kerala

കോണ്‍ഗ്രസില്‍ വീണ്ടും തമ്മിലടി; ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലക്കുമെതിരെ വിഡി സതീശനും കെ സുധാകരനും

ന്യൂഡൽഹി/തിരുവനന്തപുരം: ഡിസിസി അധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് അതൃപ്തി പരസ്യമാക്കിയ രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കുമെതിരെ കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രംഗത്ത്. രൂക്ഷ വിമര്‍ശമാണ് ഇരു നേതാക്കളും വാര്‍ത്താ സമ്മേളനത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ഉന്നയിച്ചത്.

ഡിസിസി പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച നടത്തിയില്ലെന്ന വാദം തെറ്റാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. കേരളത്തിന്റെ കോണ്‍ഗ്രസ് ചരിത്രത്തില്‍ ഇത്രയും വിശദമായി ച‌ര്‍ച്ച നടക്കുന്നത് ഇതാദ്യമാണ്. ഉമ്മന്‍ചാണ്ടിയോടും ചെന്നിത്തലയോടും രണ്ട് തവണ ചര്‍ച്ച നടത്തിയെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് ആദ്യം താന്‍ കെപിസിസി പ്രസിഡന്റുമായും അതിന് ശേഷം എംഎല്‍‌എമാരുമായും പിന്നീട് എംപിമാരുമായും ചര്‍ച്ച നടത്തിയെന്ന് അറിയിച്ചു.

ഓരോ ജില്ലകളിലെയും കോണ്‍ഗ്രസ് നേതാക്കന്മാരുമായി പ്രത്യേകം ആശയവിനിമയം നടത്തിയതായി വി.ഡി സതീശന്‍ പറഞ്ഞു. കഴിഞ്ഞ 18 വര്‍ഷം ചെയ്‌തതുപോലെയല്ല ഡിസിസി അദ്ധ്യക്ഷന്മാരെ തിരഞ്ഞെടുത്തതെന്നും കെ.സുധാകരനും താനും ഒരു മൂലയില്‍ മാറിയിരുന്ന് ചര്‍ച്ച നടത്തിയല്ല ലിസ്‌റ്റ് പ്രഖ്യാപിച്ചതെന്നും വി.ഡി സതീശന്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ എല്ലാവരെയും തൃപ്‌തിപ്പെടുത്തി ലിസ്‌റ്റിറക്കാന്‍ കഴിയുമോ? ജനാധിപത്യപരമായ ചിട്ടവട്ടങ്ങളിലൂടെയാണ് ചെയ്‌തത്. പ്രതിപക്ഷനേതാവ് പറഞ്ഞു. ചില‌ര്‍ ഇവരെക്കൊണ്ട് കഴിയുന്നതല്ല ലിസ്‌റ്റ് പുറത്തിറങ്ങുന്നത് വൈകുന്നു എന്ന് പ്രചരിപ്പിച്ചു. ഈ പറഞ്ഞവര്‍ സ്ഥാനത്തിരുന്നപ്പോള്‍ ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ വൈകിയാണ് ലിസ്‌റ്റിറങ്ങിയതെന്ന് സതീശന്‍ സൂചിപ്പിച്ചു.

പരാതിയുള‌ള നേതാക്കള്‍ എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറുമായും രാഹുല്‍ ഗാന്ധിയുമായും ചര്‍ച്ച നടത്തി. പ്രശ്‌നത്തില്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പരസ്യപ്രതികരണത്തിന് മുതിരരുതായിരുന്നെന്ന് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.

