entertainment

സമൂഹഗാനം വരെ ഞാന്‍ ഒറ്റയ്ക്ക് പാടിയിട്ടുണ്ട്, ബിന്ദു പണിക്കരുടെയും മകളുടെയും ടിക്ടോക് വീഡിയോ വൈറല്‍

ബിന്ദു പണിക്കരുടെ മകള്‍ അരുന്ധതി എന്ന കല്യാണി ടിക്ടോകിലെ താരമാണ്. താരത്തിന്റെ ടിക്ക് ടോക്ക് വീഡിയോകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ബിന്ദുപണിക്കര്‍ക്കും സായ് കുമാറിനുമൊപ്പം ഇടയ്ക്ക് ടിക്ടോക് വീഡിയോകളുമായും കല്യാണി എത്താറുണ്ട്. ഈ വീഡിയോകളെല്ലാം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ലോക്ക്ഡൗണ്‍ കാലത്തും അമ്മയ്ക്ക് ഒപ്പമുള്ള ടിക്ടോക് വീഡിയോകളുമായി എത്തുകയാണ് കല്യാണി.

തന്റെ ശ്രദ്ധേയ കഥാപാത്രങ്ങളില്‍ ഒന്നായ ‘ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം’ എന്ന ചിത്രത്തിലെ ഇന്ദുമതി എന്ന കഥാപാത്രത്തെയാണ് ടിക്ടോകിലും ബിന്ദുപണിക്കര്‍ അവതരിപ്പിക്കുന്നത്. സ്കൂളിൽ പഠിക്കുമ്പോൾ ഞാൻ ഡാൻസിനും പാട്ടിനും മിടുക്കിയായിരുന്നു. സമൂഹഗാനം വരെ ഞാൻ ഒറ്റയ്ക്ക് പാടിയിട്ടുണ്ട്.’ ഓർമ്മയില്ലേ ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കത്തിലെ ഇംഗ്ലീഷ് പ്രേമി ഇന്ദുമതിയെ. ‘ഇനി ഞങ്ങളുടെ ഒരു ക്ലോസറ്റ്’, ‘ഇത് ചേച്ചിയുടെ ഓർഫൻസ്, ഇത് ഞങ്ങളുടെ ഓർഫൻസ്’, ‘ഇപ്പൊ ബ്രിഡ്ജിൽ നിന്നും എടുത്തതേയുള്ളൂ. പൈനാപ്പിളാ’, ‘വി ആർ അണ്ടർസ്റ്റാന്ഡിംഗ് പീപ്പിൾ’ തുടങ്ങിയ ഡയലോഗുകളിലൂടെ പൊട്ടിച്ചിരിയുടെ രസക്കൂട്ടു തീർത്ത കഥാപാത്രമായിരുന്നു ബിന്ദു പണിക്കർ അവതരിപ്പിച്ച ഇംഗ്ലീഷ് പരിജ്ഞാനം കുറഞ്ഞ ഇന്ദുമതി. ആ ഡയലോഗുമായി ബിന്ദു വീണ്ടും വരുന്നു. ഒപ്പം അരുന്ധതിയെന്ന മകൾ കല്യാണിയും. ടിക്ടോക് താരമാണ് കല്യാണി. നിറയെ ഫാന്സുമുണ്ട്. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം സിനിമയിൽ നഗ്മ അവതരിപ്പിച്ച യമുനാറാണി എന്ന സിനിമാ താരത്തോട് പൊങ്ങച്ചം പറയുന്ന ഇന്ദുമതിയുടെ ഒരു ഡയലോഗാണ് ഇവിടെ അമ്മയും മകളും ചേർന്ന് അവതരിപ്പിക്കുന്നത്.ടിക്ടോക് വീഡിയോകളില്‍ പലരും പലയാവര്‍ത്തി ആവര്‍ത്തിച്ച ഡയലോഗുകളില്‍ ഒന്നാണെങ്കിലും ബിന്ദുപണിക്കര്‍ തന്നെ സംഭാഷണശകലവുമായി എത്തുന്നത് കാഴ്ചക്കാര്‍ക്കും കൗതുകക്കാഴ്ചയാവുകയാണ്.

