Home karmaexclusive ചെമ്പ് പാത്രങ്ങൾ കൊറോണ വൈറസിനെ പ്രതിരോധിക്കും, പുതിയ പഠനം

ചെമ്പ് പാത്രങ്ങൾ കൊറോണ വൈറസിനെ പ്രതിരോധിക്കും, പുതിയ പഠനം

ലോകത്തെ പിടിച്ചുലക്കുന്ന കൊറണ എന്ന മഹാമാരിക്ക് ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല . ഒന്നര ലക്ഷത്തോളം ആളുകളാണ് ഈ വൈറസ് മൂലം മരണപ്പെട്ടത്. വായുവിലൂടെ പടർന്നുപിടിക്കുന്ന ഈ വൈറസിനെ തുരത്താൻ സാമൂഹിക അകലം പാലിക്കുക എന്നതാണ് പ്രധാന ഉപാദി.
വൈറസ് ചെമ്പ് പാത്രത്തിൽ പൂർണ്ണമായും നശിക്കും എന്നാണ് പുതിയ പഠനം പറയുന്നത്. പിച്ചള, ചെമ്പ് ലോഹങ്ങൾ കൊറോണ വൈറസിനെ പ്രതിരോധിക്കുമെന്ന് പറയുന്നത് ഓസ്ട്രേലിയയിൽ ഉള്ള ഡോ ജോജി എബ്രഹാം ആണ്‌. എന്നാൽ പ്ളാസ്റ്റിക്, സ്റ്റീൽ, ഗ്ളാസ് തുടങ്ങിയവയിൽ 3 ദിവസം വരെ കൊറോണ വൈറസ് ഉണ്ടാകും എന്നും അദ്ദേഹം പറയുന്നു. എന്നാൽ കോപ്പറിൽ കോവിഡ് 19 വൈറസ് ഉണ്ടെങ്കിൽ അതിൽ പ്രവേശിക്കുന്ന ആ സമയം മുതൽ വൈറസിന്റെ നാശം തുടങ്ങും. 4 മണിക്കൂർ കൊണ്ട് ചെമ്പ് പാത്രത്തിലെ വൈറസ് പൂർണ്ണമായി നശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

കോപ്പറിന്റെ ഉപരിതലത്തിൽ ഒരു ബാക്ടീരിയക്ക് പോലും ഒരു നിശ്ചിതസമയത്തിൽ കൂടുതൽ ഇരിക്കാൻ സാധിക്കില്ല.. ഇതൊരു ശാസ്ത്രീയമായ അറിവാണ് അതിനാൽ തന്നെ വൈറസിനെ ചെറുക്കാനായി കോപ്പറിന്റെ ഉപയോ​ഗം കൂട്ടണമെന്ന നിർദ്ദേശവും അദ്ദേഹം പങ്കുവയ്ക്കുന്നു. ലോകത്ത് 100 കൊല്ലം മുമ്പ് അര കോടി ആളുകൾ മരിച്ച സ്പാനിഷ് ഫ്ളൂവിൽ നിന്നും അന്ന് യൂറോപ്പിൽ രക്ഷപെട്ട ചിലരിൽ നടന്ന പഠനങ്ങളാണ്‌ കോപ്പർ ലോഹത്തിന്റെ ഈ പ്രതിരോധ ശേഷി കണ്ടെത്താൻ കാരണം. ഓസ്ട്രേലിയയിൽ റിസർച്ച് സൈന്റിസ്റ്റും, ഓസ്ട്രേലിയൻ അക്കാഡമി ഓഫ് ഹെൽത്ത് സേഫ്റ്റ് ആന്റ് എൻ വിയോണ്മെന്റ് ഡയറക്ടർ കൂടിയാണ് ഡോക്ടർ ജോജി എബ്രഹാം. എൻ വിയോണ്മെന്റ് കൺസൽട്ടന്റ് ആയി ഐക്യരാഷ്ട്ര സഭയിലും പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

വീഡിയോ