Home Business രാജസ്ഥാനിൽ വൻ ലിഥിയം ശേഖരം കണ്ടെത്തി

രാജസ്ഥാനിൽ വൻ ലിഥിയം ശേഖരം കണ്ടെത്തി

ന്യൂഡല്‍ഹി. വന്‍തോതില്‍ ലിഥിയം ശേഖരം രാജസ്ഥാനില്‍ കണ്ടെത്തി. രാജ്യത്തിന്റെ ആവശ്യത്തിന്റെ 80 ശതമാനവും ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ശേഖരത്തില്‍ നിന്നും ലഭിക്കും. ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയും ഇക്കാര്യം വ്യക്തമാക്കി. ജമ്മു കശ്മീരില്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് കണ്ടെത്തിയ ലിഥിയം ശേഖരത്തേക്കാള്‍ കൂടുതലാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ശേഖരം.

രാജസ്ഥാനിലെ നാഗൗര്‍ ജില്ലയിലെ ദേഗാന മുന്‍സിപ്പാലിറ്റിയിലാണ് വന്‍ തോതില്‍ ലിഥിയം ശേഖരം കണ്ടെത്തിയത്. വൈദ്യുത വാഹനങ്ങളിലെ ബാറ്ററികളില്‍ ഉപയോഗിക്കുവാനുള്ള പ്രധാനഘടകമാണ് ലിഥിയം. നിലവില്‍ നിക്കല്‍, കോര്‍ബാള്‍ട്ട്, ലിഥിയം എന്നി ധാതുക്കള്‍ രാജ്യത്ത് ഇറക്കുമതി ചെയ്യുകയാണ്. ലോകത്തെ ലിഥിയം ഉത്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ഓസ്‌ട്രേലിയയാണ്. അതേസമയം രണ്ടാം സ്ഥാന്ത് ചിലിയും. എന്നാല്‍ ധാതുക്കളുടെ സംസ്‌കരണത്തില്‍ ചൈനയാണ് മുന്നില്‍ നില്‍ക്കുന്നത്.