Home kerala ഐസക്കേട്ടാ ,7 തവണ OK ,ഇനിയും കളിച്ചാൽ ED വീട്ടിൽ കയറി പൊക്കും

ഐസക്കേട്ടാ ,7 തവണ OK ,ഇനിയും കളിച്ചാൽ ED വീട്ടിൽ കയറി പൊക്കും

സമൻസ് കിട്ടിയിട്ടും ഇഡിയ്ക്കുമുന്നിൽ ഹാജരാക്കാതെ ഒളിച്ചു കളിക്കുന്ന തോമസ് ഐസക്കിനെ വാരിയലക്കി രാഷ്‌ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ .ഏഴ് തവണയൊന്നും നോട്ടീസ് അയച്ച് പോകാതിരുന്നാൽ കുഴപ്പമില്ല. പക്ഷേ ഒൻപത് തവണ കഴിഞ്ഞാൽ ചിലപ്പോ വീട്ടിൽ കയറി പൊക്കിക്കൊണ്ടു പോകുമെന്നാണ് ശ്രീജിത്ത് പണിക്കർ പറയുന്നത്

“ഐസക്കേട്ടാ, ഏഴു തവണയൊക്കെ ഇഡി നോട്ടീസ് കിട്ടിയിട്ട് പോകാതിരുന്നാൽ കുഴപ്പമില്ല. പക്ഷേ ഒൻപത് തവണ കഴിഞ്ഞാൽ അവന്മാർ ചിലപ്പോ വീട്ടിൽ കയറി പൊക്കിക്കൊണ്ടു പോകും. അനുഭവസ്ഥനാണ് പറയുന്നത്.” എന്ന് കെജ്രിവാൾ പറയുന്ന രീതിയിലാണ് ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ് .

അതേസമയം, ഇഡിയ്ക്കുമുന്നിൽ ഹാജരായില്ലെങ്കിൽ മൂക്കിൽ കയറ്റുമോ എന്നായിരുന്നു മസാല ബോണ്ട് കേസിൽ മുൻ ധനകാര്യമന്ത്രി തോമസ് ഐസകിന്റെ പ്രതികരണം.ഇഡിയെ ഇവിടെ ആർക്കും ഇഡിയെ പേടിയില്ല, ഭീഷണിയൊക്കെ വടക്കേ ഇന്ത്യയിൽ പോയി നോക്കിയാൽ മതി എന്നായിരുന്നു തോമസ് ഐസകിന്റെ പ്രതികരണം. മസാല ബോണ്ട് കേസിൽ വീണ്ടും ഇഡി സമൻസ് പുറപ്പെടുവിച്ചതിന് പിന്നാലെയായിരുന്നു ഇത്തരത്തിലുള്ള പരാമർശം.

ഏപ്രിൽ രണ്ടിന് ഹാജരാകണമെന്നാണ് ഇഡി സമൻസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ ആറ് തവണ ഇഡി സമൻസ് അയച്ചിട്ടും തോമസ് ഐസക്ക് ഹാജരായിരുന്നില്ല.ഇപ്പോൾ എന്തിനാണ് തന്നെ ഇഡി വിളിപ്പിച്ചിരിക്കുന്നതെന്ന് മനസിലായിട്ടില്ല. ഇത് പൂർണമായും രാഷ്‌ട്രീയപ്രേരിതമാണ്. ഈ തെരഞ്ഞെടുപ്പ് കാലത്ത് തനിക്കെതിരെ ദുഷ്പ്രചരണം നടത്താനാണ് പലരും ഉദ്ദേശിക്കുന്നതെന്നും തോമസ് ഐസക്ക് പറഞ്ഞിരുന്നു.വരുന്ന ഏപ്രിൽ രണ്ടിന് ഹാജരാകാണം എന്ന് നിർദേശിച്ചു ഇത് ഏഴാം തവണയാണ് ഐസക്കിന് ഇ.ഡി വീണ്ടും സമൻസ് അയക്കുന്നത്.അതേസമയം, .ഇ.ഡിയുടെ അന്ത്യശാസന നോട്ടിസ് കിട്ടിയെന്ന് തോമസ് ഐസക് പ്രതികരിച്ചു.തന്റെ്‌ തെരഞ്ഞെടുപ്പു പ്രവർത്തനം തടസപ്പെടുത്താനുള്ള ശ്രമമാണിതെന്ന് അദ്ദേഹം ആരോപിച്ചു.തിങ്കളാഴ്ച കോടതിയെ സമീപിക്കും.കോടതിയിൽ ഇരിക്കുന്ന കേസിൽ കൂടുതൽ പറയുന്നില്ല.

