ലൈഫ് മിഷന്‍ കേസ്, ചികിത്സയ്ക്കായി ജാമ്യം വേണമെന്ന് ശിവശങ്കര്‍

ന്യൂഡല്‍ഹി. ലൈഫ് മിഷന്‍ കേസില്‍ സുപ്രീംകോടതിയില്‍ എം ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ഇഡിക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി. ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതിനാല്‍ ചികിത്സയ്ക്ക് ജാമ്യം തരണമെന്നാണ് ആവശ്യം. ഹര്‍ജിയില്‍ മേയ് 17ന് സുപ്രീംകോടതി വാദം കേള്‍ക്കും. തിങ്കളാഴ്ച ജസ്റ്റിസുമാരായ വി രാമസുബ്രഹ്‌മണ്യം, പങ്കജ് മിത്തല്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ശിവശങ്കറിന്റെ ഹര്‍ജി പരിഗണിച്ചത്.

കേസിലെ മുഖ്യപ്രതിയായ സ്വപ്‌ന സുരേഷിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ലൈഫ് മിഷന്‍ കേസില്‍ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചുവലെന്നും അതിനാല്‍ ശിവശങ്കറിനെ കസ്റ്റഡിയില്‍ ആവശ്യമില്ലെന്നും ശിവശങ്കറിന്റെ അഭിപാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് സ്വപ്നയെ വളരെ വളരെ നേരത്തെ അറസ്റ്റ് ചെയ്തില്ലെ എന്ന് കോടതി ചോദിച്ചു. തുടര്‍ന്ന് മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്തുവെന്നും ലൈഫ് മിഷന്‍ കേസില്‍ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ശിവശങ്കറിന്റെ അഭിപാഷകന്‍ കോടതിയെ അറിയിച്ചു.