topnews

കറൻസി നോട്ടുകൾ വഴി കൊറോണ പടരാം- ജാഗ്രത

ലോകമാസകനം കൊറോണ ഭീതിയിലാണ്്. നിരവധി ആളുകള്‍ ഇതിനോടകം തന്നെ കൊറോണ മൂലം മരണപ്പെട്ടു. കേരളത്തില്‍ വരെ നിരവധി ആളുകളാണ് കൊറോണ നിരീക്ഷണത്തിലുള്ളത്. കൊറോണ തടയാന്‍ പലതരത്തിലുള്ള മുന്‍കരുതലുകളും ജനം സ്വീകരിക്കുന്നുണ്ട്. കറന്‍സി നോട്ടുകള്‍ വഴി കൊറോണ വൈറസ് പടരാന്‍ സാധ്യത എന്ന് മുന്നറിയിപ്പ്. പലരുടേയും കൈകളിലൂടെ പോകുന്ന കറന്‍സി നോട്ടുകള്‍ ഈ സാഹചര്യത്തില്‍ സുരക്ഷിതം എന്ന് പൂര്‍ണ്ണമായി പറയാന്‍ ആകില്ല. മാത്രമല്ല കൊറോണ വൈറസ് ലോകത്ത് പടരുന്ന സാഹചര്യത്തില്‍. കറന്‍സിയിലൂടെ കൊറോണ വ്യാപനം റിപോര്‍ട്ട് ചെയ്തിരിക്കുന്നത് മറ്റാരുമല്ല , ലോകാരോഗ്യ സംഘടന തന്നെയാണ്. അതിനാല്‍ തന്നെ ഇത് ആരും നിസാരമായി തള്ളികളയരുത്. കൊറോണവൈറസ് കറന്‍സി നോട്ടിലൂടെ പടരാന്‍ സാധ്യത വളരെ കൂടുതലാണെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് വന്നതിനാല്‍ പാശ്ചാത്യ നാടുകളില്‍ ജനങ്ങള്‍ മുന്‍ കരുതല്‍ ആരംഭിച്ചിരിക്കുകയാണ്. ടലാസില്‍ ദിവസങ്ങളോളം ജീവിക്കാന്‍ വൈറസിനുള്ള ശേഷിയാണ് ഇതിനു കാരണം.പേപ്പര്‍ നോട്ടുകളില്‍ ദിവസങ്ങളോളം ജീവിച്ചിരിക്കാന്‍ കഴിയുന്ന രോഗാണു മനുഷ്യ ശരീരത്തില്‍ എത്തിയാല്‍ ജീവനുള്ളവ ആവുകയും പടരുകയും ചെയ്യും.കറന്‍സ് നോട്ടുകളുടെ ഉപയോഗം പരമാവധി കുറച്ച് ഡിജിറ്റല്‍ രീതിയിലേക്കു മാറാനും ലോകാരോഗ്യ സംഘടന ഉപദേശിക്കുന്നു.
ആറു രാജ്യങ്ങളിലായി വിവിധ കായികമേളകള്‍ വൈറസ് ബാധ കാരണം മാറ്റിവച്ചിട്ടുണ്ട്. ചൈനയ്ക്ക് പുറത്ത് രോഗം ഏറ്റവും മാരകമായി പടര്‍ന്നു പിടിച്ച ഇറ്റലിയില്‍ വടക്കന്‍ പ്രദേശങ്ങള്‍ പലതും അടച്ചു. യൂറോപ്പിലേക്കുള്ള വിമാന സര്‍വീസുകളെല്ലാം നിര്‍ത്തിവയ്ക്കുന്നതായി ഇറാന്‍ എയര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഖത്തറില്‍ നടക്കാനിരിക്കുന്ന ഫുഡ്ബാള്‍ ലോക കപ്പ് കൊറോണ ബാധയേ തുടര്‍ന്ന് എന്താകും എന്നും ആശങ്ക പടരുന്നുണ്ട്. 2022ലാണ് ഇത് നടക്കുക എങ്കിലും മുന്നൊരുക്കങ്ങളേ സാരമായി ബാധിച്ചു. യോഗ്യതാ മല്‍സരങ്ങളില്‍ മാറ്റം വരും എന്നും അറിയുന്നു. ഒളിബിക്‌സ് മാറ്റി വയ്ക്കണം എന്ന ആവശ്യം ഈ ആഴ്ച്ച തന്നെ ചേരുന്ന ഒളിപ്ബിക്‌സ് കമിറ്റി പരിഗണിക്കും. മുമ്പ് കമിറ്റി ചേര്‍ന്ന് ഇതേ ആവശ്യം തള്ളി കളഞ്ഞതാണ്. എന്നാല്‍ ഇപ്പോള്‍ സ്ഥിതി കൂടുതല്‍ വഷളായ സാഹചര്യത്തില്‍ കടുത്ത നടപടികളിലേക്ക് പോയേക്കും.

