entertainment

അർച്ചനക്കിന്ന് വിവാഹം, ഇനി കൂടെ എന്തിനും എന്റെ ബ്രോ ഉണ്ടല്ലോയെന്ന് ദിയ സന

അർച്ചന സുശീലൻ പ്രവീൺ എന്ന യുവാവിനോടൊപ്പം കെട്ടിപ്പിടിച്ചും ചുംബിച്ചും നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ‌ മീഡിയയിൽ പങ്കുവെച്ചിരുന്നു. അന്നുമുതൽ എന്നാണ് ഇവരുടെ വിവാഹമെന്നും ആരാധകർ തിരിക്കിയിരുന്നു. അർച്ചനയുടെ വിവാഹകാര്യത്തിൽ നിലനിന്ന സംശയങ്ങൾ മാറുന്ന പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് ദിയ സന. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് അർച്ചനയ്ക്കും ഭർത്താവിനും ആശംസകൾ ദിയ. അമേരിക്കയിൽ സ്ഥിര താമസമാക്കിയ പ്രവീൺ നായരാണ് അർച്ചനയുടെ ജീവിത നായകൻ എന്നാണ് ദിയയുടെ പോസ്റ്റ് സൂചിപ്പിക്കുന്നത്.

ദിയയുടെ പോസ്റ്റിങ്ങനെ

ജീവിതത്തിൽ കൂടപ്പിറപ്പിറപ്പിനോളം പ്രിയപ്പെട്ട മുത്തേ അർച്ചന സുശീലൻ. നിന്റെ സന്തോഷങ്ങളിൽ മാത്രം നിനക്ക് ഒരുപാട് മുന്നോട്ടു പോകാൻ സാധിക്കട്ടെ . അമേരിക്ക വരെ എത്തണ കാര്യം നടക്കൂല പക്ഷെ ഇനി കൂടെ എന്തിനും മൈ ബ്രോ പ്രവീൺ നായർ ഉണ്ടല്ലോ… മിസ്സ്‌ യൂ ചക്കരെ. അപ്പൊ ഹാപ്പി കല്യാണ ദിവസം അർച്ചു & പ്രവീൺ ഹാപ്പി മാരീഡ് ലൈഫെന്നും അർച്ചനയ്ക്കും പ്രവീണിനും ആശംസകൾ

കുറച്ച്‌ നാളുകളായി അർച്ചനയോടൊപ്പം എല്ലായിടത്തും പ്രവീണിനേയും കാണാറുണ്ട്. അർച്ചനയുടെ യാത്രകളിലും പ്രവീൺ പങ്കാളിയാണ്. മനോജ് യാദവിനേയാണ് അർച്ചന വിവാഹം ചെയ്തത്. 2014ൽ ആയിരുന്നു ഇരുവരുടേയും വിവാ​ഹം. അർച്ചനയുടേതും മനോജിന്റേതും പ്രണയ വിവാഹമായിരുന്നു. ഈ ബന്ധം വേർപിരിഞ്ഞോയെന്നാണ് ആരാധകർ ചോദിക്കുന്നത്. അർച്ചന ജനിച്ചത് മധ്യപ്രദേശിലാണ്.

അർച്ചനയുടെ അച്ഛൻ മലയാളിയും അമ്മ നേപ്പാളിയുമാണ്. ആര്യയുടെ ആദ്യ ഭാർത്താവായ രോഹിതാണ് അർച്ചനയുടെ ഒരു സഹോദരൻ. മലയാളത്തിലെ പ്രമുഖ സീരിയലുകളിലൂടെ നമ്മുടെ പ്രേക്ഷകർക്ക് സുപരിചിതയായ നായികമാരിൽ പ്രധാന താരമാണ് അർച്ചന സുശീലൻ. അർച്ചന ബിഗ് ബോസ് മലയാളം സീസൺ 1 ലെ മത്സരാർത്ഥി കൂടിയായിരുന്നു. അർച്ചന സുശീലന്റെ ഫോട്ടോകൾ ഓൺലൈനിൽ തരംഗമാകാറുണ്ട്.

