world

ഇറാന്‍ തട്ടിക്കൊണ്ടുപോയ ഇസ്രായേല്‍ ചരക്കുകപ്പല്‍ ഉടൻ വിട്ടയയ്ക്കും, ഔദ്യോഗിക സ്ഥിരീകരണം

ടെഹ്‌റാന്‍: ഹുർമുസ് കടലിടുക്കിൽ നിന്ന് ഇറാന്‍ തട്ടിക്കൊണ്ടുപോയ ഇസ്രായേല്‍ ബന്ധമുള്ള ചരക്കുകപ്പല്‍ വിട്ടയയ്ക്കുമെന്ന് ഔദ്യോഗിക സ്ഥിരീകരണം വിദേശകാര്യമന്ത്രാലയമാണ് . തടവിലുള്ളവര്‍ക്ക് കോണ്‍സുലര്‍ ആക്‌സസ് നല്‍കുമെന്നും എല്ലാവരേയും വൈകാതെ വിട്ടയയ്ക്കുമെന്നും ഇറാന്റെ വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ഈ മാസം 13-നാണ് ഇസ്രായേല്‍ ബന്ധമുള്ള യു.എ.ഇയിലെ ഫുജൈറയിൽനിന്ന് 50 നോട്ടിക്കൽ മൈൽ (92 കിലോമീറ്റർ) അകലെ എം.എസ്.സി ഏരീസ് എന്ന കപ്പൽ ഇറാൻ റവലൂഷനറി ഗാർഡ്സിലെ നാവിക സേനാംഗങ്ങൾ നിയന്ത്രണത്തിലാക്കിയത്. മലയാളികളടക്കം 17 ഇന്ത്യക്കാരും, റഷ്യ, പാക്കിസ്ഥാന്‍, ഫിലിപ്പൈന്‍സ്, എസ്തോണിയ എന്നീ രാജ്യങ്ങളിലെ ജീവനക്കാരുമായിരുന്നു കപ്പലിലുണ്ടായിരുന്നത്. സംഘത്തിലെ ഏക വനിതയായിരുന്ന ഡെക് കേഡറ്റായ തൃശ്ശൂര്‍ സ്വദേശി ആന്‍ ടെസ ജോസഫിനെ വിട്ടയച്ചിരുന്നു.

മനുഷ്യത്വപരമായ നടപടി എന്ന നിലയ്ക്കാണ് കപ്പല്‍ വിട്ടയയ്ക്കുന്നതെന്ന് ഇറാന്‍ വിദേശമന്ത്രി അമീര്‍ അബ്ദുള്‍ അയാന്‍ പറഞ്ഞു. കപ്പല്‍ വിട്ടയയ്ക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ വളരെ ഗൗരവമായ ആലോചനയിലാണ് എന്നാണ് അമീര്‍ അബ്ദുള്‍ അയാന്‍ അല്‍പസമയം മുമ്പ് മാധ്യമങ്ങളോട് പറഞ്ഞത്. കപ്പല്‍ വിട്ടയയ്ക്കുന്നത് സംബന്ധിച്ച് നേരത്തേതന്നെ തങ്ങള്‍ വിവിധ അംബാസിഡര്‍മാരുമായി വിവരങ്ങള്‍ പങ്കുവെച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി ജീവനക്കാരാണ് കപ്പലിലുള്ളത്. അവരെയൊക്കെതന്നെ അവരുടെ എംബസികള്‍ മുഖേന വിട്ടയയ്ക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം കൈമാറിയിട്ടുണ്ട് എന്നാണ് ഇപ്പോള്‍ ഇറാന്റെ വിദേശകാര്യമന്ത്രി വ്യക്തമാക്കുന്നത്. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലാണ് ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത്.

