entertainment

മതത്തെയോ മതവും ആയി ബന്ധപ്പെട്ട പൂർവികർ പഠിപ്പിച്ച കാര്യങ്ങൾ തള്ളി പറയരുത്, കമന്റിന് മറുപടിയുമായി ദിയ സന

മലയാളികൾക്ക് സുപരിചിതയായ ആക്ടിവിസ്റ്റും ബിഗ്‌ബോസ് മലയാളം ആദ്യ സീസണിലെ മത്സരാർത്ഥിയുമാണ് ദിയ സന. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെയ്ക്കുന്ന കുറിപ്പുകളും മറ്റും വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിനു പിന്നാലെ വന്ന കമന്റിന് ദിയ സന നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. നിരീശ്വര വാദി അല്ല എന്ന് തോന്നുന്നു… അത് ആവാതെ ഇരുന്നാൽ മതി… ദൈവത്തെ എപ്പോഴും ഓർക്കണം…. നാം പഠിച്ച വഴിയും വളർന്ന സമൂഹവും വളർത്തിയ കുടുംബക്കരെയും തലമുറകൾ ആയി ജീവിച്ചു തുടർന്ന് വന്ന വിശ്വാസവും ആചാരങ്ങളും നാം ഒരിക്കലും തള്ളി പറയാനോ അതിനെ ധിക്കരിക്കാനോ നാം പേര് കൊണ്ട് ജീവിച്ചു പോവുന്ന മതം … ആ മതത്തെയോ മതവും ആയി ബന്ധുപ്പെട്ടു പൂർവികരും പ്രവാചകരും പഠിപ്പിച്ച കാര്യങ്ങൾ തള്ളി പറയാനോ പോവരുത് എന്നാണ് എന്റെ അഭിപ്രായം… വ്യക്തിപരമായി നിങ്ങളുടെ പല ഇന്റർവ്യൂ.. നിങ്ങളെ സഹായിച്ച ഞങ്ങളുടെ നാട്ടുകാരനെ ഒക്കെ നിങ്ങൾ ഓർമിക്കുന്നത് കാണാം….അതിലൊക്കെ നിങ്ങളെ അഭിനന്ദിക്കുന്നു…നിങ്ങളുടെ ചില ആശയവും മതപരമായി ജീവിച്ചു പോവുന്ന യുവതി യുവാക്കൾക്ക് നിങ്ങൾ ചെയ്യുന്ന ചില കാര്യങ്ങളിൽ അതൃപ്തിയും മതത്തിന്റെ കാര്യത്തിൽ അവരെ സംശയ നിലയിൽ ആകുന്നതുമായ നിങ്ങളുടെ പോസ്റ്റുകളും പ്രസ്താവനകളും കാരണം ആവുന്നുണ്ടോ… എന്ന് സംശയിക്കുന്നു എന്നായിരുന്നു കമന്റ്.

പോസ്റ്റിന് വന്ന മന്റിന് ദിയ സന നൽകിയ മറുപടി ഇതായിരുന്നു, എങ്ങനെ ജീവിക്കണം എന്ന് തീരുമാനിക്കുന്നത് ഞാൻ തന്നെയാണ്.. നിങ്ങൾ പറയുംപോലെ ജീവിക്കാൻ സാധിക്കില്ല… ഒരു മുസ്ലിം സ്ത്രീ ആണ് ഞാൻ അത് പറഞ്ഞുകൊണ്ട് തന്നെ ഇരിക്കും… മുസ്ലിം സ്ത്രീ ഇങ്ങനെ ആകാവൂ എന്ന് നിങ്ങളായിട് തീരുമാനിക്കരുത്… അത് ഞാൻ അനുസരിക്കില്ല…

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് ഇതായിരുന്നു, രാത്രികളിൽ ഉറക്കമില്ലാതായിട് കുറച്ച് നാളുകൾ ആയി.. ജീവിതത്തെ പറ്റിയുള്ള ആലോചനകളാണ്.. എല്ലാർക്കും ഉണ്ടാകും ഒരുപാട് ചെയ്യാനുണ്ടായിട്ടും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ… വളരെ സന്തോഷത്തോടെയുള്ള ജീവിതം പ്രദീക്ഷിച്ചു ജീവിക്കുകയാണ് ഇപ്പോഴും.. കുഞ്ഞു നാൾ മുതലേ ജീവിതത്തിൽ അനുഭവിച്ചു വന്ന കഷ്ടപ്പാടും വേദനയുമെല്ലാം എന്നെങ്കിലുമൊരിക്കൽ തീരും എന്ന പ്രതീക്ഷയിലാണ്…മകനെ പഠിപ്പിക്കണം അവന്റെ ജീവിതത്തിൽ അവന് വേണ്ടുന്ന കാലത്തോളം അവന്റെ കൂടെ നിൽക്കണം.. തിരിച്ചൊന്നും മകനിൽ നിന്ന് പോലും ഞാൻ പ്രതീക്ഷിക്കുന്നില്ല …