പ്രഖ്യാപനത്തിന് പിന്നാലെ ഉയർന്ന പ്രതിഷേധങ്ങൾ‌ താരതമ്യേന കുറവാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ വ്യക്തമാക്കി. ജനാധിപത്യ ചർച്ച നടക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്നും ഭിന്നാഭിപ്രായങ്ങൾ സ്വാഭാവികമാണെന്നുമാണ് അദ്ദേഹം ദില്ലിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചത്. അതേസമയം ഡിസിസി അധ്യക്ഷൻമാരെ തെരഞ്ഞെടുക്കുന്നതിൽ ചർച്ചകൾ നടന്നിട്ടില്ലെന്ന ഉമ്മൻ ചാണ്ടിയുടെ പ്രതികരണത്തിലും സുധാകരകൻ പ്രതികരിച്ചു. ഉമ്മൻചാണ്ടിയുടെ ഈ പ്രതികരണത്തിൽ മനോവിഷമമുണ്ടെന്നും രണ്ട് തവണ ചർച്ച നടത്തിയിരുന്നുവെന്നും സുധാകരൻ കൂട്ടിച്ചേർത്തു. ഉമ്മൻചാണ്ടി അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്നും ഉമ്മൻ ചാണ്ടി നൽകിയ പേരുകളുളള ഡയറി ഉയർത്തിക്കാട്ടി സുധാകരൻ വ്യക്തമാക്കി. കോൺഗ്രസ് പാർട്ടി പുനസംഘടന പല തവണ നടന്നിട്ടുണ്ട്.

ഗ്രൂപ്പിന്റെ ആളുകൾ മാത്രമാണ് കഴിഞ്ഞ കാലങ്ങളിൽ പരിഗണിക്കപ്പെട്ടത്. രണ്ട് ഗ്രൂപ്പുകളിലെ നേതാക്കൾ മാത്രം ചർച്ച നടത്തിയാണ് തീരുമാനമെടുത്തത്. മറ്റുള്ളവരോട് വിഷയം ചർച്ച ചെയ്യാൻ ഇവർ തയ്യാറായിരുന്നില്ല. ഏത് തലത്തിലാണ് ഇവർ ചർച്ച നടത്തിയതെന്ന് വ്യക്തമാക്കട്ടെ. വർക്കിംഗ് പ്രസിഡൻ്റായിരുന്ന തന്നോട് ഒരിക്കൽ പോലും ചർച്ച നടത്തിയിട്ടില്ല. പക്ഷേ ഇത്തവണ ഈ ലിസ്റ്റിൽ ഉമ്മൻ ചാണ്ടിയുമായി 2 തവണ ചർച്ച നടത്തിയിരുന്നെന്നും സുധാകരൻ പറഞ്ഞു. എല്ലാ ജില്ലകളിലേക്കും ഉമ്മൻ ചാണ്ടി പേരുകൾ നൽകിയിരുന്നു. പാർട്ടിക്ക് നൽകിയ പേരുകൾ ഉമ്മൻ ചാണ്ടി പരസ്യപ്പെടുത്തിയത് ശരിയായില്ല. നടപടി ശരിയായോ എന്ന് ഉമ്മൻ ചാണ്ടി തന്നെ പരിശോധിക്കണം. രമേശ് ചെന്നിത്തലയുമായും രണ്ട് തവണ സംസാരിച്ചിരുന്നു. ചെന്നിത്തല റിട്ടൺ ലിസ്റ്റ് തന്നിരുന്നില്ലെന്നത് ശരിയാണ്. പക്ഷേ ചർച്ച നടത്തിയില്ലെന്ന് പറയുന്നത് അസത്യമാണ്.

ഡിസിസി അധ്യക്ഷപ്പട്ടികയ്ക്കെതിരെ ചാനൽ ചർച്ചയിൽ രൂക്ഷ വിമർശനം ഉന്നയിച്ച നേതാക്കൾക്കെതിരെ നടപടിയെടുത്തതിനോട് പ്രതികരിച്ച സുധാകരൻ തീരുമാനത്തിൽ ഉറച്ചുനിന്നു. വിശദീകരണം ചോദിക്കേണ്ടത് വ്യക്തതയില്ലാത്ത കാര്യങ്ങൾക്കാണെന്നും ചാനലിൽ സംസാരിച്ച എല്ലാവരും കണ്ടതും അറിഞ്ഞതുമായ കാര്യത്തിന് അത്തരത്തിലുള്ള വിശദീകരണം ചോദിക്കേണ്ട ആവശ്യമില്ലെന്നുമായിരുന്നു നേതാക്കൾക്കെതിരായ നടപടിയിൽ സുധാകരന്റെ പ്രതികരണം. അച്ചടക്ക നടപടി കാണിച്ച് ഭീഷണിപ്പെടുത്തി മുന്നോട്ട് പോകാൻ നേതൃത്വത്തിന് താൽപ്പര്യമില്ല. കോൺഗ്രസ് പാർട്ടി മുന്നോട്ട് പോകാൻ വേണ്ടിയാണ് ഇത് ചെയ്യുന്നത്. രമേശ് പാർട്ടി വിരുദ്ധമായ ഒന്നും ഇതുവരെ പറഞ്ഞിട്ടില്ലെന്നും ഉമ്മൻ ചാണ്ടിയുടേത് അഭിപ്രായപ്രകടനമാണെന്നുമായിരുന്നു മുതിർന്ന നേതാക്കൾക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന് സുധാകരന്റെ മറുപടി.
Karma News Network

