മലയാളി നഴ്സിന്റെ കുടുബത്തിന് ആശ്വാസവുമായി ഗവർണർ ആനന്ദബോസെത്തി

ഒമാനില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട മലയാളി നേഴ്സ് കൊല്ലം സ്വദേശിനി ഷർജ ഇല്യാസിന്റെ വീട്ടിൽ പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദ ബോസ് എത്തി അനുശോചനം രേഖപ്പെടുത്തുകയും കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.

ഈ കഴിഞ്ഞ നാളിലാണ് ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പടെ മൂന്ന് നഴ്സുമാര്‍ മരണപ്പെട്ടത്,തൃശൂര്‍ സ്വദേശിനി മജിദ രാജേഷ്, കൊല്ലം സ്വദേശിനി ഷർജ ഇല്യാസ് എന്നിവരാണ് മരിച്ച മലയാളികള്‍. രണ്ട് നഴ്സുമാര്‍ക്ക് പരുക്കേറ്റു. ഈജിപ്ഷ്യന്‍ സ്വദേശിനിയാണ് മരിച്ച മൂന്നാമത്തെ ആള്‍.

അമിതവേഗത്തിലെത്തിയ വാഹനം ആണ് റോഡ് മുറിച്ചുകടക്കുന്നതിനിടെ അഞ്ച് പേരടങ്ങുന്ന സംഘത്തെ ഇടിച്ചു തെറിപ്പിച്ചത് .ജോലിക്ക് പോകുകയായിരുന്നു നഴ്‌സുമാരുടെ സംഘം. വ്യാഴാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ മസ്‌കത്ത് ഇബ്രി ഹൈവേയിലാണ് അപകടം നടന്നത്.

നിസ് ആശുപത്രിയില്‍ നിന്ന് ജോലി കഴിഞ്ഞ താമസസ്ഥലത്തേക്ക് നടന്നു പോവുകയായിരുന്ന നഴ്‌സുമാരാണ് അപകടത്തില്‍ പെട്ടത്. റോഡിനെ ഒരു ഭാഗം മുറിച്ച് കടന്ന് മറു ഭാഗത്തേക്ക് കടക്കാന്‍ കാത്തു നില്‍ക്കുകയായിരുന്ന ഇവരുടെ മേല്‍ പരസ്പരം കൂട്ടിയിടിച്ച രണ്ട് വാഹങ്ങള്‍ ഇടിച്ച് കയറുകയായിരുന്നു. ഉടനെ തന്നെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.