topnews

മുസ്‍ലിം മേഖലകളിൽ പോലും ഗുജറാത്തിൽ വോട്ടുകൾ തൂത്ത് വാരി ബിജെപി

അഹമ്മദാബാദ്. ഗുജറാത്തിൽ ഏഴാമൂഴത്തിലും ഭരണം നേടിയ ബി ജെ പി മുസ്‍ലിം മേഖലകളിൽ പോലും വോട്ടുകൾ തൂത്ത് വരുകയായിരുന്നു. മുസ്‍ലിം ഭൂരിപക്ഷ മേഖലകളിൽ ബിജെപി മികച്ച വിജയം നേടിയെന്നാണു ഫലസൂചനകൾ.

മുസ്‍ലിം ഭൂരിപക്ഷമുള്ള 17 മണ്ഡലങ്ങളിൽ 12 ഇടത്ത് ബിജെപി മുന്നിലെത്തി. കഴിഞ്ഞ വർഷത്തേക്കാൾ മുസ്‍ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ 6 സീറ്റിന്റെ വർധനയുണ്ടായി. അഞ്ചിടത്ത് മാത്രമാണു കോൺഗ്രസ് മുന്നിലെത്തിയത്. പരമ്പരാഗതമായി കോൺഗ്രസിനെ പിന്തുണയ്ക്കുന്ന മണ്ഡലങ്ങളിൽ ബി ജെ പി വിജയക്കൊടി പാറിക്കുകയായിരുന്നു.

ദാരിയാപുർ മണ്ഡലം ഇതിന് ഉദാഹരണമാണ്. ഇവിടെ മുസ്‍ലിം വിഭാഗമാണു കൂടുതൽ. 10 വർഷമായി മണ്ഡലം കോൺഗ്രസിന്റെ കൈവശമായിരുന്നു. ഇത്തവണ ബിജെപിയുടെ കൗശിക് ജയിനിനോട് കോൺഗ്രസിന്റെ സിറ്റിങ് എംഎൽഎ ഗയാസുദ്ദീൻ ഷെയ്ഖ് പരാജയപ്പെട്ടു. കോൺഗ്രസിന്റെ വോട്ടുകൾ പിടിച്ചെടുത്ത് ഗുജറാത്തിൽ വൻ സാന്നിധ്യമാകാൻ കച്ചകെട്ടിയ എഎപി ഈ മണ്ഡലങ്ങളിലൊന്നും മുന്നിലേക്ക് പോലും എത്തിയില്ല. കോൺഗ്രസ് വോട്ടുകൾ ഭിന്നിപ്പിക്കാനും ബിജെപിക്ക് ജയിക്കാനും വഴിയൊരുക്കിയത് അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം ആണെന്നാണ് കോൺഗ്രസ് പ്രാദേശിക വിഭാഗങ്ങൾ പറയുന്നത്.

എഐഎംഐഎം 13 സ്ഥാനാർഥികളെയാണ് മത്സര രംഗത്ത് ഇറക്കിയത്. ഇതിൽ 2 മുസ്‍ലിം ഇതര സമുദായക്കാരും ഉണ്ടായിരുന്നു. ബിജെപിക്കെ തിരെ പിടിച്ചുനിൽക്കാനുള്ള ത്രാണി പോലും കോൺഗ്രസിനുണ്ടോ യെന്ന ആശങ്കയായിരുന്നു ഏവർക്കും. ‘ ബിജെപിയെ പിന്തുണച്ചാൽ ജീവിതം സുരക്ഷിതമായി മുന്നോട്ടുപോകുമല്ലോ’ എന്നു ചിന്തിക്കുന്ന 25 ശതമാനം പേരെങ്കിലുമുണ്ടെന്നു ബിജെപിയിലേക്കു മുസ്‍ലിംകളെ അടുപ്പിക്കാൻ പ്രവർത്തിക്കുന്ന സലിം അജ്മീരി എന്ന ന്യൂനപക്ഷ മോർച്ച പ്രവർത്തകൻ പറഞ്ഞിരിക്കുന്നു.

Karma News Network

Recent Posts

ബോംബ് പൊട്ടി ചത്തവനും CPM യിൽ രക്തസാക്ഷി

കണ്ണൂർ പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിനെയും രക്തസാക്ഷിയാക്കി സിപിഎം. പാനൂർ കിഴക്കുവയിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം എം.…

5 hours ago

മുഖ്യമന്ത്രിക്കസേര പിടിക്കാൻ ബി.ജെ.പി സജ്ജമായി, സഖാക്കൾ ജയിലിൽ കയറാൻ ഒരുങ്ങിക്കോ

കേരളത്തിന്റെ മുഖ്യമന്ത്രി കസേര പിടിക്കാൻ ബിജെപി സജ്ജമായി,സഖാക്കൾ ജയിലിൽ കയറാൻ ഒരുങ്ങിക്കോ മുന്നറിയിപ്പു നല്കി ശോഭാ സുരേന്ദ്രൻ. കേരളത്തിലെ മുഖ്യമന്ത്രികസേരയ്ക്കായി…

5 hours ago

ഖലിസ്ഥാൻ അനുകൂല പരിപാടിയിൽ പ്രസംഗിച്ചു, കനേഡിയൻ ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തി ഇന്ത്യ

ന്യൂഡൽഹി∙ ഖലിസ്ഥാൻ അനുകൂല പരിപാടിയിൽ പ്രസംഗിച്ച സംഭവത്തിൽ ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചു. ഏപ്രിൽ 28ന്…

6 hours ago

ഇ.പി. ജയരാജനെ തൊടാൻ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും ഭയം, ജയരാജൻ്റെ നാവിൻ തുമ്പിലുള്ളത് പലതും തകർക്കുന്ന ബോംബ്, വി.ഡി. സതീശൻ

തിരുവനന്തപുരം: ഇ.പി. ജയരാജനെ തൊടാൻ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും ഭയമാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ ഏജൻ്റായി ബി.ജെ.പിയുമായി സംസാരിച്ച ഇ.പി…

7 hours ago

എം.വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതിൽ ഇപി ജയരാജന് നീരസമുണ്ടായിരുന്നു, ശോഭാ സുരേന്ദ്രൻ

ആലപ്പുഴ: തന്നേക്കാൾ ജൂനിയറായ എം.വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതിൽ ഇപി ജയരാജന് നീരസമുണ്ടായിരുന്നു ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. നന്ദകുമാറിനെ…

7 hours ago

അരികൊമ്പൻ ജീവനോടെയുണ്ടോ? ഉത്തരമില്ല,സിഗ്നലും ഇല്ല

ഒരു വർഷമായി അരിക്കൊമ്പനെ നാടുകടത്തിയിട്ട്. ജീവനോടെയുണ്ടോ, ഉത്തരമില്ലാത്ത സർക്കാരിനെതിരെ ഉപവാസസമരവുമായി വോയിസ് ഫോർ ആനിമൽസ് ന്ന സംഘടന. ഒരു കൂട്ടം…

8 hours ago