സംസ്ഥാനത്ത് പോളിങ് 65.16 ശതമാനം കടന്നു,സമയം അവസാനിച്ചു, ക്യൂവിലുള്ളവർക്ക് വോട്ട് ചെയ്യാം, പോളിങ് മന്ദഗതിയിൽ

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ടത്തില്‍ പോളിങ് നടന്ന കേരളത്തില്‍ വോട്ട് രേഖപ്പെടുത്താനുള്ള ഔദ്യോഗിക സമയം അവസാനിച്ചു. നിലവില്‍ ക്യൂവിലുള്ളവര്‍ക്ക് പോളിങ് ഉദ്യോഗസ്ഥന്മാര്‍ ടോക്കണ്‍ നല്‍കും. ഇതുള്ളവര്‍ക്ക് ഇനി എത്രവൈകിയാലും വോട്ട് രേഖപ്പെടുത്താം. പോളിങ് മന്ദഗതിയിലാണ് പുരോഗമിക്കുന്നത്.

സംസ്ഥാനത്ത് പോളിങ് 65.16 ശതമാനം കടന്നു. തിരുവനന്തപുരം-62.52% ആറ്റിങ്ങൽ-65.56% കൊല്ലം-62.93% പത്തനംതിട്ട-60.36% മാവേലിക്കര-62.29% ആലപ്പുഴ-68.41% കോട്ടയം-62.27% ഇടുക്കി-62.44% എറണാകുളം-63.39% ചാലക്കുടി-66.77% തൃശൂർ-66.01% പാലക്കാട്-66.65% ആലത്തൂർ-66.05% പൊന്നാനി-60.09% മലപ്പുറം-64.15% കോഴിക്കോട്-65.72% വയനാട്-66.67% വടകര-65.82% കണ്ണൂർ-68.64% കാസർഗോഡ്-67.39%എന്നിങ്ങനെയാണ് പോളിങ്.

പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. സിനിമാ താരങ്ങളും രാവിലെതന്നെ വോട്ട് ചെയ്തവരിൽ ഉൾപ്പെടുന്നു. പല ബൂത്തുകളിലും രാവിലെ വോട്ടിങ് യന്ത്രത്തിന് തകരാർ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് വോട്ടിങ് യന്ത്രം മാറ്റി പ്രശ്നം പരിഹരിച്ചു. മറ്റു 12 സംസ്ഥാനങ്ങളിലെ 68 മണ്ഡലങ്ങളിലും ഇന്നു വോട്ടെടുപ്പു നടക്കുകയാണ്. വോട്ടെണ്ണൽ ജൂൺ നാലിന്.