kerala

കാർഷിക സർവകലാശാലയിൽ സി പി എം – സി പി ഐ പോര്, റജിസ്ട്രാർക്ക് ഡി വൈ എഫ് ഐ യുടെ ഭീക്ഷണി

തൃശൂർ. കാർഷിക സർവകലാശാലയിൽ സി പി എം – സി പി ഐ പോര്. കാർഷിക സർവകലാശാലയിൽ സമരം അവസാനിപ്പിക്കാൻ മുൻകയ്യെടുത്തില്ലെങ്കിൽ റജിസ്ട്രാറെ തെരുവിൽ നേരിടുമെന്നു ഡിവൈഎഫ്ഐ നേതാവിന്റെ ഭീഷണി.. ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോൾ ഡിവൈഎഫ്ഐയും എസ്എഫ്ഐയും ഉള്ളതായി ഓർക്കണമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

സിപിഎം അനുകൂല സംഘടനാ നേതാവിനെ സർവീസിൽ തരം താഴ്ത്തി എന്നാരോപിച്ച് സിപിഎം സംഘടനകൾ കാർഷിക സർവകലാശാലയിൽ സമരം നടത്തുന്നതിനിടെയാണ് ഡിവൈഎഫ്ഐ മണ്ണുത്തി മേഖലാ സെക്രട്ടറിയും കോർപറേഷൻ കൗൺസിലറുമായ അനീസ് അഹമ്മദ് റജിസ്ട്രാർക്കെതിരെ ഭീക്ഷണി മുഴക്കിയിരിക്കുന്നത്‌. കാർഷിക സർവകലാശാലയിൽ സിപിഎം സംഘടനയെ ദുർബലമാക്കി, സി പി ഐ മേൽക്കോയ്മ നേടുമെന്നാണ് സി പി എമ്മിന്റെ ഭയം. എംപ്ലോയീസ് അസോസിയേഷൻ നേതാവിനെ തരംതാഴ്ത്തിയ നടപടി പിന്നീട് ചേർന്ന ഭരണസമിതി യോഗം മരവിപ്പിക്കുകയായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിക്കാൻ നിഷ്പക്ഷനായി നിൽക്കുന്ന റജിസ്ട്രാർ തയാറായിട്ടില്ല.

സർവകലാശാലയിൽ സിപിഐ സംഘടന വളരാൻ പാടില്ലെന്നാണ് സിപിഎം നേതാക്കൾ പറയുന്നത്. മന്ത്രി കെ. രാജൻ സി പി ഐ യുടെ സംഘടനയെ വളർത്താൻ കൂട്ടുനിൽക്കുന്നു എന്നാണു സി പി എം ആരോപിക്കുന്നത്. കെ. രാജന്റെ വ്യക്തമായ നിർദേശപ്രകാരമാണ് മുൻ വിസി സിപിഎം നേതാവിനെ തരം താഴ്ത്തിയതെന്നും അവർ ആരോപിക്കുന്നു. കാർഷിക സർവകലാശാല 28-ാം സ്ഥാനത്തേക്കു കൂപ്പുകുത്തിയതിന്റെ ഉത്തരവാദിത്തം മുൻ വിസിക്കും മന്ത്രി അടക്കമുള്ള ഭരണസമിതി അംഗങ്ങൾക്കുമാണെന്നും ഡി വൈ എഫ് ഐ നേതാവ് ആരോപിക്കുന്നു. അതേസമയം സർവ്വകലാശാലയിൽ റജിസ്‌ട്രാറെ ഉപരോധിക്കുന്ന സമരം 44 ദിവസം പിന്നിട്ടിരിക്കുകയാണ്.

Karma News Network

Recent Posts

രാജ്യത്തിനായി പരിശ്രമിക്കണമെന്നോ ജനങ്ങളെ സേവിക്കണമെന്നോ ആഗ്രഹമില്ലാതെ പരസ്പരം തമ്മിലടിക്കുന്നു, ഇൻഡി സഖ്യത്തിനെതിരെ ഷെഹ്‌സാദ് പൂനാവല്ല

ന്യൂഡൽഹി: പ്രത്യേക കാഴ്ചപ്പാടുകളില്ലാതെ പരസ്പരം തമ്മിലടിക്കുന്നവരാണ് ഇൻഡ്യ സഖ്യമെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവല്ല. പാർട്ടിക്കുള്ളിൽ തന്നെ ചേരി…

17 mins ago

കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ കൂട്ടഅവധി, 14 പേർക്കെതിരെ നടപടിയെടുത്തു

തിരുവനന്തപുരം : മുന്നറിയിപ്പില്ലാതെ കൂട്ടഅവധി എടുത്ത സംഭവത്തിൽ 14 കെ.എസ്.ആർ.ടി.സി. ജീവനക്കാർക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചു. കെ.എസ്.ആർ.ടി.സി. പത്തനാപുരം യൂണിറ്റിൽ 2024…

30 mins ago

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഡീപ് ഫേക്ക് വീഡിയോ, കോണ്‍ഗ്രസ് ഐ.ടി സംഘത്തിലെ അഞ്ചുപേർ അറസ്റ്റിൽ

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഡീപ് ഫേക്ക് വീഡിയോ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഐ.ടി സംഘത്തിലെ അഞ്ചുപേരെ…

55 mins ago

എയറിലായ മേയറെ നിലത്തിറക്കാൻ വന്ന ലുട്ടാപ്പി റഹിം ഇപ്പോൾ എയറിലായി

മേയർ കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി റോഡിൽ കാണിച്ച ഷോയെത്തുടർന്ന് ബഹിരാകാശത്ത് നില്ക്കുന്ന ആര്യാ രാജേന്ദ്രനെ താഴെയിറക്കാം അല്ലെങ്കിൽ എങ്ങനെയെങ്കിലും ഈ…

1 hour ago

തടി കുറയ്ക്കാൻ 6 വയസുകാരനെ ട്രേഡ് മില്ലില്‍ വ്യായാമം ചെയ്യിച്ച് പിതാവ്, അമിത വ്യായാമം കുഞ്ഞിന്റെ ജീവനെടുത്തു

ന്യൂജേഴ്‌സി : ആറ് വയസുകാരന്റെ മരണത്തിൽ പിതാവ് അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അമിത വ്യായാമം ആണ് കുഞ്ഞിന്റെ…

1 hour ago

കണ്ണൂർ വിമാനത്താവള പരിസരത്ത്, വന്യജീവിയുടെ സാന്നിധ്യം, പാതി ഭക്ഷിച്ച നായയുടെ ജഡം കണ്ടെത്തി

കണ്ണൂർ : വിമാനത്താവള പരിസരത്ത് വന്യജീവിയുടെ സാന്നിധ്യം കണ്ടെത്തി. ഇന്നലെ രാത്രിയാണ് വന്യജീവിയെ കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവള പരിസരത്ത് കണ്ടത്.…

2 hours ago