entertainment

പ്രശസ്ത ടിക്ടോക് താരം മേഘ വിടപറഞ്ഞു, ആരാധകലക്ഷങ്ങളുടെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി Megha Thakur TikTok

ന്യൂഡൽഹി ∙ ഇന്ത്യൻ വംശജയായ പ്രമുഖ കനേഡിയൻ ടിക് ടോക് താരം മേഘ താക്കൂർ (21) അന്തരിച്ചു. സമൂഹമാധ്യമങ്ങൾ വഴി കുടുംബാംഗങ്ങൾ ആണ് മരണവിവരം അറിയിച്ചത്. എന്നാൽ മരണകാരണം വെളിപ്പെടുത്തിയിട്ടില്ല. നവംബർ 24ന് രാവിലെയായിരുന്നു മരണം എന്നും ‘പെട്ടെന്നും അപ്രതീക്ഷിതവുമായ മരണം’ എന്നുമാണ് കുടുംബം പറഞ്ഞിരിക്കുന്നത്.

‘‘ഞങ്ങളുടെ ജീവിതത്തിലെ കരുതലും വെളിച്ചവുമായ മകൾ മേഘ വിടപറഞ്ഞി രിക്കുന്നു. ആത്മവിശ്വാസവും സ്വതന്ത്രയുമായ യുവതിയായിരുന്ന അവളെ വല്ലാതെ മിസ് ചെയ്യും. അവളുടെ വിയോഗം ആരാധകരെ അറിയിക്കണമെന്നുണ്ടായിരുന്നു. ഈ അവസരത്തിൽ അവളെ അനുഗ്രഹിക്കണം. അവളുടെ യാത്രയിൽ നിങ്ങളുടെ പ്രാത്ഥനകൾ ഉണ്ടാകണം” – കുടുംബം ഇന്‍സ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞിരിക്കുന്നു.

മാതാപിതാക്കൾ ഇന്ത്യയിൽനിന്നു കാനഡയിലേക്ക് മാറുമ്പോൾ മേഘ്ക്ക് ഒരു വയസായിരുന്നു പ്രായം. 2019ൽ മേഫീൽഡിൽ ഹയർ സെക്കൻഡറി പഠനം പൂർത്തിയാക്കിയ മേഘ, വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയില്‍ ബിരുദപഠനത്തിനു ചേർന്നു. ഈ സമയത്താണ് ടിക്ടോക്കിൽ സജീവമാവുന്നത്. ടിക് ടോക്കിൽ 9,30,000 ഫോളോവേഴ്‌സ് ഉള്ള മേഘ, ബോഡി പോസിറ്റിവിറ്റി പ്രോത്സാഹിപ്പിക്കുന്നതിൽ പ്രശസ്തയായിരുന്നു. നിരവധി ഡാൻസ് വിഡിയോയും മേഘ പങ്കുവച്ചിരുന്നു. ഇൻസ്റ്റഗ്രാമിൽ മേഘ്ക്ക് 1,00,000 ഫോളോവേഴ്സ് ഉണ്ടായിരുന്നു.

Karma News Network

Recent Posts

സ്ത്രീവിരുദ്ധ കോമഡികളുടെ കാലം കഴിഞ്ഞു, ദിലീപിനെതിരെ ഹരീഷ് വാസുദേവന്‍

ദിലീപ് സിനിമകള്‍ക്കെതിരെ വിമര്‍ശനവുമായി അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍. നല്ല ഹാസ്യവുമായി പുതിയ പിള്ളേര്‍ സിനിമ എടുക്കുന്നു. എന്നാല്‍ ഇപ്പോഴും ദിലീപിന്റെ…

9 mins ago

ഗോകുലം ​ഗോപാലന്റെ കഥ എപ്പിസോഡായി പുറത്തുവിടും, ഒരടി പിന്നോട്ടില്ല

ഗോകുലം ഗോപാലൻ 300കോടിയുടെ സ്വത്ത് 25കോടിക്ക് തട്ടിയെടുത്തെന്ന് ശോഭാ സുരേന്ദ്രൻ. പവപ്പെട്ടവന് പലിശയും കൂട്ടുപലിശയും ചേർത്ത് കോടികളുടെ കടബാധ്യതയുണ്ടാക്കി ഒരു…

8 hours ago

സിപിഐഎമ്മിന് തിരിച്ചടി, തൃശ്ശൂർ ജില്ലാ കമ്മറ്റിയുടെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ്, അക്കൗണ്ട് മരവിപ്പിച്ചു

തൃശൂരില്‍ സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. സിപിഐഎം ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന…

9 hours ago

പാകിസ്താനിലും ജയ് മാതാ വിളികൾ ;പാക്കിസ്ഥാനിലെ ക്ഷേത്രവിശേഷം

ചളി നിറഞ്ഞ ചെങ്കുത്തായ പാതയിലൂടെ ഹിംഗ്‌ലാജ് മാതയുടെ പുണ്യം തേടിയെത്തിയത് ഒരു ലക്ഷത്തിലേറെ ഭക്തര്‍. തെക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ബലൂചിസ്ഥാനിലെ വിഖ്യാതമായ…

10 hours ago

ശോഭാ സുരേന്ദ്രനെ ‘സഹോദരങ്ങൾ’ തക്കം നോക്കി മുന്നിലും പിന്നിലും കുത്തുന്നു

ശോഭാ സുരേന്ദ്രനെതിരേ നടപടി ആവശ്യപ്പെട്ട് കേന്ദ്ര ബിജെപി നേതൃത്വത്തേ സമീപിച്ചു. ബി.ജെ പി പ്രവർത്തകരുടെ വികാരവും പോരാടുന്ന ധീര വനിതയുമായ…

11 hours ago

കൊച്ചി മെട്രോ നിർമാണത്തിനിടെ തൊഴിലാളികളുടെ ദേഹത്തേക്ക് ട്രെയ്ലർ ലോറി ഓടിച്ചുകയറ്റിയ സംഭവത്തിൽ ഡ്രൈവർക്ക് അഞ്ച് വർഷം കഠിന തടവ്

പറവൂർ: കൊച്ചി മെട്രോ റെയിൽവേ നിർമാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് ട്രെയ്ലർ ലോറി ഓടിച്ചുകയറ്റിയ സംഭവത്തിൽ ഡ്രൈവർക്ക് അഞ്ച് വർഷം…

11 hours ago