓർമ്മകളേ പോലും തുടച്ച് നീക്കാൻ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അക്ബർ പൂർ എന്ന…

19 mins ago

അഭിഭാഷക വസ്ത്രത്തിൽ സ്വന്തം കേസിൽ കോടതിയിൽ ഹാജരായി എറണാകുളം ബാറിലെ അഭിഭാഷക, ഇത്തരം രീതികൾ സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്ന് അഡ്വക്കറ്റ് വിമല ബിനു

സ്വന്തം കേസിൽ അഭിഭാഷകവസ്ത്രത്തിൽ കോടതിയിൽ ഹാജരായി എറണാകുളം ബാറിലെ അഭിഭാഷക. പരാതിക്കാരി അഭിഭാഷക,കുഞ്ഞിന്റെ ചെലവിനും ഗാർഹിക പീഡന നിയമപ്രകാരം ഉള്ള…

52 mins ago

അന്ന് കാവ്യ ഉണ്ടാക്കിയ പൊങ്കൽ പാളിപ്പോയെങ്കിലും ഞാന്‍ കഴിച്ചു- ദിലീപ്

സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകാണ് ദിലീപും കാവ്യ മാധവനും. അടുത്തിടെ ഒരു അഭിമുഖത്തില്‍ കാവ്യ ഉണ്ടാക്കി തരുന്നതില്‍ തനിക്ക് ഇഷ്ടപ്പെട്ട…

1 hour ago

ജെസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി

ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി. ജസ്‌നയുടെ പിതാവിന്റെ ഹര്‍ജിയില്‍ തിരുവനന്തപുരം സി ജെ എം കോടതിയാണ് ഉത്തരവിട്ടത്.…

2 hours ago

വിഷ്ണുപ്രിയ വധക്കേസ്; പ്രതി ശ്യാംജിത്ത് കുറ്റക്കാരന്‍

കണ്ണൂര്‍: കണ്ണൂർ പാനൂർ വിഷ്ണുപ്രിയ വധക്കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. കേസില്‍ തിങ്കളാഴ്ച വിധി പറയും. തലശ്ശേരി അഡീഷണൽ ജില്ലാ…

3 hours ago

കെഎസ്ഇബി കാട്ടുകള്ളന്മാർ, സോളാർ വച്ചിട്ടും കറണ്ട് ബിൽ 10,030 രൂപ- മുൻ ഡിജിപി ആർ. ശ്രീലേഖ

കെഎസ്ഇബിക്കെതിരേ രൂക്ഷവിമർശനവുമായി മുന്‍ ഡിജിപി ആര്‍ ശ്രീലേഖ. സോളാര്‍ വച്ചിട്ടും വൈദ്യുതി ബില്‍ തുടര്‍ച്ചയായി വര്‍ധിച്ച് കഴിഞ്ഞ മാസം ബില്‍ത്തുക…

3 hours ago