എന്റെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ആഗ്രഹം… എന്റെ വിവാഹത്തിലൂടെ ഉണ്ടായ ഡ്രോമക് അപ്പുറം എന്റെ ലൈഫിൽ എനിക്ക് ഇപ്പൊ പ്രശ്നങ്ങൾ കൂടുതൽ സംഭവിക്കുന്നുണ്ട്… ഞാൻ തന്നെ എന്റെ ജീവിതത്തിൽ എടുത്ത ചില തീരുമാനങ്ങൾ തെറ്റായിരുന്നു എന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു… സൗഹൃദങ്ങൾ, കുടുംബം, കൂട്ട് ഇതൊന്നും എന്റെ ജീവിതത്തിൽ പറഞ്ഞിട്ടില്ല… എന്നും ഞാൻ മറ്റുള്ളവർക് ഉപകാരി ആയിരുന്നിട്ടെ ഉളളൂ… എന്നെ നല്ലോണം ഉപയോഗിച്ച ഒരുപാട് സുഹൃത്തുക്കളായിരുന്നവർ ഉണ്ട്… എന്റെ വരുമാനത്തിൽ നിന്നും എന്റെ സുഹൃത്തുക്കളുടെ അടുത്ത് നിന്നും ഒക്കെ പണമായും അവരുടെ കാര്യ സാധ്യതകൾക്കും ഒക്കെ എന്നെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്… അവർ ഇന്നും മറ്റുള്ളവരോടും ഇതേ രീതി തന്നെ ആവർത്തിക്കുന്നു… സത്യസന്ധമായി ജീവിതത്തിൽ നമ്മൾ ഇരിക്കണം എന്നത് മാത്രമാണ് എന്റെ തിയറി… എന്ത് തോന്നുന്നുവോ അത് മുഖത്ത് നോക്കി പറയുക.. പ്രവർത്തിക്കുക.. ഉള്ളിൽ വച് പെരുമാറാൻ എനിക്ക് അറിയില്ല… ഒരിക്കലും എനിക്ക് സാധിക്കാത്തത് അതാണ്…

Karma News Network

Recent Posts

റഹീമിന്റെ 34കോടി രൂപ എന്തു ചെയ്തു, എവിടെ? ബോച്ചേയോട് നുസ്രത്ത് ജഹാൻ

റിയാദിൽ തൂക്കിക്കൊല്ലാൻ വിധിച്ച അബ്ദുൾ റഹീമിന് വേണ്ട് പിരിച്ചെടുത്ത് 34 കോടി രൂപ ചർച്ചയാകുമ്പോൾ ​ഗൾഫി രാജ്യങ്ങളിലെ പണപ്പിരിവിന്റെ നിയമവശങ്ങൾ…

22 mins ago

ഭീകരന്മാർക്കെതിരേ ഫ്രാൻസിൽ ഹിന്ദുമതം പഠിപ്പിക്കുന്നു

ഫ്രാൻസിൽ ഹിന്ദുമതം പഠിപ്പിക്കുന്നു. ഹിന്ദു മതത്തിന്റെ അടിസ്ഥാന തത്വങ്ങൾ പഠിപ്പിക്കാൻ ഫ്രാൻസിൽ പരസ്യമായ ക്ളാസുകൾ...എല്ലാം ഫ്രാൻസ് സർക്കാരിന്റെ അനുമതിയോടെ. ഫ്രാൻസിൽ…

54 mins ago

രാജാവായി നടന്ന നെടുംപറമ്പിൽ രാജു ജയിലിലേക്ക്, ഒപ്പം ഭാര്യയും 2മക്കളും

നാട്ടുകാരേ പറ്റിച്ച മറ്റൊരു സഹസ്ര കോടീശ്വരൻ കൂടി അറസ്റ്റിൽ. കേരളത്തിൽ തകർന്നത് 500കോടിയിലേറെ ഇടപാടുകൾ നടത്തിയ നെടുംപറമ്പിൽ ക്രഡിറ്റ് സിൻഡിക്കേറ്റ്…

2 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, ബം​ഗാളിലെ ബൂത്തുകളിൽ തൃണമൂൽ ​പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായി പരാതി

കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പ് അലങ്കോലമാക്കാൻ ബം​ഗാളിലെ ബൂത്തുകളിൽ തൃണമൂൽ ​പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായി പരാതി. ബിജെപി സ്ഥാനാർത്ഥികളെ ബൂത്തുകളിൽ കയറ്റാൻ…

3 hours ago

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം, ഡ്രൈവർ നിസ്സാര പരിക്കോടെ രക്ഷപെട്ടു

കുട്ടനാട് : ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിൽ ആണ് അപകടം ഉണ്ടായത്. ബോണറ്റിനുള്ളിൽനിന്ന് പുക ഉയരുന്നത്…

3 hours ago

മദ്യനയ അഴിമതിക്കേസ്, കെ കവിതയുടെ കസ്റ്റഡി കാലാവധി നീട്ടി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ബിആർഎസ് നേതാവ് കെ കവിതയുടെ കസ്റ്റഡി കാലാവധി മെയ് 14 വരെ നീട്ടി. കഴിഞ്ഞ ദിവസം…

3 hours ago