topnews

വിളക്കില്‍ നിന്ന് തീപടർന്നു ; കുട്ടികൾ ഉള്ളിൽ ഉറങ്ങിക്കിടക്കവേ വീടിന് തീപിടിച്ചു, ഉള്ളിലുണ്ടായിരുന്നത് 3 ഗ്യാസ് സിലിണ്ടറുകൾ

വര്‍ക്കല: കുട്ടികൾ ഉള്ളിൽ ഉറങ്ങിക്കിടക്കവേ വിളക്കില്‍ നിന്ന് തീപടർന്ന് വീടിന് തീപിടിച്ചു. തിരുവനന്തപുരം വർക്കലയിലാണ് സംഭവം. വാടകയ്ക്ക് താമസിച്ചിരുന്ന തമിഴ്‌നാട് സ്വദേശികളായ ഗണേഷ് മൂര്‍ത്തിയുടെയും രാജേശ്വരിയുടെയും വീടിനാണ് തീപിടിച്ചത്. ഇന്‍സ്റ്റാള്‍മെന്റ് ഫര്‍ണിച്ചര്‍ വ്യാപാരിയാണ് ഗണേഷ് മൂര്‍ത്തി.

ഇന്ന് രാവിലെ എട്ടുമണിയോടുകൂടിയായിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ നിന്ന് ദമ്പതികളുടെ ഉറങ്ങിക്കിടന്നിരുന്ന രണ്ടു കുട്ടികള്‍ തലനാരിഴക്ക്‌ രക്ഷപ്പെട്ടു. പത്തും പതിമൂന്നും വയസ്സായ രണ്ടു കുട്ടികള്‍ ആയിരുന്നു വീടിനുള്ളില്‍ ഉണ്ടായിരുന്നത്. സംഭവസമയം ഗണേഷ് ജോലി സ്ഥലത്തായിരുന്നു. അമ്പലത്തിലെ പുറം ജോലികള്‍ ചെയ്യുന്ന ആളായ രാജേശ്വരിയും ജോലിക്ക് പോയിരിക്കുകയായിരുന്നു.

വീട്ടിൽ കത്തിച്ചു വച്ചിരുന്ന വിളക്കില്‍ നിന്നാണ് തീ പടര്‍ന്നു പിടിച്ചത്. വീട്ടിനുള്ളില്‍ മൂന്ന്‌ ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിച്ചിരുന്നു. വര്‍ക്കല ഫയര്‍ഫോഴ്‌സ് എത്തി അണയ്ക്കുകയും ചൂട് പിടിച്ചിരുന്ന ഗ്യാസ് കുറ്റികള്‍ വെള്ളത്തില്‍ മുക്കി അപകട സാധ്യത ഇല്ലാതാക്കി. കൃത്യ സമത്ത് ഇടപെടൽ ഉണ്ടായതിനാൽ വൻ ദുരന്തം ഒഴിവാക്കാനായി.

Karma News Network

Recent Posts

ബോച്ചേ മോദിയേ കാണും, പണം കൊടുക്കാതെ മോചനം, വിജയിച്ചാൽ 34കോടി റഹീമിന്‌

ബോച്ചേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ തയ്യാറെടുക്കുന്നു. മലയാളികൾ കാത്തിരിക്കുന്ന സൗദിയിൽ വധശിക്ഷക്ക് വിധിച്ച അബ്ദുൽ റഹീമിന്റെ കേസുമായി ബന്ധപ്പെട്ടാണ്‌…

39 mins ago

സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു

കൊച്ചി: ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അര്‍ബുദം ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. 1981-ല്‍ പുറത്തിറങ്ങിയ ആമ്പല്‍…

1 hour ago

മലമൂത്രം കൈകൊണ്ട് കോരി വൃത്തിയാക്കും, കൂലി കിട്ടുന്നില്ല, സങ്കടം വിവരിച്ച് ഹോം നേഴ്സ്

തിരുവനന്തപുരം. തൊഴിൽ വാ​ഗ്ദാനം ചെയ്തുള്ള തട്ടിപ്പുകൾ ദിനം പ്രതി വർധിച്ചു വരുന്നു. തട്ടിപ്പുകാർക്ക് ഇരകളാകുന്നത് നിരവധി തൊഴിൽ അന്വേഷകരും. രോ​ഗികളെ…

2 hours ago

കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മുങ്ങിമരിച്ചു

കന്യാകുമാരി : കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മുങ്ങിമരിച്ചു. രണ്ട് പെൺകുട്ടികൾ ഉൾപ്പെടെയാണ് മരിച്ചത്. വിവാഹത്തിനെത്തിയതായിരുന്നു ഇവർ. തഞ്ചാവൂർ…

2 hours ago

തൃശ്ശൂരിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം, സംഭവം ചാർജ് ചെയ്യുന്നതിനിടെ

തൃശ്ശൂർ : മൊബൈൽ പൊട്ടിത്തെറിച്ച് അപകടം. തൃശ്ശൂർ പാവറട്ടി പൂവത്തൂരിലാണ് ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചത്. മരയ്‌ക്കാത്ത് അജീഷിന്റെ…

2 hours ago

കക്ഷിയേ ബലാൽസംഗം ചെയ്ത വക്കീലുമാർ തലശേരിയിൽ പോലീസ് പിടിയിൽ

കക്ഷിയേ ബലാൽസംഗം ചെയ്ത സീനിയൻ അഭിഭാഷകർ പോലീസ് കസ്റ്റഡിയിൽ. പ്രതികളായ അഡ്വ എം.ജെ.ജോൺസനും, കെ.കെ.ഫിലിപ്പും ഇപ്പോൾ കസ്റ്റഡിയിൽ ആയി തലശേരി…

2 hours ago