entertainment

സിനിമയില്‍ നിന്നും വിട്ടു നില്‍ക്കാനുള്ള യഥാര്‍ത്ഥ കാരണം വ്യക്തമാക്കി ബീന ആന്റണി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബീന ആന്റണി. ബിഗ് സ്‌ക്രീനില്‍ തിളങ്ങിയിരുന്ന നടി ഇപ്പോള്‍ മിനിസ്‌ക്രീനില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. നിരവധി സിനിമകളില്‍ വേഷമിട്ടെങ്കിലും നടി ഏറെ ശ്രദ്ധിക്കപ്പെടുന്നത് മിനിസ്‌ക്രീനിലൂടെയാണ്. ഇപ്പോള്‍ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കാനുള്ള യഥാര്‍ത്ഥ കാരണം വ്യക്തമാക്കുകയാണ് ബീന ആന്റണി.

സിനിമയില്‍ നിന്ന് മാറി നില്‍ക്കാനുള്ള പ്രധാന കാരണം തനിക്ക് കൂടുതലായും ലഭിച്ചത് സഹോദരി കഥാപാത്രങ്ങളാണ് എന്നതാണ്. അങ്ങനെ മുന്നോട്ട് പോകാനാകില്ലെന്ന് തോന്നി. അക്കാലത്താണ് സീരിയലിലേക്ക് വിളിവന്നത്. സിനിമയിലേക്കാള്‍ കൂടുതല്‍ പ്രധാന്യമുള്ള കഥാപാത്രങ്ങള്‍ സീരിയലില്‍ കിട്ടിയതോടെ മിനിസ്‌ക്രീനാണ് കരിയറെന്ന് ഉറപ്പിച്ചു.

ഒരുപാട് നല്ല സീരിയലുകളും ടെലിവിഷന്‍ ഷോകളും ചെയ്യാന്‍ കഴിഞ്ഞു. ഇപ്പോഴും ചെയ്യുന്നു. ജനങ്ങളുടെ മനസ്സില്‍ എന്നെ അടയാളപ്പെടുത്തിയത് സീരിയലുകള്‍ തന്നെയാണ്. ഈ മേഖലയില്‍ നിന്നൊരു ആളെ തന്നെ വിവാഹം കഴിച്ചതിനാല്‍ കരിയര്‍ ബ്രേക്കും വന്നില്ല.-ഒരു അഭിമുഖത്തില്‍ നടി പറഞ്ഞു.

1986ല്‍ ഒന്നു മുതല്‍ പൂജ്യം വരെ എന്ന സിനിമയില്‍ ബാലതാരമായി എത്തിയാണ് ബീന ആന്റണി അഭിനയരംഗത്തേക്ക് എത്തുന്നത്. ഡിഡി മലയാളം ചാനലിലെ ഇണക്കം പിണക്കം എന്ന സീരിയലിലൂടെയാണ് 1992ല്‍ താരം മിനിസ്‌ക്രീന്‍ രംഗത്ത് സജീവമായത്. നിലവില്‍ മൗനരാഗം, പൂക്കാലം വരവായി എന്നീ സീരിയലുകളിലാണ് താരം അഭിനയിക്കുന്നത്.

Karma News Network

Recent Posts

പ്രധാനമന്ത്രി വീണ്ടും അയോധ്യയില്‍; രാമക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി, യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍. രാമക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തിയശേഷമാണ് ക്ഷേത്ര പരിസരത്ത് റോഡ് ഷോ നടത്തി. മുഖ്യമന്ത്രി യോഗി…

3 hours ago

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും, ഏകകണ്ഠമായ തീരുമാനം, ബെഞ്ചമിൻ നെതന്യാഹു

ജെറുസലേം: ഇസ്രയേലിൽ അൽ- ജസീറ വാർത്താ ചാനൽ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 'ഇസ്രയേലിൽ അൽ ജസീറയുടെ പ്രവർത്തനം നിർത്തുന്നു,…

4 hours ago

കൊയിലാണ്ടിയിൽ ഇറാനിയൻ ബോട്ട് പിടികൂടി കോസ്റ്റ് ഗാർഡ്, ആറുപേർ കസ്റ്റഡിയിൽ

കൊയിലാണ്ടി: കൊയിലാണ്ടി പുറംകടലിൽവെച്ച് ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുള്ളത്. ഇറാനിൽ മത്സ്യബന്ധനത്തിന്…

4 hours ago

തിരുവനന്തപുരത്ത് ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം

തിരുവനന്തപുരം: ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം. ഫർണിച്ചർ നിർമാണത്തിന് സൂക്ഷിച്ചിരുന്ന തടികളും ഗൃഹനിർമാണത്തിനാവശ്യമായ ജനാലകളും വാതിലുകളും കട്ടിളപടികളും കത്തിനശിച്ചു. ഞായറാഴ്ച…

5 hours ago

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കൊല്ലം: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുളനട സ്വദേശി നിഖില്‍(20), മഞ്ചള്ളൂര്‍ സ്വദേശി സുജിന്‍ (20) എന്നിവരാണ് മരിച്ചത്.…

6 hours ago

അയോധ്യ രാമക്ഷേത്ര ദര്‍ശനം നടത്തിയതിന് മുറിയിൽ പൂട്ടിയിട്ടു, കോണ്‍ഗ്രസ് ദേശീയ മാധ്യമ കോ- ഓര്‍ഡിനേറ്റര്‍ രാധിക ഖേര പാര്‍ട്ടിവിട്ടു

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കവെ കോൺഗ്രസ് വക്താവ് രാധിക ഖേര വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് രാധികയുടെ രാജി.…

6 hours ago