kerala

എന്നെക്കാളേറെ അവളെ സ്‌നേഹിച്ച കാമുകനുണ്ടെന്ന് അറിഞ്ഞപ്പോള്‍ തകര്‍ന്ന് പോയി

ഏറെ സ്വപ്നങ്ങള്‍ നെയ്ത്കൂട്ടി സന്തോഷത്തോടെ ജീവിക്കുന്നതിനിടെ ധനേഷ് മുകുന്ദന്റെയും ഭാര്യ ബിജ്മയുടെയും ലോകത്തേക്ക് അപ്രതീക്ഷിതമായി എത്തിയ വിരുന്നുകാരനാണ് കാന്‍സര്‍. 25 റേഡിയേഷനുകള്‍ക്ക് കഴിഞ്ഞ് ബിജ്മ കീമോയ്ക്കായി കാത്തിരിക്കുമ്പോള്‍ ധനേഷ് പങ്കുവച്ച കുറിപ്പാണ് ഹൃദയഭേദകമാകുന്നത്.

തന്നേക്കാളേറെ ബിജ്മിയെ സ്‌നേഹിച്ച കാമുകനെന്നാണ് കാന്‍സറിനെ ധനേഷ് വിശേഷിപ്പിക്കുന്നത്. കാന്‍സറിനെതിരെ പ്രതിരോധം തീര്‍ത്തത് മരുന്നു കൊണ്ട് മാത്രമല്ല, മനസുകൊണ്ടും ഉള്‍ക്കരുത്തുകൊണ്ടും തകര്‍ക്കാനാകാത്ത വിശ്വാസംകൊണ്ടുമാണെന്ന് പറയുന്ന ധനേഷ് ഞങ്ങളുടെ കൂടെ പ്രാര്‍ഥനയുടെയും സ്‌നേഹത്തിന്റെയും പടവാളേന്തിയ ആയിര ങ്ങള്‍ നിനക്കെതിരെ ശബ്ദിക്കാനുണ്ടെന്ന് പറഞ്ഞാണ് തന്റെ വാക്കുകള്‍ അവസാനിപ്പിക്കുന്നത്. ഇപ്പോള്‍ കാന്‍സറിനോട് പൊരുതി ജീവിക്കുന്ന ബിജ്മയുടെ ഭര്‍ത്താവ് ധനേഷ് മുകുന്ദന്റെ കുറിപ്പാണ് വൈറലാവുന്നത്. ഭാര്യയുടെ കാമുകനായി കാന്‍സര്‍ എത്തിയെന്നറിഞ്ഞപ്പോള്‍ അവനെ പടിക്കു പുറത്താക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്

കുറിപ്പ് വായിക്കാം

“എന്നെക്കാളേറെ അവളെ സ്നേഹിച്ച മറ്റൊരു കാമുകന്‍ ഉണ്ടെന്നറിഞ്ഞപ്പോള്‍ തീര്‍ത്തും തളര്‍ന്നുപോയി”….. ഞങ്ങള്‍ക്കിടയില്‍ നീ ആദ്യം… ഞങ്ങള്‍ക്കിടയില്‍ നീ ആദ്യം വേദനയായി വന്നു…അവിടെയും ഞങ്ങള്‍ ജയിച്ചു… വീണ്ടും നീ ഞങ്ങളെ വേദനയില്‍ മുക്കി.. അവളിലെ മേനിയെ കീറിമുറിച്ചു കിട്ടാവുന്നതെല്ലാം നീയെടുത്തു… അവിടെയും ഞങ്ങള്‍ വീണില്ല …. പിന്നീടാണ് ആരുമറിയാതെ നീ അവളെ ഇത്രയേറെ സ്നേഹിക്കുന്ന കാര്യം ഞങ്ങള്‍ അറിയുന്നത്…. എന്നിട്ടും നീ ഞങ്ങളെ വിട്ടില്ല…. കണ്ണെഴുതി പൊട്ടുതൊട്ടുമിനുക്കിയ മുഖവും മുടിയും ശരീരവും നിന്റെ വികൃതിയാല്‍ വികൃതമാക്കി…. തീര്‍ന്നില്ല നിന്റെ പ്രണയം…. അവളിലെ അഴകില്‍ നീ കണ്ണുവച്ചു ഇല്ലായ്മ ചെയ്തു…. ”””കാന്‍സര്‍ എന്ന കാമുകനായി നീ ഞങ്ങളെ തേടി വന്നതെ തെറ്റ്… അവളുടെ നെറ്റിയില്‍ ഞാന്‍ ചാര്‍ത്തിയ സിന്ദൂരം ഒന്നുകൂടി നീട്ടി വരയ്ക്കും നിനക്കെതിരെ വിധി പറയാന്‍ ”””