ഇഡിക്ക് ഭീഷണിയുടെ സ്വരമാണെന്നും അദ്ദേഹം പറഞ്ഞു.കോടതിയിലിരിക്കുന്ന കേസാണ്. കോടതിയിൽ നിന്ന് തന്നെ സംരക്ഷണം തേടും.തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പ്രേരിതമായി ഇഡി.ഭീഷണിപ്പെടുത്തുന്നു.ചെന്നില്ലെങ്കിൽ മൂക്കിൽ കയറ്റുമോയെന്ന് അദ്ദേഹം ചോദിച്ചു. ഇതൊക്കെ വടക്കേയിന്ത്യയിൽ നടക്കും ഇത് കേരളമാണെന്ന് ഇ.ഡി. ഓർക്കണമെന്നും തോമസ് ഐസക് പറഞ്ഞു.മസാല ബോണ്ട് വഴിയുള്ള ഫണ്ട് കിഫ്ബി വിനിയോഗിച്ചതിൽ പൊരുത്തക്കേടുകളുണ്ടെന്നും തോമസ് ഐസക്കിന്റെ മൊഴി ഇക്കാര്യത്തിൽ രേഖപ്പെടുത്തേണ്ടതുണ്ടെന്നും ഇ.ഡി ഇന്നലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. തോമസ് ഐസക്കിന് വീണ്ടും സമൻസ് അയച്ചത് എന്തുകൊണ്ടാണെന്ന് ഇ.ഡി. അറിയിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. തുടർന്നാണ് ഇ.ഡി സത്യവാങ്മൂലം നൽകിയത്.

ഐസക്കും കിഫ്ബി ഉദ്യോഗസ്ഥരും സഹകരിക്കാത്തതിനാൽ 2022 ഓഗസ്റ്റ് മുതൽ അന്വേഷണം തടസ്സപ്പെടുകയാണെന്നാണ് ഇ.ഡി പറയുന്നത്. സമൻസ് അയയ്ക്കുന്നത് കോടതി സ്റ്റേ ചെയ്തിട്ടില്ലാത്തതിനാൽ നേരിട്ടു ഹാജരാകാത്ത ഐസക്കിന്റെ നടപടി നിയമ ലംഘനമാണെന്നും ഇ.ഡി പറയുന്നു. കിഫ്ബി ഫണ്ട് വിനിയോഗിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചത് തോമസ് ഐസക്കാണെന്നു കിഫ്ബി നൽകിയ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും ജനറൽ ബോ‍ഡിയുടെയും യോഗത്തിന്റെ മിനിറ്റ്സ് രേഖകൾ വ്യക്തമാക്കുന്നു.

ഫണ്ട് വിനിയോഗത്തിൽ ഒട്ടേറെ പൊരുത്തക്കേടുകൾ കണ്ടെത്തിയിട്ടുണ്ട് ഇവ സംബന്ധിച്ചു തോമസ് ഐസക്കിന് അറിവുണ്ടെന്നു സംശയമുണ്ടെന്നും അതിനാൽ അദ്ദേഹം ഹാജരായേ മതിയാകൂ എന്നുമായിരുന്നു ഇ.ഡി പറഞ്ഞത്. ഇതിന്റെ പിറ്റേന്നാണ് ഇ.ഡി ഐസക്കിന് വീണ്ടും സമൻസ് അയച്ചത്. കേസുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യമുണ്ടായാൽ കോടതിയെ സമീപിക്കാമെന്ന് ഇന്നലെ കേസ് പരിഗണിച്ചപ്പോൾ ജസ്റ്റിസ് ടി.ആർ.രവി വ്യക്തമാക്കിയിരുന്നു.അതേസമയം,തനിക്കു ഒന്നും അറിയില്ലെന്ന് അറിയിച്ചു മുൻ ധനകാര്യമന്ത്രി തോമസ് ഐസക് എല്ലാം പിണറായിയുടെ തലയിൽ വച്ചിരിക്കുകയാണ് .

