topnews

മക്കളെ മറയാക്കി ഭാര്യ സഹോദരിയുമായി അടുത്തു, മറ്റൊരു ബന്ധമുണ്ടെന്ന് അറിഞ്ഞപ്പോള്‍ വിളിച്ചുവരുത്തി ഇല്ലാതാക്കി

ചേര്‍ത്തല: അവിവാഹിതയായ യുവതിയെ സഹോദരി ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് ഇന്നലെയാണ്. കടക്കരപ്പള്ളി പഞ്ചായത്ത് പത്താം വാര്‍ഡില്‍ തളിശ്ശേരിതറ ഉല്ലാസ്- സുവര്‍ണ ദമ്പതികളുടെ മകളും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ താത്കാലിക നഴ്‌സുമായ ഹരികൃഷ്ണയാണ് (25) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഹരികൃഷ്ണയുടെ സഹോദരി നീതുവിന്റെ ഭര്‍ത്താവായ കടക്കരപ്പള്ളി അഞ്ചാം വാര്‍ഡില്‍ പുത്തന്‍കാട്ടില്‍ രതീഷ് (ഉണ്ണി 35) പോലീസ് പിടിയിലായി. കാമുകനുമായുള്ള ഹരികൃഷ്ണയുടെ ബന്ധം ചോദ്യം രതീഷ് ചോദ്യം ചെയ്യുകയും പിന്നീട് യുവതിയെ ഇയാള്‍ അടിച്ച് വീഴ്ത്തി കൊലപ്പെടുത്തുകയുമായിരുന്നു.

വെള്ളിയാഴ്ച രാത്രി എട്ടി മണിക്ക് ശേഷമാണ് കൊലപാതകം നടന്നത്. സംഭവശേഷം ചെങ്ങണ്ടയിലുള്ള ബന്ധുവീട്ടില്‍ എത്തി രതീഷ് ഒളിവില്‍ കഴിഞ്ഞു. ഇന്നലെ വൈകിട്ട് എട്ട് മണിയോടെ പിടിയിലായി. കുറ്റം പ്രതി സമ്മതിച്ചുവെന്ന് പോലീസ് അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ ഹരികൃഷ്ണയെ ചേര്‍ത്തല തങ്കി കവലയില്‍ നിന്നും രതീഷ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ നീതു രാത്രി ഡ്യൂട്ടിയായതിനാല്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. രണ്ട് മക്കള്‍ ഉണ്ടായിരുന്നത് രതീഷിന്റെ കുടുംബ വീട്ടില്‍ ആിരുന്നു. രതീഷും ഹരികൃഷ്ണയും പ്രണയത്തിലായിരുന്നു. ഇവര്‍ തമ്മില്‍ അരുതാത്ത ബന്ധങ്ങള്‍ നേരത്തെ മുതലുണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രിയില്‍ വീട്ടില്‍ എത്തിയ ഹരികൃഷ്ണയും രതീഷും തമ്മില്‍ വഴക്കുണ്ടായി. യുവതിക്ക് മറ്റൊരു യുവാവുമായി ഉണ്ടായിരുന്ന ബന്ധമാണ് വഴക്കിന് കാരണമായത്. തര്‍ക്കത്തിനിടെ രതീഷ് ഹരികൃഷ്ണയുടെ മുഖത്ത് ആഞ്ഞടിച്ചു. നിലത്ത് വീണ യുവതിയുടെ മുക്കുകള്‍ വിരല്‍ കൊണ്ട് അമര്‍ത്തി കൊലപ്പെടുത്തി. മുറ്റത്തേക്ക് മൃതദേഹം വലിച്ചിറക്കിയെങ്കിലും മഴ പെയ്തതിനെ തുടര്‍ന്ന് തിരികെ അകത്തേക്ക് കയറ്റി.

ഇതിനിടെ രതീഷിനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും വ്യക്തമായ വിവരം ലഭിച്ചില്ല. ഇതോടെ മകളെ കാണാനില്ലെന്ന് കാട്ടി ശനിയാഴ്ച പുലര്‍ച്ചെ മാതാപിതാക്കള്‍ പട്ടണക്കാട് പൊലീസില്‍ പരാതിയും നല്‍കി. തുടര്‍ന്ന് പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ രതീഷിന്റെ അടച്ചിട്ടിരുന്ന വീടു തുറന്നതോടെയാണ് ഹരികൃഷ്ണയെ കിടപ്പുമുറിയോടു ചേര്‍ന്ന മുറിയില്‍ തറയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഹരികൃഷ്ണയുടെ ചുണ്ടില്‍ ചെറിയ മുറിവും തലയ്ക്ക് പിന്നില്‍ ക്ഷതവുമുണ്ടായിരുന്നു. ചെരുപ്പുധരിച്ച നിലയിലുള്ള മൃതദേഹത്തിന്റെ വസ്ത്രത്തിലും ശരീരത്തിന്റെ പലഭാഗത്തു മണല്‍ പുരണ്ടിരുന്നതായി കണ്ടെത്തി.