സീരിയൽ സ്ക്രീനിലെ വില്ലത്തി കഥാപാത്രങ്ങളിലൂടെയാണ് താരത്തിന്റെ പ്രേക്ഷക സ്വീകാര്യത വർധിച്ചതു. ആദ്യ സീരിയൽ കൊണ്ടു തന്നെ അർച്ചന സുശീലൻ പ്രേക്ഷകരുടെ ഇഷ്ട്ടം നേടിയെടുത്തു. ലോക് ഡൗൺ കാലത്തും സോഷ്യൽ മീഡിയയിൽ ടിക് ടോക്കുമായി സജീവമാകാറുളള താരമാണ് അർച്ചന.തന്റെ സംസാര രീതിയും അവതരണ ശൈലിയും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായതിനാൽ താരം പെട്ടന്ന് ശ്രദ്ധിക്കപ്പെട്ടു. കിരൺ ടി വിയിൽ അവതാരികയായിട്ടാണ് അർച്ചനയുടെ തുടക്കം. പതിവിൽ നിന്നും വ്യത്യസ്തമായുളള കഥാപാത്രങ്ങൾ ചെയ്യാനാണ് തനിക്ക് താൽപര്യമെന്ന് അതാണ് തനിക്കു ഇഷ്ട്ടം എന്നും ഒരിക്കൽ താരം തുറന്നു പറഞ്ഞിരുന്നു. ബിഗ് ബോസിൽ എത്തിയതോടെ അർച്ചന കുടുംബ പ്രേക്ഷകരുടെ ഇഷ്ടക്കാരിയായി മാറി.

Karma News Network

Recent Posts

എല്ലാ വേദനകളും ഒരിക്കൽ മാറും, പാടുകൾ മാഞ്ഞുപോവും- സനുഷയുടെ കുറിപ്പ്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സനുഷ സന്തോഷ്. ബാലതാരമായി എത്തി ഇപ്പോൾ നായികയായി തിളങ്ങി നിൽക്കുകയാണ് താരം. മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ…

5 mins ago

മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം, പറഞ്ഞത് പച്ചക്കള്ളം, കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു

തിരുവനന്തപുരം: മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയമുണ്ടെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു. കണ്ടക്ടര്‍ ഇരുന്നത് മുന്‍ സീറ്റിലായിരുന്നെന്നും പക്ഷേ പൊലീസിനോട്…

30 mins ago

ഗ്ലാസ് ബ്രിഡ്ജ് തകർന്ന സംഭവം, ജീവനക്കാരെ പ്രതികൂട്ടിലാക്കി തടിതപ്പാൻ എംഎൽഎ

തിരുവനന്തപുരം : ഉദ്‌ഘാടനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആക്കുളത്തെ കണ്ണാടിപ്പാലത്തിന്റെ തകർച്ചയിൽ സിപിഎം അനുഭാവികളല്ലാത്ത ജീവനക്കാരെ പ്രതിക്കൂട്ടിലാക്കാൻ ശ്രമം.…

40 mins ago

വർക്കല ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

വർക്കല ബീച്ചിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ട് കാണാതായ പ്ലസ്‌ടു വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ചെറുന്നിയൂർ സ്വദേശി അശ്വിനാണ് ( 18) മരിച്ചത്.…

54 mins ago

കറന്റ് പോയതിൽ പ്രതിഷേധം, കെഎസ്ഇബി ഓഫീസ് ആക്രമിച്ചെന്ന് പരാതിസാം, സംഭവം കോഴിക്കോട്

കോഴിക്കോട് : കറന്റ് പോയതിൽ നാട്ടുകാർ കെഎസ്ഇബി ഓഫീസ് ആക്രമിച്ചെന്ന് പരാതി. പന്തീരാങ്കാവിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വൈദ്യുതി…

1 hour ago

മീനാക്ഷി അൽപ്പം ​ഗ്ലാമറസായി, പുത്തൻ ചിത്രത്തിന് കമന്റുമായി നെറ്റിസൺസ്

മാളവിക ജയറാമിന്റെ കല്യാണത്തിന് പോകാന്‍ ഒരുങ്ങിയതിന് ശേഷം എടുത്ത ഫോട്ടോ മീനാക്ഷി ദിലീപ് ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിരുന്നു. ചിത്രത്തില്‍ താരപുത്രിയുടെ…

2 hours ago