pravasi

ഗര്‍ഭിണി പൂച്ചയെ രക്ഷിച്ച മലയാളികളെ ആദരിച്ച് ദുബായ് ഭരണാധികാരി, പത്ത് ലക്ഷം രൂപ വീതം സമ്മാനം

ദുബായ്: മൂന്നാം നിലയില്‍ നിന്നും താഴേക്ക് ചാടിയ ഗര്‍ഭിണി പൂച്ചയെ രക്ഷിച്ച നാല് പേരെ ആദരിച്ച് ദുബായ് ഭരണാധികാരി. രണ്ട് മലയാളികളും ഈ സംഘത്തിലുണ്ടായിരുന്നു. പൂച്ചയെ രക്ഷിച്ചവര്‍ക്ക് പത്ത് ലക്ഷം രൂപ വീതം ദുബായ് ഭരണാധികാരി സമ്മാനമായും നല്‍കി. യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് സംഘത്തെ ആദരിച്ചത്.

ആള്‍ താമസമില്ലാത്ത കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ കുടുങ്ങിയ ഗര്‍ഭിണിയായ പൂച്ചയെ ഇവര്‍ താഴേക്ക് ചാടിച്ച് രക്ഷിക്കുകയായിരുന്നു. ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റിയുടെ ബസ് ഡ്രൈവറായ കോതമംഗലം സ്വദേശി നസീര്‍ മുഹമ്മദ്, പൂച്ചയെ രക്ഷിക്കുന്നത് വിഡിയോയില്‍ പകര്‍ത്തിയ കോഴിക്കോട് വടകര സ്വദേശിയും ഗ്രോസറി കട ഉടമയുമായ അബ്ദുല്‍ റാഷിദ് (റാഷിദ് ബിന്‍ മുഹമ്മദ്), മൊറോക്കോ സ്വദേശി അഷറഫ്, പാക്കിസ്ഥാന്‍ സ്വദേശി ആതിഫ് മഹമ്മൂദ് എന്നിവരെയാണ് ദുബായ് ഭരണാധികാരി ആദരിച്ചത്.

ഭരണാധികാരിയുടെ ഓഫീസില്‍ നിന്നും എത്തിയ ഉദ്യോഗസ്ഥര്‍ നേരിട്ട് തുക ഇവര്‍ക്ക് നല്‍കി. സമ്മാനം നേടാനായത് ഭാഗ്യമാണെന്നും അഭിമാനവും സന്തോഷവുമുണ്ടെന്നും നസീറും റാഷിദും പറയുന്നു.ബാല്‍ക്കണിയുടെ അരികില്‍ കുടുങ്ങിയ പൂച്ചയെ നസീര്‍, അഷ്‌റഫ്, ആതിഫ് എന്നിവര്‍ ചേര്‍ന്ന് വിരിച്ചുപിടിച്ച പുതപ്പിലേക്കു ചാടിച്ചാണു രക്ഷിച്ചത്. വിഡിയോ വൈറലായതോടെ ഷെയ്ഖ് മുഹമ്മദ് അഭിനന്ദന ട്വീറ്റ് ഇട്ടിരുന്നു. ദുബായ് പൊലീസ് എത്തിയാണു പൂച്ചയെ കൊണ്ടുപോയത്.

Karma News Network

Recent Posts

ആക്കുളത്തെ കണ്ണാടി ബ്രിഡ്ജും തകർന്നു , നിർമ്മാണം സിപിഎം എംഎൽഎയുടെ സൊസൈറ്റി

വർക്കലയിലെ ഫ്ളോറിങ് ബ്രിഡ്ജ് തകർന്നത് കൊണ്ട് ഉത്ഘാടനം മാറ്റിവെച്ച ആക്കുളത്തെ കണ്ണാടിപ്പാലവും തകർന്നു പാലം നിര്‍മ്മിച്ചത്‌ സിപിഎം എംഎല്‍എയുടെ സൊസൈറ്റിവട്ടിയൂര്‍ക്കാവ്…

28 mins ago

മേയർക്കെതിരെയുള്ള ഡ്രൈവറിന്റെ പരാതി, കെ.എസ്. ആർ.ടി.സി സൂപ്പർ ഫാസ്റ്റിലെ ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കാനൊരുങ്ങി പോലീസ്

തിരുവനന്തപുരം: കെ എസ് ആർ ടി സി ബസ് തടഞ്ഞുനിർത്തിയ സംഭവത്തിൽ സൂപ്പർ ഫാസ്റ്റിലെ ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കാനൊരുങ്ങി പോലീസ്.…

57 mins ago

പോത്തിന്റെ ആക്രമണം, നാല് പേർക്ക് പരിക്ക്, സംഭവം തൃശൂർ പെരുമ്പിലാവ് ചന്തയിൽ

തൃശൂർ : പെരുമ്പിലാവ് ചന്തയിൽ പോത്തിന്റെ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. പോത്തിനെ…

2 hours ago

കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറെ ഭീഷണപ്പെടുത്തിയ സംഭവം, കോർപ്പറേഷൻ കൗൺസിലിൽ മേയർക്കെതിരെ ബിജെപിയുടെ പ്രതിഷേധം

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറെ ഭീഷണപ്പെടുത്തിയ സംഭവത്തിൽ കോർപ്പറേഷൻ ഓഫീസിൽ ബിജെപിയുടെ പ്രതിഷേധം. മേയർ സമൂഹത്തോട് മാപ്പുപറയണം ഡ്രൈവറോട്…

2 hours ago

ആയുധവുമായി എത്തി, നിരവധി പേരെ വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ്

ലണ്ടൻ : നോര്‍ത്ത് ഈസ്റ്റ് ലണ്ടനിലെ വീടിനുള്ളിലേക്ക് വാഹനം ഇടിച്ച് കയറ്റുകയും സമീപമുള്ളവരെ വെട്ടിപരിക്കേൽപ്പിക്കുകയും ചെയ്ത 36 കാരനായ പ്രതിയെ…

2 hours ago

ഓട്ടോഡ്രൈവറെ വെട്ടിക്കൊന്ന സംഭവം, പിന്നിൽ അമ്മയോട് അപമര്യാദയായി പെരുമാറിയതിലെ വൈരാഗ്യം

കോഴിക്കോട് : ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്തിയതിന് പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്ന് പോലീസ്. വെള്ളയില്‍ പണിക്കര്‍റോഡ് കണ്ണന്‍കടവില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് ഓട്ടോ ഡ്രൈവറായ…

3 hours ago