കൊച്ചിയിൽ മിന്നലേറ്റ് 62 കാരൻ മരിച്ചു

കൊച്ചി : മിന്നലേറ്റ് വള്ളം മറിഞ്ഞ് ​ഗൃഹനാഥൻ മരിച്ചു. പൂത്തോട്ട പുത്തൻകാവ് ചിങ്ങോറോത്ത് സരസനാണ്(62) മരിച്ചത്. കന്നുകാലികൾക്ക് പുല്ലു ചെത്തി മടങ്ങവെയാണ് അപകടമുണ്ടായത്. സരസന് മിന്നലേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക നി​ഗമനം.

ഇന്നലെ വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം. കോണത്തുപുഴയുടെ അരികിൽ പുല്ല് ചെത്തി വള്ളത്തിൽ വീട്ടിലേക്ക് മടങ്ങുന്ന വഴി വീടിനടുത്തുള്ള പുഴയിൽ വച്ച് അപകടത്തിൽപ്പെടുകയായിരുന്നു. മഴയ്ക്കൊപ്പമുണ്ടായ മിന്നലിൽ വള്ളം മറിഞ്ഞു. അ​ഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

അപകടം നടക്കുന്ന സമയത്ത് പ്രദേശത്ത് ശക്തമായ മിന്നലാണ് ഉണ്ടായത്. എറണാകുളം ജനറൾ ആശുപത്രിയിലെ റിട്ടയേഡ് ജീവനക്കാരനാണ് സരസൻ. താൽക്കാലിക അടിസ്ഥാനത്തിൽ ഇപ്പോഴും ജോലി ചെയ്യുന്നുണ്ട്. ഭാര്യ- ജയന്തി. മകൻ- അക്ഷയ്.