നവവധുവായി അണിഞ്ഞൊരുങ്ങി ദിവ്യ പിള്ള, വൈറലായി ചിത്രങ്ങള്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ദിവ്യ പിള്ള. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നടി. പലപ്പോഴും തന്റെ സ്റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് ദിവ്യ രംഗത്ത് എത്താറുണ്ട്. ഇപ്പോള്‍ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളും വളരെയധികം ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. നവവധുവായി അണിഞ്ഞൊരുങ്ങിയാണ് നടിയുടെ പുതിയ ഫോട്ടോഷൂട്ട്.

ഡസ്റ്റി പിങ്ക് നിറത്തിലുള്ള സാരിയില്‍ വളരെ അധികം മനോഹരിയായാണ് ദിവ്യ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നെറ്റിലുള്ള സാരിയിലെ ഫ്‌ളവര്‍ വര്‍ക്കാണ് മനോഹരമാക്കുന്നത്. അതിനോടൊപ്പം ഫുള്‍ വര്‍ക്കോടു കൂടിയ ഫുള്‍സ്ലീവ് ഓഫ് ഷോള്‍ഡര്‍ ബ്ലൗസാണ് താരം അണിഞ്ഞിരിക്കുന്നത്. സാരിക്കൊപ്പം ഡയമണ്ട് ആഭരണങ്ങളും ദിവ്യയുടെ ബ്രൈഡല്‍ ലുക്കിനെ മനോഹരമാക്കുന്നുണ്ട്.

വെഡ്ഡിങ് ബെല്‍സ് ഫൊട്ടോഗ്രഫിയാണ് ദിവ്യ പിള്ളയുടെ മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് ദിവ്യയെ അണിയിച്ചൊരുക്കിയിരിക്കുന്നത്. താരം തന്നെയാണ് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും വിഡിയോയും ആരാധകര്‍ക്കായി പങ്കുവെച്ചത്.

അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെയാണ് ദിവ്യ പിള്ള മലയാള സിനിമയില്‍ തുടക്കം കുറിച്ചത്. പിന്നീട് പൃഥ്വിരാജിന്റെ നായികയായി ഊഴം എന്ന ചിത്രത്തില്‍ അഭിനയിച്ചു. മാസ്റ്റര്‍പീസ്, മൈ ഗ്രേറ്റ് ഗ്രാന്‍ഡ് ഫാദര്‍, എടക്കാട് ബറ്റാലിയന്‍, ജിമ്മി ഈ വീടിന്റെ ഐശ്വര്യം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.