topnews

സഹകരണ ബാങ്കുകളിലെ തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്, തട്ടിപ്പ് സംബന്ധിച്ച് ചിലവിവരങ്ങള്‍ കൈയിലുണ്ടെന്ന് പ്രധാനമന്ത്രി

തിരുവനന്തപുരം. കേരളത്തിലെ സഹകരണ ബാങ്കുകളിലെ തട്ടിപ്പ് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും വിഷയത്തില്‍ ശക്തമായ നപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ആലത്തൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ടിഎന്‍ സരസുവിനെ ഫോണില്‍ വിളിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വനിതാ സ്ഥാനാര്‍ഥികളെ ഫോണില്‍ വിളിച്ച് തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം വിളിച്ചത്.

സംസരിക്കുന്നതിനിടെ കേരളത്തില്‍ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളുടെ ക്രമക്കേട് സരസു പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. തട്ടിപ്പുകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ചില വിവലരങ്ങള്‍ തന്റെ പക്കലുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. തട്ടിപ്പില്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കരുവന്നൂര്‍ ഉള്‍പ്പെടെ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ തട്ടിപ്പ് കേസില്‍ ഇഡി പിടിമുറുക്കുന്നതായി സൂചനയുണ്ടായിരുന്നു.

Karma News Network

Recent Posts

സ്മാരകത്തെപ്പറ്റി ഒന്നും പറയാനില്ല, ജില്ലാ നേതൃത്വത്തോട് ചോദിക്കണമെന്ന് എം.വി.ഗോവിന്ദൻ

കണ്ണൂർ : ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം പണിയുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ…

29 mins ago

കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത നിർദേശം

തിരുവനന്തപുരം : തെക്കന്‍ ആന്‍ഡമാന്‍ കടലിലേക്ക് കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മെയ് അവസാനത്തോടെ കേരളത്തില്‍ കാലവര്‍ഷം എത്തുമെന്നാണ്…

56 mins ago

പാചക വാതക ടാങ്കര്‍ അപകടം; ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കുകയോ ഗ്യാസ് അടുപ്പ് കത്തിക്കുകയോ ചെയ്യരുത്, മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കുകയോ ഗ്യാസ് അടുപ്പ് കത്തിക്കുകയോ ചെയ്യരുത്. മംഗലപുരത്ത് പാചക വാതക ടാങ്കര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പുമായി…

59 mins ago

പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടു, പ്രതി അറസ്റ്റിൽ

റാന്നി : പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടതായി പരാതി. തീയിട്ടത് പഞ്ചായത്ത് അംഗം ഗീത സുരേഷിന്റെ ആൾത്താമസമില്ലാത്ത വീടിനാണ്. അയൽവാസി…

2 hours ago

കാശ്മീരിലെ ഭീകരാക്രമണം, വിനോദസഞ്ചാര മേഖലയെ തകർക്കുകയെന്ന പാക്കിസാഥാന്റെ ​ഗൂഢലക്ഷ്യമാണ് പിന്നിൽ, കവിന്ദർ ഗുപ്ത

ശ്രീന​ഗർ: ജമ്മുകശ്മീരിലേക്കെത്തുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട ഭീകരാക്രമണമാണ് കഴിഞ്ഞദിവസം നടന്നതെന്ന് ബിജെപി നേതാവ് കവിന്ദർ ഗുപ്ത. കശ്മീരികളുടെ വരുമാന മാർ​ഗമായ വിനോദസഞ്ചാര…

2 hours ago

ബിജെപി വളര്‍ന്ന് സ്വയംപര്യാപ്തത കൈവരിച്ചു. ആർ എസ് എസിന്റെ തുണ വേണ്ട, ജെ.പി.നഡ്ഡ

ന്യൂഡല്‍ഹി: ബിജെപി വളര്‍ന്ന് സ്വയംപര്യാപ്തത കൈവരിച്ചു, ആര്‍എസ്എസിന്റെ ആവശ്യകതയില്‍ നിന്നുമാറിയെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നഡ്ഡ.അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലത്തും ഇപ്പോഴും…

2 hours ago