എന്തായാലും കറസി നോട്ടുകള്‍ വഴി രോഗ ബാധ പടരും എന്ന വാര്‍ത്ത ഏറ്റവും അധികം സൂക്ഷിക്കേണ്ടത് ഇന്ത്യയില്‍ തന്നെയാണ്. ഇന്ത്യയില്‍ 90% ജനങ്ങളും ഉപയോഗിക്കുന്നത് പേപ്പര്‍ നോട്ടുകള്‍ തന്നെയാണ്. നമ്മുടെ കൈകള്‍ എത്ര കഴുകിയാലും പേപ്പര്‍ നോട്ടുകള്‍ കൈകളില്‍ എത്തുമ്പോള്‍ അവയിലെ പൊടിയും അഴുക്കും, രോഗാണുക്കളും കൈകളിലേക്ക് വരും.

ഇതിനിടെ രോഗം ബാധിച്ചവരുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നിയമനടപടിയുണ്ടാകുമെ അറിയിച്ചിട്ടുണ്ട്. ഇത് കര്‍ശമായി തടഞ്ഞിട്ടുണ്ട്.ഇതിനിടെ പത്തനംതിട്ടയില്‍ 2 വയസുകാരിയെ ഐസുലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.

Karma News Network

Recent Posts

രാമഭക്തരേ വെടിവയ്ച്ചവരും രാമക്ഷേത്രം നിർമ്മിച്ചവരും തമ്മിലുള്ള മത്സരമാണ്‌ ഈ തിരഞ്ഞെടുപ്പ്

ബാബറി മസ്ജിദ് തകർക്കുമ്പോൾ രാമഭക്തർക്ക് നേരെ വെടിയുതിർക്കാൻ ഉത്തരവിട്ട ശക്തികളും  അയോധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചവരും തമ്മിലുള്ള മത്സരമാണ് ഈ ലോക്സഭാ…

37 mins ago

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് ടേക്ക് ഓഫിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു, അത്ഭുതകരമായി രക്ഷപെട്ട് കേന്ദ്രമന്ത്രി

പട്ന∙ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് ടേക്ക് ഓഫിനിടെ അൽപനേരം നിയന്ത്രണം നഷ്ടപ്പെട്ടു. ബിഹാറിലെ ബെഗുസാരായിയിൽ എൻഡിഎ…

42 mins ago

കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ വ്യാജ വീഡിയോ പ്രചരണം, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെ‍ഡ്ഡിക്ക് നോട്ടീസ്

ഹൈദരാബാദ്: കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെ‍ഡ്ഡിക്ക് നോട്ടീസ്. സംവരണം റദ്ദാക്കുമെന്ന്…

57 mins ago

സംശയമെന്ത് ,KSRTC ഡ്രൈവർക്കൊപ്പം തന്നെ” , ആര്യാ രാജേന്ദ്രനെതിരെ നടൻ ജോയ് മാത്യു

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഡ്രൈവറോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ നടൻ ജോയ്മാത്യു. കെഎസ്ആർടിസി…

2 hours ago

പെരിയാറിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ യുവതി മുങ്ങിമരിച്ചു

പെരുമ്പാവൂർ∙ പെരിയാറിൽ കുളിക്കാനിറങ്ങിയ യുവതി മുങ്ങിമരിച്ചു. എറണാകുളം പെരുമ്പാവൂരിലാണ് അപകടം. ചെങ്ങന്നൂർ ഇടനാട് മായാലിൽ തുണ്ടിയിൽ ജോമോൾ (25) ആണ്…

2 hours ago

ദല്ലാൾ നന്ദകുമാറിനെതിരെ പരാതി നൽകി ശോഭ സുരേന്ദ്രൻ, കേസെടുത്തു

ആലപ്പുഴ: വിവാദ ദല്ലാൾ ടി.ജി നന്ദകുമാറിനെതിരെ പൊലീസിൽ പരാതി നൽകി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശം…

3 hours ago