ശരീരം തളരും… എല്ലുകള്‍ നുറുങ്ങും.. വേദന അതിലേറെ ശക്തം അന്നവും വെള്ളവും വിശപ്പിനെ വകവെക്കാതെ വേണ്ടാതാവും.. ഇടക്ക് കുടിക്കുന്നകഞ്ഞിവെള്ളംപോലും തിരിച്ചു തുപ്പുന്ന അവസ്ഥ… എങ്കിലും ഞങ്ങടെ മനസ്സിനെ തളര്‍ത്താനുള്ള കരുത്തൊന്നും ഇല്ലാതായിപ്പോയി നിനക്ക്….. നിനക്കെതിരെ പ്രതിരോധംതീര്‍ത്തത് മരുന്ന്കൊണ്ടു മാത്രമല്ല…. മനസ്സുകൊണ്ടും ഉള്‍കരുത്തുകൊണ്ടും തകര്‍ക്കാനാവാത്ത വിശ്വാസംകൊണ്ടുമാണ്… അര്‍ബുദമെന്ന നിന്റെ ഉയര്‍ച്ച ഞങ്ങള്‍ ആഘോഷമാക്കിയെങ്കില്‍…. നീ എന്ന് തളരുന്നുവോ…. അതുവരെ ഞങ്ങള്‍ പൊരുതാന്‍ ശക്തരുമാണ്…… ഓരോകീമോയും ഒരു ലഹരിപോലെയായി ഇപ്പോള്‍.. 25 റേഡിയേഷന്‍ പാട്ടുകേള്‍ക്കുന്ന ലാഘവത്തോടെ മുന്നേറിയ ഞങ്ങള്‍ക്ക് ഇനി വരാനിരിക്കുന്ന കീമോകള്‍ വെറും ലഹരി നുണയുന്ന മരുന്നുകള്‍ മാത്രം…

ഞാന്‍ സ്നേഹിക്കുന്നതിലേറെ അവളെ സ്നേഹിച്ച നീ ഞങ്ങളെ തളര്‍ത്തി കളഞ്ഞെന്ന് തോന്നുന്നെങ്കില്‍ അവിടെ നിനക്ക് പിഴച്ചു… വീണുപോയെന്നുള്ള തോന്നലിനേക്കാള്‍ കൂടുതല്‍ മനസ്സില്‍ വന്നത് വീഴാതിരിക്കാനുള്ള കരുത്തുതന്നെയാണ്…. ആത്മവിശ്വാസത്തിന്റെ ഒരു മതില്‍ക്കോട്ട തന്നെ നിനക്കെതിരെ ഞങ്ങള്‍ പണിതുവച്ചിട്ടുണ്ട്….. ഇന്ന് ഞങ്ങള്‍ ഒറ്റക്കല്ല …. ഞങ്ങള്‍ക്ക് ചുറ്റും ഞങ്ങളുടെ കൂടെ… പ്രാര്‍ത്ഥനയുടെയും ….സ്നേഹത്തിന്റെയും … പടവാളേന്തിയ ആയിരങ്ങള്‍ നിനക്കെതിരെ ശബ്ദിക്കാനുണ്ട്….
സ്നേഹം ഒരുപാട്

Karma News Network

Recent Posts

മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിം​ഗ് ശതമാനത്തിൽ ഇടിവ്, ആകെ രേഖപ്പെടുത്തിയത് 61.08 ശതമാനം

ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പിലും പോളിംഗ് ശതമാനത്തിൽ ഇടിവ്. ആകെ രേഖപ്പെടുത്തിയത് 60% പോളിങ്. കഴിഞ്ഞ തവണ ആകെ…

3 hours ago

നിയമന കുംഭകോണത്തില്‍ മമത പെട്ടു, ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒന്നും അവശേഷിക്കില്ല, രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

കൊൽക്കത്ത: നിയമന കുംഭകോണത്തില്‍ മമത സര്‍ക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒന്നും അവശേഷിക്കില്ലെന്നും ഇത് വഞ്ചനയാണെന്നും…

4 hours ago

റഹീമിന്റെ 34കോടി രൂപ എന്തു ചെയ്തു, എവിടെ? ബോച്ചേയോട് നുസ്രത്ത് ജഹാൻ

റിയാദിൽ തൂക്കിക്കൊല്ലാൻ വിധിച്ച അബ്ദുൾ റഹീമിന് വേണ്ട് പിരിച്ചെടുത്ത് 34 കോടി രൂപ ചർച്ചയാകുമ്പോൾ ​ഗൾഫി രാജ്യങ്ങളിലെ പണപ്പിരിവിന്റെ നിയമവശങ്ങൾ…

5 hours ago

ഭീകരന്മാർക്കെതിരേ ഫ്രാൻസിൽ ഹിന്ദുമതം പഠിപ്പിക്കുന്നു

ഫ്രാൻസിൽ ഹിന്ദുമതം പഠിപ്പിക്കുന്നു. ഹിന്ദു മതത്തിന്റെ അടിസ്ഥാന തത്വങ്ങൾ പഠിപ്പിക്കാൻ ഫ്രാൻസിൽ പരസ്യമായ ക്ളാസുകൾ...എല്ലാം ഫ്രാൻസ് സർക്കാരിന്റെ അനുമതിയോടെ. ഫ്രാൻസിൽ…

6 hours ago

രാജാവായി നടന്ന നെടുംപറമ്പിൽ രാജു ജയിലിലേക്ക്, ഒപ്പം ഭാര്യയും 2മക്കളും

നാട്ടുകാരേ പറ്റിച്ച മറ്റൊരു സഹസ്ര കോടീശ്വരൻ കൂടി അറസ്റ്റിൽ. കേരളത്തിൽ തകർന്നത് 500കോടിയിലേറെ ഇടപാടുകൾ നടത്തിയ നെടുംപറമ്പിൽ ക്രഡിറ്റ് സിൻഡിക്കേറ്റ്…

7 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, ബം​ഗാളിലെ ബൂത്തുകളിൽ തൃണമൂൽ ​പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായി പരാതി

കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പ് അലങ്കോലമാക്കാൻ ബം​ഗാളിലെ ബൂത്തുകളിൽ തൃണമൂൽ ​പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായി പരാതി. ബിജെപി സ്ഥാനാർത്ഥികളെ ബൂത്തുകളിൽ കയറ്റാൻ…

7 hours ago