മുഖ്യമന്ത്രി ചെയർമാനായ ഡയറക്ടർബോർഡ് ആണ് തീരുമാനമെടുത്തതെന്നും തനിക്ക് ധനമന്ത്രി എന്ന ഔദ്യോഗിക ഉത്തരവാദിത്വം മാത്രമാണ് ഉണ്ടായിരുന്നതെന്നും തോമസ് ഐസക് ഇ.ഡി.ക്ക് നൽകിയ മറുപടിയിൽ പറയുന്നുഇ.ഡി 5തവണയും വിളിച്ചിട്ട് തോമസ് ഐസക് ചെന്നില്ല. ആദ്യം ഇ ഡിയെ ഭയമില്ലെന്ന് മസിലുരുട്ടി പറഞ്ഞ തോമസ് ഇപ്പോൾ എനിക്ക് പേടിയില്ല പക്ഷേ ഭയമുണ്ട് എന്ന നിലപാടാണ്‌.

ഒടുവിൽ താൻ പനിച്ച് വിറച്ച് സുഖമില്ലാത്ത അവസ്ഥ എന്നു പോലും ഇ ഡി ക്ക് മുന്നിൽ അപേക്ഷിക്കുകയാണ്‌എന്തായാലും ഇപ്പോൾ ഡോ തോമസ് ഐസക്ക് പറയുന്നത് ഇങ്ങിനെ..മസാല ബോണ്ടും കിഫ്ബിയുടേയും ഉത്തരവാദിത്വം തനിക്ക് മാത്രമല്ല. ഉരു മന്ത്രി എന്ന പണിയേ ഞാൻ ചെയ്തുള്ളു എന്നാണ്‌/ മന്ത്രി പണി മാത്രമായിരുന്നു എന്റെ പണി. തീരുമാനം എടുത്തത് ശയറക്ടർ ബോർഡാണ്‌. മുഖ്യമന്ത്രി പിണറായി വിജയനാണ്‌ അതിന്റെ തലവൻ എന്നാണ്‌

തോമസ് ഇപ്പോൾ കൈയ്യും കാലും ഇട്ടടിക്കുകയാണ്‌. ഇ ഡിക്ക് മുന്നിൽ ചെന്നാൽ ശിവശങ്കരന്റെ അവസ്ഥയാകും. പിന്നെ എന്ന് ജയിലിൽ നിന്നും ഇറങ്ങാൻ ആകും എന്നും അറിയില്ല.ഇ ഡിക്ക് മുന്നിലെത്താൻ മടിക്കുന്നതും ഒളിച്ചിരിക്കുന്നതും തോമസ് ഐസക്കിന്റെ മടിയിൽ കനം ഉള്ളതിനാലാണ്‌. കോഴി കട്ടവന്റെ തലയിൽ പപ്പുണ്ട് എന്ന് പറഞ്ഞത് പോലെ ചെയ്ത തെറ്റുകളുടെ ആഴം തോമസിനറിയാം
കേരളം എങ്ങിനെ 4 ലക്ഷം കോടിയുടെ കടത്തിലായി. ഭരിക്കാൻ കയറിയപ്പോൾ വെറും 80000 കോടി കടത്തിൽ നിന്നും കേരളം ഇപ്പോൾ 4 ലക്ഷം കോടിയോളം കടമാണ്‌. കേരളത്തേ ഇങ്ങിനെ നശിപ്പിച്ച് കടത്തിൽ ആഴ്ത്തിയ ആളാണ്‌ ഈ തോമസ്.