നീതുവിന്റെയും രതീഷിന്റെയും കുട്ടികളെ നോക്കാനായി ഹരികൃഷ്ണ മിക്കപ്പോഴും ഈ വീട്ടിലെത്തിയിരുന്നു. അതിനാല്‍ ഇവര്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആര്‍ക്കും സംശയം തോന്നിയിരുന്നില്ല. ഇരുവരും പ്രണയത്തിലായിരുന്നു. ചേച്ചി വീട്ടിലില്ലാത്ത സമയും ഹരികൃഷ്ണയും രതീഷും പലപ്പോഴും ശാരീരിക ബന്ധത്തിലും ഏര്‍പ്പെട്ടിരുന്നു. സംഭവദിവസം മക്കളെ സ്വന്തം തറവാട്ട് വീട്ടിലേക്ക് രതീഷ് മാറ്റുകയായിരുന്നു.

Karma News Network

Recent Posts

രാജ്യത്തിനായി പരിശ്രമിക്കണമെന്നോ ജനങ്ങളെ സേവിക്കണമെന്നോ ആഗ്രഹമില്ലാതെ പരസ്പരം തമ്മിലടിക്കുന്നു, ഇൻഡി സഖ്യത്തിനെതിരെ ഷെഹ്‌സാദ് പൂനാവല്ല

ന്യൂഡൽഹി: പ്രത്യേക കാഴ്ചപ്പാടുകളില്ലാതെ പരസ്പരം തമ്മിലടിക്കുന്നവരാണ് ഇൻഡ്യ സഖ്യമെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവല്ല. പാർട്ടിക്കുള്ളിൽ തന്നെ ചേരി…

6 mins ago

കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ കൂട്ടഅവധി, 14 പേർക്കെതിരെ നടപടിയെടുത്തു

തിരുവനന്തപുരം : മുന്നറിയിപ്പില്ലാതെ കൂട്ടഅവധി എടുത്ത സംഭവത്തിൽ 14 കെ.എസ്.ആർ.ടി.സി. ജീവനക്കാർക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചു. കെ.എസ്.ആർ.ടി.സി. പത്തനാപുരം യൂണിറ്റിൽ 2024…

19 mins ago

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഡീപ് ഫേക്ക് വീഡിയോ, കോണ്‍ഗ്രസ് ഐ.ടി സംഘത്തിലെ അഞ്ചുപേർ അറസ്റ്റിൽ

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഡീപ് ഫേക്ക് വീഡിയോ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഐ.ടി സംഘത്തിലെ അഞ്ചുപേരെ…

45 mins ago

എയറിലായ മേയറെ നിലത്തിറക്കാൻ വന്ന ലുട്ടാപ്പി റഹിം ഇപ്പോൾ എയറിലായി

മേയർ കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി റോഡിൽ കാണിച്ച ഷോയെത്തുടർന്ന് ബഹിരാകാശത്ത് നില്ക്കുന്ന ആര്യാ രാജേന്ദ്രനെ താഴെയിറക്കാം അല്ലെങ്കിൽ എങ്ങനെയെങ്കിലും ഈ…

1 hour ago

തടി കുറയ്ക്കാൻ 6 വയസുകാരനെ ട്രേഡ് മില്ലില്‍ വ്യായാമം ചെയ്യിച്ച് പിതാവ്, അമിത വ്യായാമം കുഞ്ഞിന്റെ ജീവനെടുത്തു

ന്യൂജേഴ്‌സി : ആറ് വയസുകാരന്റെ മരണത്തിൽ പിതാവ് അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അമിത വ്യായാമം ആണ് കുഞ്ഞിന്റെ…

1 hour ago

കണ്ണൂർ വിമാനത്താവള പരിസരത്ത്, വന്യജീവിയുടെ സാന്നിധ്യം, പാതി ഭക്ഷിച്ച നായയുടെ ജഡം കണ്ടെത്തി

കണ്ണൂർ : വിമാനത്താവള പരിസരത്ത് വന്യജീവിയുടെ സാന്നിധ്യം കണ്ടെത്തി. ഇന്നലെ രാത്രിയാണ് വന്യജീവിയെ കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവള പരിസരത്ത് കണ്ടത്.…

2 hours ago