Home kerala സിഎഎ പ്രതിഷേധ കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം, സംസ്ഥാന സര്‍ക്കാരിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

സിഎഎ പ്രതിഷേധ കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം, സംസ്ഥാന സര്‍ക്കാരിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

തിരുവനന്തപുരം. സിഎഎ പ്രതിഷേധ കേസുകള്‍ പിന്‍ വലിക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയാണോ കേസുകള്‍ പിന്‍വലിച്ചത് എന്നത് സംബന്ധിച്ച് എത്രയും പെട്ടന്ന് വിശദീകരണം നല്‍കണമെന്ന് നോട്ടീസില്‍ പറയുന്നു.

സര്‍ക്കാര്‍ ശനിയാഴ്ച വിശദീകരണം നല്‍ഡകണം. സംസ്ഥാനത്ത് സിഎഎ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേസുകള്‍ പിന്‍വലിക്കണമെന്ന് മുസ്ലീം സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

എടുത്ത 835 കേസുകളില്‍ ഗുരുതരമല്ലാത്ത 629 കേസുകള്‍ പിന്‍വലിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കേസ് പിന്‍വലിക്കാനുള്ള തീരുമാനത്തിനെതിരെ സംസ്ഥാന ബിജെപിയും രംഗത്തെത്തിയിരുന്നു.