കഴിഞ്ഞദിവസമായിരുന്നു ഇ.ഡി.ക്ക് മുമ്പിൽ തോമസ് ഐസക് അവസാനമായി ഹാജരാകേണ്ടിയിരുന്നത്. എന്നാൽ, അദ്ദേഹം കഴിഞ്ഞദിവസവും ഹാജരായിരുന്നില്ല. തുടർന്നാണ് ഇ.ഡി.യ്ക്ക് മറുപടി നൽകിയത്.
കിഫ്ബി മസാലബോണ്ടിൽ തനിക്ക് പ്രത്യേകമായി ഒരു ഉത്തരവാദിത്വവുമില്ല. കിഫ്ബി രൂപവത്കരിച്ചതുമുതൽ 17 അംഗ ഡയറക്ടർ ബോർഡ് ഉണ്ട്. അതിന്റെ ചെയർമാൻ മുഖ്യമന്ത്രിയാണ്. എല്ലാ തീരുമാനങ്ങളും എടുക്കുന്നത് കൂട്ടായിട്ടാണ്. ധനമന്ത്രി എന്ന ഔദ്യോഗിക ഉത്തരവാദിത്വമല്ലാതെ ഇക്കാര്യത്തിൽ തനിക്ക് യാതൊരു പ്രത്യേക അധികാരവും ഇല്ല’, തോമസ് ഐസക് നൽകിയ ഏഴുപേജുള്ള മറുപടിയിൽ പറയുന്നു.

‘കിഫ്ബിയുടെ വൈസ് ചെയർമാൻ, കിഫ്ബി എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ എന്നീ പദവികൾ മന്ത്രി എന്ന നിലയിൽ വഹിക്കേണ്ടിവന്ന (ex officio) ചുമതലകളാണ്. മന്ത്രി ചുമതല ഒഴിഞ്ഞതോടെ കിഫ്ബിയുടെ ഏതെങ്കിലും രേഖകളോ കണക്കുകളോ എനിക്കു ലഭ്യമല്ല’ എന്നായിരുന്നു അദ്ദേഹം കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ കുറിച്ചത്. ഇതിൽ വ്യക്തത വരുത്തിയാണ് ഇപ്പോൾ മുഖ്യമന്ത്രി ചെയർമാനായ ബോർഡ് അംഗം കൂട്ടായാണ് തീരുമാനം എടുത്തിരുന്നതെന്നും ധനമന്ത്രി എന്ന ഔദ്യോഗിക ഉത്തരവാദിത്വം മാത്രമായിരുന്നു തനിക്കെന്നും തോമസ് ഐസക് കത്തിൽ പറയുന്നത്.കിഫ്ബി മസാലബോണ്ട് സംബന്ധിച്ചും അതിലൂടെ ലഭിച്ച ധനത്തിന്റെ വിനിയോഗം സംബന്ധിച്ചുമുള്ള കാര്യങ്ങളിൽ മൊഴിനൽകാനാണ് തോമസ് ഐസക്കിനോട് ഇ.ഡി.

അന്വേഷണസംഘം തിങ്കളാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നത്. ജനുവരി 12-ന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അന്നും തോമസ് ഐസക് ഹാജരായിരുന്നില്ല. ഇതുസംബന്ധിച്ച് ഒന്നരവർഷത്തിനുശേഷമാണ് നോട്ടീസ് അയച്ചത്. ആദ്യം നൽകിയ രണ്ടുസമൻസുകൾ ഹൈക്കോടതിയിൽ തോമസ് ഐസക് ചോദ്യംചെയ്തിരുന്നു. ഹർജിയിൽ തുടർനടപടികൾ ഹൈക്കോടതി കഴിഞ്ഞമാസം അവസാനിപ്പിച്ചിരുന്നു. ചുറ്റിത്തിരിയുന്ന അന്വേഷണമോ (റോവിങ് എൻക്വയറി) പരാതി സ്ഥാപിച്ചെടുക്കാനായുള്ള അന്വേഷണമോ നടത്തരുതെന്ന് ഇ.ഡി.യോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇപ്പോൾ ഇ.ഡി. നൽകിയ സമൻസ് കോടതിവിധിയുടെ അന്തസ്സത്തയെ മാനിക്കാത്തതാണെന്നാണ് തോമസ് ഐസക്കിന്റെ വാദം.