ദുബായില്‍നിന്നും മുംബൈയിലെ നവഷേവ തുറമുഖത്തേക്ക് വരികയായിരുന്ന കപ്പലാണ് ഹോര്‍മുസ് കടലിടുക്കില്‍വെച്ച് ഇറാന്റെ ഔദ്യോഗിക സേനാവിഭാഗമായ റെവല്യൂഷനറി ഗാര്‍ഡ് കോര്‍ (ഐ.ആര്‍.ജി.സി.) പിടിച്ചെടുത്തത്.തുറമുഖനഗരമായ ഫുജൈറയ്ക്ക് സമീപത്തുവെച്ചാണ് ഹെലികോപ്ടറിലൂടെ കപ്പലിന്റെ മേല്‍ത്തട്ടിലേക്ക് കമാന്‍ഡോകളെ ഇറക്കി ഇറാന്‍ കപ്പല്‍ പിടിച്ചെടുത്തത്.

Karma News Network

Recent Posts

യാത്രക്കാരെ വലച്ചു, ജീവനക്കാർക്കെതിരെ കടുത്ത നടപടിയെടുത്ത് എയർ ഇന്ത്യ, പിരിച്ചുവിട്ടു

ന്യൂഡൽഹി : യാത്രക്കാരെ വലച്ച് സമരം നടത്തിയ ജീവനക്കാർക്ക് എതിരെ നടപടിയുമായി കമ്പനി. സമരം ചെയ്ത ക്യാബിൻ ക്രൂ ജീവനക്കാരിൽ…

8 mins ago

ഒമ്പത് എ പ്ലസും ഒരു എയും, അച്ഛൻ കൊലപ്പെടുത്തിയ ഗോപികയുടെ പത്താം ക്ലാസ് റിസൾട്ട് നൊമ്പരമായി

പയ്യോളിയിൽ ഒരു മാസം മുമ്പ് അച്ഛന്‍ കൊലപ്പെടുത്തിയ ഗോപികകക്ക് എസ്.എസ്.എല്‍.സി പരീക്ഷയിൽ ഉന്നത വിജയം. ഒമ്പത് എ പ്ലസും ഒരു…

24 mins ago

കെ പി യോഹന്നാൻ എന്ന അത്ഭുതം, സമ്പാദിച്ച സഹസ്ര കോടികൾ മുഴുവൻ സഭക്ക്, ചില്ലി കാശ് സ്വന്തം പേരിലും കുടുംബക്കാർക്കും നീക്കിവയ്ച്ചില്ല

കെ പി യോഹന്നാൻ മെത്രാപോലീത്തക്ക് ആദരാഞ്ജലികൾ. ലോകമാകെ പടർന്ന് കിടക്കുന്ന ബിലിവേറ്ഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ വിശ്വാസികളുടെ ഏക മെത്രാപോലീത്തയുടെ പെട്ടെന്നുള്ള…

55 mins ago

അയോദ്ധ്യയിലെത്തി രാംലല്ലയെ വണങ്ങി ആരിഫ് മുഹമ്മദ് ഖാൻ

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അയോധ്യയിലെ രാമ ക്ഷേത്രത്തിൽ സന്ദർശനം നടത്തി. ക്ഷേത്രത്തിലെത്തി രാമ വിഗ്രഹത്തിന് മുന്നിൽ വണങ്ങുന്ന…

1 hour ago

തുടർച്ചയായ രണ്ടാം ദിവസവും സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ; ജീവനക്കാരുമായി ചർച്ചയ്ക്ക് തയാറെന്ന് കമ്പനി

തുടർച്ചയായ രണ്ടാം ദിവസവും സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്. തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 1.10 ന് അബുദാബിയിലേക്ക് പുറപ്പെടേണ്ട…

2 hours ago

വാൻ ഇടിച്ചു കയറി കാൽനട യാത്രക്കാരിയായ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

കോഴിക്കോട് കല്ലാച്ചി മിനി ബൈപാസ് റോഡിൽ അമിത വേഗത്തിൽ എത്തിയ പിക്കപ്പ് വാനിടിച്ച് പരുക്കേറ്റ കാൽനട യാത്രക്കാരിയായ വിദ്യാർഥിനി മരിച്ചു.…

2 hours ago