Categories: national

പ്രധാനമന്ത്രി കിര്‍ഗിസ്ഥാനില്‍; യാത്ര പാക് വ്യോമപാത ഒഴിവാക്കി ഒമാന്‍-ഇറാന്‍ പാത വഴി

പ്രധാനമന്ത്രി നരേന്ദ്രമോദി ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്‌കേക്കിലേക്ക് തിരിച്ചു. ഷാങ്ഹായ് സഹകരണ സംഘടനയില്‍ അംഗമായ ശേഷം ഇത് രണ്ടാം തവണയാണ് ഇന്ത്യ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നത്.

അതേസമയം പാക് വ്യോമപാത ഒഴിവാക്കി ഒമാന്‍-ഇറാന്‍ പാത വഴിയാണ് പ്രധാനമന്ത്രി കിര്‍ഗിസ്ഥാനിലേക്കു പോയത്. ബലാക്കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ വ്യോമപാത അടച്ചിരുന്നു. എന്നാല്‍ വിദേശകാര്യമന്ത്രാലയത്തിന്റെ അഭ്യര്‍ഥന പ്രകാരം പാകിസ്ഥാനു മുകളിലൂടെ പറക്കാന്‍ മോദിക്കു പാകിസ്ഥാന്‍ അനുമതി നല്‍കിയെങ്കിലും അവസാന നിമിഷം അതുവഴിയുള്ള യാത്ര വേണ്ടെന്നുവെയ്ക്കുകയായിരുന്നു.

ആഗോള സുരക്ഷ സാഹചര്യങ്ങള്‍, സാമ്പത്തിക സഹകരണം തുടങ്ങി രാജ്യാന്തര തലത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന വിഷയങ്ങളാണ് രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ഉച്ചകോടിയില്‍ ചര്‍ച്ചയാവുക. ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിങ്പിങ്ങും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായും പ്രധാനമന്ത്രി ഉഭയകക്ഷി ചര്‍ച്ച നടത്തും. ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി പ്രത്യേക കൂടിക്കാഴ്ച നടത്തില്ലെന്ന് വിദേശകാര്യമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

Karma News Network

Recent Posts

മേയറുണ്ട് സൂക്ഷിക്കുക, കെഎസ്ആർടിസി ബസ് തടഞ്ഞ് പോസ്റ്റർ ഒട്ടിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം

തിരുവനന്തപുരം മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിലുണ്ടായ തർക്കത്തിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. തിരുവനനന്തപുരം നഗരസഭയ്ക്ക് മുന്നിലാണ് യൂത്ത് കോൺഗ്രസിന്റെ…

2 mins ago

കമ്പമലയിൽ മാവോവാദികളും പോലീസും തമ്മിൽ ഏറ്റുമുട്ടൽ

മാനന്തവാടി : വയനാട് തലപ്പുഴ കമ്പമലയിൽ മാവോവാദികളും പോലീസും തമ്മിൽ ഏറ്റുമുട്ടൽ. ചൊവ്വാഴ്ച രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. ആർക്കും പരിക്കില്ല. കഴിഞ്ഞയാഴ്ച്ച…

17 mins ago

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം, ബഹിഷ്‌കരിക്കുമെന്ന് സിഐടിയു, ഗതാഗതമന്ത്രി പുറത്തിറക്കിയ സർക്കുലർ പിൻവലിക്കണമെന്ന് ആവശ്യം

തിരുവനന്തപുരം : ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം ബഹിഷ്‌കരിക്കുമെന്ന് സിഐടിയു. ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ പുറത്തിറക്കിയ സർക്കുലർ പിൻവലിക്കണമെന്നും സിഐടിയു…

50 mins ago

കേസെടുക്കേണ്ട, ആര്യാ രാജേന്ദ്രന്‍ നടത്തിയത് കുറ്റകൃത്യം തടയാനുള്ള ശ്രമം, ക്ലീൻചിറ്റ് നൽകി പോലീസ്

കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും തമ്മില്‍ നടുറോഡില്‍ നടന്ന വാക്ക്തര്‍ക്കത്തില്‍ മേയര്‍ക്ക് പോലീസിന്റെ ക്ലീന്‍ചിറ്റ്‌. അശ്ലീല ആംഗ്യം…

53 mins ago

അപ്രഖ്യാപിത പവർകട്ട്, ചൂട്ട് കത്തിച്ച് കെഎസ്ഇബി ഓഫീസിൽ എത്തി നാട്ടുകാർ

മലപ്പുറം : കടുത്ത ചൂടിനൊപ്പം കെഎസ്ഇബി പണി തന്നാൽ എന്തുചെയ്യും. തിരൂരങ്ങാടിയിൽ അപ്രഖ്യാപിത പവർകട്ട് നടത്തിയ കെഎസ്ഇബി ഓഫീസിലേക്ക് ചൂട്ട്…

1 hour ago

ആര്യാ രാജേന്ദ്രനെയും ശോഭാ സുരേന്ദ്രനെയും വിട്ടേക്ക്, ദയവായി കഥാപാത്രങ്ങളെ ഒന്ന് മാറ്റിപ്പിടിക്കണം- അഡ്വ.സം​ഗീത ലക്ഷ്മണ

കെഎസ്‌ആർടിസി ഡ്രൈവറുമായുള്ള തർക്കത്തിന് പിന്നാലെ മേയർ ആര്യ രാജേന്ദ്രനും ദല്ലാൾ നന്ദകുമാറിന്റെ പ്രസ്ഥാവനക്ക് പിന്നാലെ ശോഭ സുരേന്ദ്രനുമാണ് വാർത്തകളിലെ താരം.…

1 hour ago