Categories: national

‘കൃത്യസമയത്ത് ഓഫീസിലെത്തണം : മന്ത്രിമാര്‍ക്ക് കര്‍ശന നിര്‍ദേശവുമായി പ്രധാനമന്ത്രി

എല്ലാ മന്ത്രിമാരും രാവിലെ കൃത്യം ഒമ്പതരയ്ക്ക് ഓഫീസിലെത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം. മറ്റുള്ളവര്‍ക്കു മാതൃക നല്‍കുന്നവരാകണമെന്നും വൈകി ഓഫിസിലെത്തുന്നതും വീട്ടിലിരുന്നു ജോലി ചെയ്യുന്നതും ഒഴിവാക്കണമെന്നും മന്ത്രിമാരോട് അദ്ദേഹം ആവശ്യപ്പെട്ടു.

പാര്‍ലമെന്റ് സെഷന്‍ കൂടുന്ന 40 ദിവസങ്ങളില്‍ ദില്ലിക്ക് പുറത്തുള്ള ഒരു പരിപാടിയും ഏറ്റെടുക്കരുതെന്നും രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ മന്ത്രിസഭാ യോഗത്തില്‍ നരേന്ദ്ര മോദി മന്ത്രിമാര്‍ക്കു നിര്‍ദേശം നല്‍കി. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ താന്‍ പിന്തുടര്‍ന്ന ശീലം ഓര്‍മിപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ഈ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. രാവിലെ കൃത്യസമയത്ത് എത്താറുണ്ടായിരുന്ന തനിക്ക് ആ കൃത്യനിഷ്ഠയിലൂടെ അന്നന്നത്തെ ജോലികള്‍ കൃത്യമായി ആസൂത്രണം ചെയ്യാന്‍ സാധിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

മന്ത്രിമാരായി നിയോഗിക്കപ്പെട്ടുവെന്നതുകൊണ്ട് എംപിമാരെക്കാള്‍ വളരെ മുകളിലാണെന്ന് കരുതരുതെന്ന ഉപദേശവും അദ്ദേഹം നല്‍കി. തിരഞ്ഞെടുക്കപ്പെട്ട എംപിമാരെ സന്ദര്‍ശിക്കാനും സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനും മന്ത്രിമാര്‍ സമയം കണ്ടെത്തണമെന്നും പുതിയ വികസന പദ്ധതികളെക്കുറിച്ച് വിശകലനം ചെയ്യാനായി ഒത്തുചേരണമെന്നും മോദി നിര്‍ദ്ദേശിച്ചു. അടുത്ത 100 ദിവസങ്ങള്‍ക്കുള്ളില്‍ അഞ്ചുവര്‍ഷത്തേക്കുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന അജന്‍ഡ രൂപീകരിക്കാനും എല്ലാ മന്ത്രിമാര്‍ക്കും മോദി നിര്‍ദേശം നല്‍കി.

Karma News Network

Recent Posts

ആയിഷയുടെ ഹിന്ദു ഹൃദയം ഇനി അല്ലാഹുവിനു മുന്നിൽ മുട്ട് കുത്തും

പാക് സ്വദേശിനിയായ ആയിഷ എന്ന പെൺകുട്ടിയ്‌ക്ക് ദിവസങ്ങൾക്ക് മുൻപാണ് ചെന്നൈയിൽ ഹൃദയ മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ നടത്തിയത്.ഇന്ത്യയിലെ തന്നെ സന്നദ്ധ സംഘടനയുടെ…

8 mins ago

യുഎഇയിൽ ശക്തമായ മഴ തുടരുന്നു, ആലിപ്പഴ വർഷം, ജാഗ്രതാ നിർദേശം

അബുദാബി: യുഎഇയില്‍ കനത്ത മഴ. അബുദാബിയിലും ദുബൈയിലും ഇന്ന് പുലര്‍ച്ചെ ശക്തമായ മഴയാണ് ലഭിച്ചത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റും ആലിപ്പഴ…

26 mins ago

എല്ലാവർക്കും കയറി കൊട്ടിയിട്ട് പോകാനുള്ള ചെണ്ടയല്ല ചെങ്കൊടി പിടിക്കുന്ന വനിതകൾ: എ എ റഹീം

വടകര എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയ്ക്കും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനുമെതിരെ വലിയ സൈബർ ആക്രമണമാണ് നടക്കുന്നതെന്ന് രാജ്യസഭാ…

41 mins ago

ഡ്രൈവിങ് ടെസ്റ്റ് പരീക്ഷണം പാളി, പലയിടത്തും വ്യാപക പ്രതിഷേധം, ടെസ്റ്റ് നിലച്ചു

തിരുവനന്തപുരം : ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ നടപ്പിലാക്കാൻ ശ്രമിച്ച ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം.…

58 mins ago

ക്വാറിയിൽ തലയോട്ടി, കണ്ടത് മീൻ പിടിക്കാനെത്തിയ കുട്ടികൾ

പാലക്കാട്: മീൻ പിടിക്കാനായി ക്വാറിയിൽ എത്തിയ കുട്ടികൾ കണ്ടത് തലയോട്ടി. രാമശേരിയിൽ ആണ് സംഭവം. നിരവധി പേർ കുളിക്കാനെത്തുന്ന സ്ഥലത്ത്…

2 hours ago

കാണാതായ പൊലീസ് ഉദ്യോഗസ്ഥനെ മൂന്നാറിൽ കണ്ടെത്തി

കാണാതായ കോതമംഗലം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ പൈങ്ങോട്ടൂർ സ്വദേശി ഷാജി പോളിനെ കണ്ടെത്തി. മൂന്നാറിൽ നിന്നാണ് ഷാജി പോളിനെ…

2 hours ago