entertainment

പെൺകുട്ടിയെ വിവാഹം കഴിപ്പിക്കാനായി മാത്രം വളർത്തുന്നതിനോട് യോജിപ്പില്ല- ൗപൂർണിമ ഇന്ദ്രജിത്ത്

പെൺകുട്ടികളെ സംബന്ധിച്ച ഒരു ചോദ്യവും അതിന് പൂർണിമ നൽകിയ മറുപടിയുമാണ് ശ്രദ്ധിക്കപ്പെടുന്നത്. പുതിയ ജനറേഷനിലെ കുട്ടികൾ വിവാഹം കഴിക്കില്ല, അല്ലെങ്കിൽ പഠനം കഴിഞ്ഞ് ജോലി കിട്ടി സെറ്റിൽ ആയ ശേഷം വിവാഹം കഴിക്കുക എന്ന രീതി വരുന്നുണ്ട്. വിവാഹം പെൺകുട്ടികളുടെ സ്വപ്‌നങ്ങൾക്കുള്ള തടസമാണോ ? അതിനോടുള്ള മനോഭാവം എന്താണ് എന്ന ചോദ്യത്തിന് മറുപടി പറയുകായിരുന്നു പൂർണിമ.

അങ്ങനെ തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഞാൻ ഒറ്റയ്ക്ക് ഉത്തരം പറയേണ്ട സംഭവമല്ല. ഒരു സമൂഹം ഉത്തരം നൽകേണ്ടതാണ്. എന്റെ വ്യക്തിപരമായ അഭിപ്രായമല്ലേ വരികയുള്ളു. തീർച്ചയായും പെൺകുട്ടികൾക്ക് അങ്ങനെ ഒരു ചിന്ത ഉള്ളതുകൊണ്ട് തന്നെയാകാം ഇങ്ങനെ ഇത് സംസാരിക്കേണ്ടി വരുന്നത്. ഇന്നത്തെയും അന്നത്തെയും കാലഘട്ടം പ്രസക്തമാണ്. ഓരോ കാലത്തിലൂടെ സഞ്ചരിക്കുമ്പോഴും അതിന്റേതായ ഒരു കണ്ടീഷനിംഗ് വരുന്നുണ്ട്. എന്റെ അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്, വിവാഹത്തിന് മുമ്പ് പരസ്പരം സംസാരിച്ചിട്ട് പോലുമില്ലെന്ന്. അമ്മയുടെ സാഹചര്യം പോല അല്ല എന്റേത്. അതുപോലെ ആവില്ല എന്റെ മക്കളുടേത്. കല്യാണത്തിലും കാഴ്ച്ചപ്പാടുകളിലും മാത്രമല്ല, പൊതുവേ എല്ലാ കാര്യങ്ങളിലും മാറ്റം വരുന്നുണ്ട്.

പക്ഷെ വിവാഹം ഒരു നേട്ടമായി മുന്നിൽ കണ്ട് അതിന് വേണ്ടി വളർത്തിക്കൊണ്ട് പോകുന്നതിനോട് യോജിപ്പില്ല. നമുക്ക് നമ്മളെ തന്നെ ആദ്യം തിരിച്ചറിയാൻ പറ്റണം എന്നതാണ്. അവനവനുമായി തന്നെ ഒരു ബന്ധം ഉണ്ടെങ്കിൽ മാത്രമാണ് എന്തൊക്കെയാണ് എനിക്ക് നല്ലത്, എന്തൊക്കെയാണ് എനിക്ക് ഇഷ്ടമില്ലാത്തത്, എന്തൊക്കെയാണ് ഞാൻ ചെയ്താൽ നന്നാവുക എന്നൊക്കെയുള്ള കാര്യങ്ങൾ മനസിലാക്കാൻ കുറച്ച്‌ സമയം വേണമല്ലോ.