@kalyani5553yeah with the indumathi…. english mathi????##malayalamcomedy ##bindupanickersrikrishnapurathenakshatrathilakkam

♬ original sound – sneha_p.s

ബിന്ദു പണിക്കറുടെ ആദ്യ വിവാഹത്തിലെ മകളാണ് അരുന്ധതി. അരുന്ധതിയുടെ അച്ഛന്‍ 2003ലാണ് മരണപ്പെടുന്നത്. തുടര്‍ന്ന് 2009ലായിരുന്നു സായ് കുമാറും ബിന്ദുപണിക്കറും വിവാഹിതരായത്.
ടിക്ടോക്കില്‍ ഏറെ ആരാധക പിന്തുണയുള്ള താരപുത്രിയാണ് കല്യാണി. കല്യാണിയുടെ ടിക്ടോക്ക് വിഡിയോകളെല്ലാം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇടയ്ക്ക് സായി കുമാറുമൊത്തുള്ള വിഡിയോകളും കല്യാണി പോസ്റ്റ് ചെയ്യാറുണ്ട്.

Karma News Network

Recent Posts

കുഞ്ഞിനെ വലിച്ചെറിഞ്ഞ അമ്മയുടെ അവകാശങ്ങളെ കുറിച്ചാണ് ഡി .സി .പി ക്ക് കൂടുതൽ ശുഷ്കാന്തി, എന്തൊരു നാടാണിത്? എന്തൊരു തരം പോലീസാണ് ഈ നാട്ടിലുള്ളത്? അഡ്വക്കറ്റ് സം​ഗീത ലക്ഷ്മണ

നവജാതശിശുവിൻ്റെ മൃതശരീരം റോഡിൽ വലിച്ചെറിഞ്ഞതായി കാണപ്പെട്ടത് സംബന്ധിക്കുന്ന കേസിൻ്റെ അന്വേഷണത്തിനായി ഫ്ലാറ്റിനകത്തേക്ക് കയറിപോയ കൊച്ചി ഡി.സി.പി പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട്…

30 mins ago

നവജാത ശിശുവിന്റെ മരണം, യുവതിയുടെ ആൺ സുഹൃത്തിന് പങ്കില്ലെന്ന് പൊലീസ്

എറണാകുളം പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്റെ കൊ ലപാതകത്തിൽ യുവതിയുടെ ആൺ സുഹൃത്തിന് പങ്കില്ലെന്ന് പൊലീസ്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട…

1 hour ago

നവജാത ശിശുവിന്റെ മരണം, അമ്മയെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും

പനമ്പിള്ളി നഗറിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മയെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. ആരോഗ്യനില മോശമായതിനാൽ പ്രതിയായ…

2 hours ago

കേരളത്തിലെ അന്തിണികൾ അവറ്റോളുടെ ഉഡായിപ്പുകൾക്ക് വേണ്ടി എറിഞ്ഞിടുന്ന മാങ്ങയാണ് വിമൻ കാർഡ്- അഞ്ജു പാർവതി പ്രഭീഷ്

മേയർ ആര്യ രാജേന്ദ്രനും ‍‍‍ഡ്രൈവർ യദുവും തമ്മിലുള്ള തർക്കം ഓരോ ദിവസവും കഴിയുന്തോറും കൂടുതൽ ചർച്ച വിഷയമാവുകയാണ്. ഇരു കൂട്ടരെയും…

2 hours ago

ന​വ​കേ​ര​ള ബ​സ് ടി​ക്ക​റ്റി​ന് വ​ൻ ഡി​മാ​ൻ​ഡ്, ടിക്കറ്റുകൾ വിറ്റ് തീർന്നത് മണിക്കൂറുകൾക്കകം

ഞാ​യ​ർ മു​ത​ൽ സ​ർ​വീ​സ് ആരംഭിക്കുന്ന ന​വ​കേ​ര​ള ബ​സ് ടി​ക്ക​റ്റി​ന് വ​ൻ ഡി​മാ​ൻ​ഡ്. കോ​ഴി​ക്കോ​ട്-​ബം​ഗ​ളൂരു റൂ​ട്ടി​ലാണ് ബ​സ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ബു​ധ​നാ​ഴ്ച…

3 hours ago

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ 24 ജീവനക്കാരെയും വിട്ടയച്ചു, ഇറാൻ വിദേശകാര്യമന്ത്രാലയം

ടെഹ്‌റാന്‍∙ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു. മാനുഷിക പരിഗണന വച്ചാണ് ജീവനക്കാരെ വിട്ടയച്ചതെന്ന് ഇറാന്‍…

11 hours ago