more

കരച്ചിൽ സഹിക്കാൻ വയ്യ.. ഇടറിക്കേട്ടു, അവൾ മരിച്ചു മോളെ, കുറിപ്പ്

കോവിഡ് രോ​ഗികൾ ദിനം പ്രതി വർദ്ധിക്കുകയാണ്. നിരവധിപ്പേരാണ് ഓക്സിജൻ കിട്ടാതെ രാജ്യത്ത് മരണപ്പെടുന്നത്. എഴുത്തുകാരിയായ അനു പാപ്പച്ചൻ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. സുഹൃത്തി​െൻറ സഹോദരിക്ക്​ ആശുപത്രികളിൽ ഒഴിവില്ലാത്തതിനാൽ വെന്റിലേറ്റർ സൗകര്യം കിട്ടാതിരിക്കുകയും മരണപ്പെടുകയും ചെയ്​ത അനുഭവമാണ് അനു വേദനയോടെ പങ്കുവെക്കുന്നത്.

കുറിപ്പിങ്ങനെ

ചെന്നൈയിലെ ഫോട്ടോഗ്രാഫർ ഡേവിഡേട്ടനെ (പി. ഡേവിഡ്) വിളിച്ചു ഫോൺ വച്ചതേയുള്ളൂ. കരച്ചിൽ സഹിക്കാൻ വയ്യ.. ഇടറിക്കേട്ടു.അവൾ മരിച്ചു മോളെ.. 4 മണിക്ക്.പെങ്ങളാണ്. അവരുടെ വീട് നാട്ടിൽ ഇരിങ്ങാലക്കുട, കല്ലേറ്റുംകരയിലാണ്.ഇന്നലെ വിളിച്ചപ്പോഴും ഡേവിഡേട്ടൻ ആവലാതിയോടെ പറഞ്ഞു. “മോളെ എവിടെയും വെൻറിലേറ്റർ ഒഴിവില്ല. തൃശൂരും എറണാകുളത്തും തിരയാത്ത ആശുപത്രികളില്ല. പരിചയമുള്ള ഡോക്ടർമാരുടെയും സുഹൃത്തുക്കളുടെയും നമ്പറുകളിലേക്ക് മാറി മാറി വിളിച്ചു കൊണ്ടിരിക്കയാണ്.. “വിശ്വാസം വരാതെ നിരവധി ആശുപത്രികളുടെ പേര് ഞാൻ മാറി മാറി പറഞ്ഞു. അതെല്ലാം തിരക്കി മോളെ. എവിടെയുമില്ല. അവളുടെ സ്ഥിതി വളരെ മോശമാണ്.ഓക്സിജൻ ലെവൽ വല്ലാതെ താഴ്ന്നതിനാൽ ദൂരെ എവിടേലും മാറ്റാൻ പേടിയാണ്. വലിയ റിസ്കാണ്.അതു കൊണ്ട് ജീവൻ രക്ഷ കൂടി നോക്കണം ” .
“എവിടെയെങ്കിലും കിട്ടും. വിഷമിക്കാതിരിക്കൂ. പിന്നെ വിളിക്കാമെന്ന് സമാധാനിപ്പിച്ചു. ”

എവിടേലും കിട്ടിക്കാണും എന്ന ഉറപ്പോടെവിളിച്ചിട്ട് എന്തായി ,വെൻറിലേറ്റർ ശരിയായോ എന്നു മാത്രമേ ചോദിക്കാനായുള്ളൂ…ആ മനുഷ്യന്റെ സങ്കടം കാതിൽ പെയ്യുന്നു..വേറൊന്നും ചോദിക്കാനായില്ല. എന്തായെന്നോ, എവിടെയാണെന്നോ, ഇനി കാര്യങ്ങൾ എന്താണെന്നോ… ഭയപ്പെടുത്താനല്ല, സങ്കടം കൊണ്ടാണ് വേദനയോടെ പങ്കുവെക്കുന്നത്.കൂടുതൽ ജാഗ്രതയ്ക്കു വേണ്ടിയാണ്. കൂടുതൽ ഉത്തരവാദിത്തം നാടൊന്നാകെ പുലർത്തേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു.നമുക്കാകെ ചെയ്യാൻ പറ്റുക നമ്മുടെ വീട്ടിൽ നിന്ന് രോഗികളുടെ എണ്ണം ഇല്ലാതാക്കുക / കുറക്കുക എന്നതാണ്. നമുക്കറിയാമത്. എന്നാലും എന്നാലും കുറച്ച് ദിവസം അതീവ ജാഗ്രതയോടെ പുലർന്നുടേ നമുക്ക്…!ഈ രണ്ടാഴ്ച്ച നിർണ്ണായകമാണ് എന്ന ആരോഗ്യ പ്രവർത്തകരുടെ വാക്കുകൾ ക്ഷമയോടെ പ്രാവർത്തികമാക്കുക. ആരോഗ്യ പ്രവർത്തകരെ സംബന്ധിച്ചിടത്തോളവും താങ്ങാവുന്നതിലപ്പുറമായി സ്ഥിതിഗതികൾ.