കുട്ടികൾ കുറെ കാലം രക്ഷിതാക്കൾക്കൊപ്പമാണ്. അത് കഴിഞ്ഞ് കോളേജിൽ ഒക്കെ എത്തുമ്പോഴാണ് സുഹൃത്തുക്കളുണ്ടാവുക, നമ്മൾ നമ്മളെ തന്നെ തിരിച്ചറിയുക. പിന്നെ പെൺകുട്ടികൾക്ക് പിന്നീട് കുറച്ച്‌ സമയം മാത്രമേ ഉള്ളു. അതിനുള്ളിൽ ഭാര്യയോ അമ്മയോ ഒക്കെ ആയി മാറുകയാണ്. അതുകൊണ്ട് തന്നെ അവരവരുടേതായ ചിന്തകൾക്കും മറ്റുമുള്ള സ്‌പേസ് കുറവാണ് എന്ന് തോന്നിയിട്ടുണ്ട്. സ്ത്രീകൾക്ക് സാമ്പത്തികമായ ഭദ്രത എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട ഒരുകാര്യമാണെന്നും നടി പറയുന്നു.

Karma News Network

Recent Posts

ഐ.എ.എസ്. ഉദ്യോഗസ്ഥയ്ക്ക് ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ, റവന്യൂ ജീവനക്കാരന്റെ പണി തെറിച്ചു

തിരുവനന്തപുരം: ഐ.എ.എസ്. ഉദ്യോഗസ്ഥയ്ക്ക് ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ അയച്ച റവന്യൂ ജീവനക്കാരന് സസ്‌പെൻഷൻ. തിരുവനന്തപുരം റവന്യൂ ഡിവിഷൻ ഓഫീസ് ക്ലാർക്ക് ആർ.പി.സന്തോഷ്…

21 mins ago

ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാട്ടാന ആക്രമണം, 52കാരന് മരണം

തമിഴ്‌നാട്ടിലെ വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം. വാൽപ്പാറ അയ്യർപ്പാടി കോളനിയിലെ രവി(52)യാണ കൊല്ലപ്പെട്ടത്. സുഹൃത്തുക്കൾക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നകതിനിടെയായിരുന്നു കാട്ടാന…

24 mins ago

ബലാൽസംഗ കേസിൽ കുരുങ്ങി പ്രമുഖ ഫിസിക്കൽ ട്രയിനർ അമൽ മനോഹർ, എഫ് ഐ ആർ ഇട്ടു

പ്രമുഖ ഫിസിക്കൽ ട്രയിനറും കോച്ചുമായ അമൽ മനോഹറിനെതിരെ ബലാൽസംഗ കുറ്റം ചുമത്തി പോലീസ് കേസെടുത്തു. യുവതിയെ പ്രണയം നടിച്ച് ബലാൽസംഗം…

46 mins ago

ഡ്രൈവർ സീറ്റിൽ ഗോപി സുന്ദർ, പിൻസീറ്റിൽ ഗ്ലാമറസ് ലുക്കിൽ മയോനി

എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദർ. അടുത്തകാലത്തായി ഈണം നൽകിയ പാട്ടുകളേക്കാൾ എപ്പോഴും…

59 mins ago

യാത്രക്കാരെ വലച്ചു, ജീവനക്കാർക്കെതിരെ കടുത്ത നടപടിയെടുത്ത് എയർ ഇന്ത്യ, പിരിച്ചുവിട്ടു

ന്യൂഡൽഹി : യാത്രക്കാരെ വലച്ച് സമരം നടത്തിയ ജീവനക്കാർക്ക് എതിരെ നടപടിയുമായി കമ്പനി. സമരം ചെയ്ത ക്യാബിൻ ക്രൂ ജീവനക്കാരിൽ…

1 hour ago

ഒമ്പത് എ പ്ലസും ഒരു എയും, അച്ഛൻ കൊലപ്പെടുത്തിയ ഗോപികയുടെ പത്താം ക്ലാസ് റിസൾട്ട് നൊമ്പരമായി

പയ്യോളിയിൽ ഒരു മാസം മുമ്പ് അച്ഛന്‍ കൊലപ്പെടുത്തിയ ഗോപികകക്ക് എസ്.എസ്.എല്‍.സി പരീക്ഷയിൽ ഉന്നത വിജയം. ഒമ്പത് എ പ്ലസും ഒരു…

1 hour ago