Recent Posts

കുംഭകോണ കഥകൾ ആരും മറന്നിട്ടില്ല, ഒരു രൂപ ചെലവാക്കിയാൽ 50 പൈസ അഴിമതി, സഭയിൽ നരേന്ദ്രമോദി

ന്യൂഡൽഹി : പത്ത് വർഷത്തെ ട്രാക്ക് നോക്കിയാണ് ജനം എൻഡിഎ സർക്കാരിനെ തിരഞ്ഞെടുത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്‌ട്രപതിയുടെ പ്രസം​ഗത്തിന് മേലുള്ള…

11 mins ago

അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദാക്കി,മാപ്പ് നൽകി കൊല്ലപ്പെട്ട യുവാവിൻറെ കുടുംബം

റിയാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ ശിക്ഷ റദ്ദാക്കി. റിയാദ് ക്രിമിനൽ…

14 mins ago

അഗ്നിവീറുകൾക്ക് കേന്ദ്ര സർക്കാർ ധനസഹായം നൽകുന്നില്ല, രാഹുലിന്റെ വായടപ്പിച്ചു അഗ്നിവീറിന്റെ കുടുംബം

ലോക്‌സഭയിൽ രാഹുൽ ഗാന്ധിയുടെ വായടപ്പിച്ചു വീരമൃത്യുവരിച്ച അഗ്നിവീറിന്റെ കുടുംബം.വീരമൃത്യു വരിച്ച അഗ്നിവീറുകൾക്ക് കേന്ദ്ര സർക്കാർ ധനസഹായം നൽകുന്നില്ലെന്ന കപടവാദമാണ് ഇപ്പോൾ…

29 mins ago

കാമുകന്റെ ലിം​ഗം ഛേദിച്ച് ക്ലോസറ്റിലിട്ടു, വിവാഹ വാ​ഗ്ദാനം നിരസിച്ചതിൽ യുവതിയുടെ പ്രതികാരം

കാമുകന്റെ ലിം​ഗം ഛേദിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. വിവാഹ വാ​ഗ്ദാനം നിരസിച്ചെന്ന പേരിൽ ആയിരുന്നു ആക്രമണം. നഴ്സിം​ഗ് ഹോം ഉടമയായ…

48 mins ago

മാന്നാറിലെ സെപ്റ്റിക് ടാങ്കിൽനിന്ന് മൃതദേഹാവശിഷ്ടം കണ്ടെത്തി, കലയുടേതാണോ എന്നറിയാൻ ഫോറന്‍സിക് പരിശോധന

ആലപ്പുഴ: 15 വര്‍ഷം മുന്‍പ് മാവേലിക്കര മാന്നാറില്‍ നിന്ന് യുവതിയെ കാണാതായ സംഭവത്തില്‍ മൃതദേഹാവിശിഷ്ടം കണ്ടെത്തി. മാന്നാര്‍ ഇരമത്തൂരിലെ വീട്ടിലെ…

1 hour ago

ചുഴലികാറ്റിൽ കുടുങ്ങിയ ഇന്ത്യൻ ടീമിനു പ്രത്യേക വിമാനവുമായി ജെയ് ഷാ

ഇന്ത്യ ട്വിന്റി ട്വിന്റി ലോക കപ്പ് നേടിയപ്പോൾ അമിത്ഷായുടെ കുടുംബത്തിനും പ്രധാന പങ്കുണ്ട്. ബിസിസിഐ അതായത് ബോർഡ് ഓഫ് കൺട്രോൾ…

2 hours ago