ആംബുലൻസുകൾ റോഡിൽ നിരന്തരമോടുകയാണ്.ക്വാറന്റെനിൽനിന്ന് ഓക്സിജൻ സിലിണ്ടറിലേക്കും വെന്റിലേറ്ററിലേക്കുo കൂടുതൽ രോഗികളെത്തുന്ന തരത്തിൽ രോഗം മാരകമായിരിക്കുന്നു!രോഗവ്യാപനമൊന്നു ശമിച്ചാൽ പോയി കിടക്കാൻ ഒരു കിടക്ക കിട്ടുമെന്നെങ്കിലും സമാധാനിക്കാം.മാധ്യമങ്ങളോട് ഒരപേക്ഷ തിരഞ്ഞെടുപ്പ് അവലോകന വിശകലനങ്ങൾ തല്ക്കാലം നിർത്തൂ.കോവിഡ് ബോധവല്ക്കരണവും ജനങ്ങൾക്കുള്ള അവശ്യ നിർദ്ദേശങ്ങളും നല്കൂ…എല്ലാരോടും സ്നേഹം

Karma News Network

Recent Posts

വോട്ട് ചെയ്യാൻ വന്നപ്പോൾ സി.പി.എംകാർ കാലുപൊക്കി കാണിച്ചു

തിരുവനന്തപുരം പാറശ്ശാല കോട്ടയ്ക്കകം വാർഡ് ഒന്നിലെ സുനിതയയെ വോട്ട് ചെയ്യാൻ അനുവദിക്കാതെ സിപിഎം പ്രവർത്തകർ. പാറശാല മണ്ഡലത്തിലെ വോട്ടറാണ് സുനിത.…

24 mins ago

ആലുവയിലെ ​ഗുണ്ടാ ആക്രമണം, അഞ്ചുപേർ അറസ്റ്റിൽ

കൊച്ചി: ചൊവ്വരയിലെ ഗുണ്ടാ ആക്രമണത്തില്‍ പിടിയിലായ അഞ്ച് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. ഗുരുതരമായി പരിക്കേറ്റ മുന്‍…

57 mins ago

റായ്ബറേലിയിൽ കോൺ​ഗ്രസിന് ശക്തനായ എതിരാളി, യുപി മന്ത്രി ദിനേശ്പ്രതാപ് സിം​ഗ് ബിജെപി സ്ഥാനാർത്ഥി

ലക്നൗ: ഭാരതീയ ജനതാ പാർട്ടി (ബിജെപി) 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലി സീറ്റിൽ നിന്ന് ദിനേശ് പ്രതാപ് സിങ്ങിനെ…

2 hours ago

മേയര്‍ -കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം, യദുവിന്‍റെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ നടന്ന വാക്കുതർക്കത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. കെഎസ്ആർടിസി ഡ്രൈവര്‍…

3 hours ago

യോഗി ആദിത്യനാഥിന്റെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ചു, പ്രതി പിടിയിൽ

ലക്‌നൗ: യോഗി ആദിത്യനാഥിന്റെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച പ്രതി പിടിയിൽ.നോയിഡയിലെ ബരോള നിവാസി ശ്യാം കിഷോർ ഗുപ്തയാണ് അറസ്റ്റിലായത്. ജനങ്ങളിൽ…

3 hours ago

ഇ.പി.ജയരാജൻ ഒരു തെറ്റും ചെയ്തില്ല, ഇഷ്ടമുള്ള രാഷ്ട്രീയം സെലക്ട് ചെയ്യാം

തിരുവനന്തപുരം : ബിജെപിയിലേക്ക് ആളൊഴുകുന്നതിൽ എന്തിന് ഇത്ര ടെൻഷൻ എന്ന് നെയ്യാറ്റിൻകരയിലെ സാമൂഹ്യപ്രവർത്തകനും അഭിഭാഷകനുമായ മോഹൻകുമാർ. ഇ.പി യുടെ വീട്ടിലെത്തി…

3 hours ago