Home kerala വൈദ്യുതി ഉപയോഗം താങ്ങാവുന്നതിനും അപ്പുറം, സർവ്വകാല റെക്കോർഡിൽ

വൈദ്യുതി ഉപയോഗം താങ്ങാവുന്നതിനും അപ്പുറം, സർവ്വകാല റെക്കോർഡിൽ

തിരുവനന്തപുരം: ചൂട് കൂടിയതോടെ സംസ്ഥാനത്ത് വീണ്ടും വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡിൽ. പീക്ക് ടൈമിലാണ് വൈദ്യുതി സർവ്വകാല റെക്കോർഡിലെത്തിയത്.5,608 മെഗാവാട്ടിലേക്കാണ് പീക്ക് ആവശ്യകതയെത്തിയത്. സംസ്ഥാനത്ത് 104.86 ദശലക്ഷം വൈദ്യുതി ഉപഭോഗം നടന്നതായി കെഎസ്ഇബി നൽകുന്ന കണക്ക്.

അധിക ലോഡ് മൂലം ഫീഡറുകൾ തകരാറിലാകുന്നത് പതിവായതോടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പീക്ക് സമയങ്ങളിൽ യാതൊരു കാരണവശാലും വൈദ്യുത വാഹനങ്ങൾ ചാർജ്ജ് ചെയ്യരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്. പീക്ക് സമയത്ത് ഇലക്ട്രിക് സ്‌കൂട്ടർ ചാർജ്ജിംഗ് ഒഴിവാക്കിയാൽ ഇതിന് വേണ്ടി വരുന്ന വൈദ്യുതി ഏകദേശം 6 മണിക്കൂർ സമയത്തേക്ക് ഉപയോഗിക്കാവുന്നതാണ്.

അതായത് രണ്ട് 9 വാട്സ് എൽ.ഇ.ഡി. ബൾബ്, രണ്ട് 20 വാട്സ് എൽ.ഇ.ഡി. റ്റിയൂബ്, 30 വാട്സിന്റെ 2 ബി.എൽ.ഡി.സി. ഫാനുകൾ, 25 ഡിഗ്രി സെന്റീഗ്രേഡിൽ കുറയാതെ പ്രവർത്തിക്കുന്ന ഒരു ടണ്ണിന്റെ ഒരു ഫൈവ് സ്റ്റാർ എ.സി. എന്നിവ ഉപയോഗിക്കാനാകും എന്ന് ചുരുക്കം.