national

കർഷകർക്ക് ആശ്വാസമായി പലിശയിളവ് പ്രഖ്യാപിച്ച് കേന്ദ്രം.

ന്യൂഡല്‍ഹി. രാജ്യത്തെ കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക് പലിശയിളവ് പ്രഖ്യാപിച്ച് കേന്ദ്രമന്ത്രിസഭായോഗം. മൂന്ന് ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ക്ക് പ്രതിവര്‍ഷം ഒന്നരശതമാനം പലിശയിളവ് അനുവദിക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു.

കാര്‍ഷിക മേഖലയില്‍ ആവശ്യത്തിന് വായ്പ ലഭ്യമാക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍ വേണ്ടിയാണ് തീരുമാനമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. ടൂറിസം മേഖലയുടെ ഉണര്‍വിന് എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്‌കീമിന്റെ പരിധി ഉയര്‍ത്താനും തീരുമാനമായി. 50000 കോടി രൂപ കൂടിയാണ് അധികമായി അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.

അടിയന്തിര ക്രെഡിറ്റ് ലൈൻ ഗ്യാരൻ്റി സ്കീം 5 ലക്ഷം കോടി ആയി വിപുലീകരിക്കാനുള്ള നിർദ്ദേശം കേന്ദ്ര മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷനായ യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്. കാർഷിക വായ്പകൾക്ക് പ്രതിവർഷം ഒന്നര ശതമാനം വരെ വായ്പ ഇളവ് നൽകാനാണ് കേന്ദ്ര സർക്കാർ ബുധനാഴ്ച തീരുമാനിച്ചിരിക്കുന്നത്. 2022-23 സാമ്പത്തിക വർഷവും 2024-25 സാമ്പത്തിക വർഷവും ഈ ആനുകൂല്യം ലഭ്യമാകും.

വായ്പ ഇളവുകൾക്കായി 34,864 കോടി രൂപയാണ് കേന്ദ്ര സർക്കാർ വകയിരുത്തിയിരിക്കുന്നതെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ തുടർന്ന് വാർത്താ സമ്മേളനത്തിൽ അറിയിക്കുകയുണ്ടായി. കാർഷിക മേഖലയിലേക്ക് കൂടുതൽ വായ്പകൾ ലഭ്യമാക്കാനും ബാങ്കുകളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും തീരുമാനം ഉപകരിക്കുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.

കൃത്യസമയത്ത് വായ്പ തിരിച്ചടയ്‌ക്കുന്ന കർഷകർക്ക് 4 ശതമാനം പലിശ നിരക്കിൽ തുടർന്നും വായ്പകൾ ലഭ്യമാക്കുമെന്നും കേന്ദ്ര മന്ത്രി അറിയിക്കുകയുണ്ടായി.
കൊറോണ വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധി തരണം ചെയ്യാൻ കേന്ദ്ര ധനകാര്യ മന്ത്രാലയം 2020 മെയ് മാസത്തിലാണ് അടിയന്തിര ക്രെഡിറ്റ് ലൈൻ ഗ്യാരൻ്റി സ്കീം അവതരിപ്പിച്ചത്. 3 ലക്ഷം കോടിയുടെ വായ്പകൾ രാജ്യത്തുടനീളമുള്ള കമ്പനികൾക്ക് നൽകുക എന്നതായിരുന്നു ഈ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.

 

Karma News Network

Recent Posts

യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണവും സ്വര്‍ണവും മൊബൈലും കവര്‍ന്നു, യുവതിയും സംഘവും അറസ്റ്റില്‍

കൊല്ലം: യുവാവിനെ പ്രണയക്കെണിയില്‍പ്പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ യുവതി അടക്കം നാല് പ്രതികള്‍ പൊലീസ് പിടിയിലായി.…

6 hours ago

സിദ്ധാർത്ഥിന്റെ മരണം, സിബിഐ അന്വേഷണം വൈകിയതിന് കാരണക്കാരായ ഉദ്യോ​ഗസ്ഥരെ തിരിച്ചെടുത്ത് സർക്കാർ

തിരുവനന്തപുരം: സിദ്ധാർത്ഥിന്റെ മരണത്തിൽ സസ്പെൻഷനിലായ ഉദ്യോ​ഗസ്ഥരെ തിരിച്ചെടുത്ത് സർക്കാർ. ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത, സെക്ഷൻ…

7 hours ago

വോട്ട് ചെയ്യാൻ വന്നപ്പോൾ സി.പി.എംകാർ കാലുപൊക്കി കാണിച്ചു

തിരുവനന്തപുരം പാറശ്ശാല കോട്ടയ്ക്കകം വാർഡ് ഒന്നിലെ സുനിതയയെ വോട്ട് ചെയ്യാൻ അനുവദിക്കാതെ സിപിഎം പ്രവർത്തകർ. പാറശാല മണ്ഡലത്തിലെ വോട്ടറാണ് സുനിത.…

8 hours ago

ആലുവയിലെ ​ഗുണ്ടാ ആക്രമണം, അഞ്ചുപേർ അറസ്റ്റിൽ

കൊച്ചി: ചൊവ്വരയിലെ ഗുണ്ടാ ആക്രമണത്തില്‍ പിടിയിലായ അഞ്ച് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. ഗുരുതരമായി പരിക്കേറ്റ മുന്‍…

8 hours ago

റായ്ബറേലിയിൽ കോൺ​ഗ്രസിന് ശക്തനായ എതിരാളി, യുപി മന്ത്രി ദിനേശ്പ്രതാപ് സിം​ഗ് ബിജെപി സ്ഥാനാർത്ഥി

ലക്നൗ: ഭാരതീയ ജനതാ പാർട്ടി (ബിജെപി) 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലി സീറ്റിൽ നിന്ന് ദിനേശ് പ്രതാപ് സിങ്ങിനെ…

9 hours ago

മേയര്‍ -കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം, യദുവിന്‍റെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ നടന്ന വാക്കുതർക്കത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. കെഎസ്ആർടിസി ഡ്രൈവര്‍…

10 hours ago