kerala

പ്രതി സ്ത്രീയാണെങ്കില്‍ അവളുടെ മാറിടത്തിന്റെ വീതിയും പരപ്പും ഖനവും അടിവസ്ത്രത്തിന്റെ അളവുമാണല്ലോ നിങ്ങളെയലട്ടുന്ന പ്രശ്‌നം, ജസ്ല മാടശേരി പറയുന്നു

ആക്ടിവ്സ്റ്റ് ജസ്ല മാടശേരി ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. സ്ത്രീകള്‍ കുറ്റാരോപിതര്‍ ആവുമ്പോള്‍ അവരെ ശാരീരികമായി വിവരിക്കുന്നവര്‍ക്കും അവരെ അപമാനിക്കുന്നവര്‍ക്കും എതിരെയാണ് ജസ്ല രംഗത്ത് എത്തിയിരിക്കുന്നത്. സരിത, വഫ, ജോളി എന്നിവരെ അപമാനിച്ച് കഴിഞ്ഞവരാണ് ഇപ്പോള്‍ സ്വപ്‌നയെയും ശരീരഘടനയുടെ പേരില്‍ അപമാനിക്കുന്നത് എന്ന് ജസ്ല പറയുന്നു.

ജസ്ലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

നിങ്ങള്‍ക്കെന്നാണ് മനുഷ്യരേ. ലൈംഗീക ഫ്രസ്‌ട്രേഷന്‍ ഇല്ലാതാവുക. മാധ്യമങ്ങളെ നിങ്ങള്‍ മാധ്യമ ധര്‍മ്മത്തെ വധിക്കുകയല്ലെ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്. എവിടെയാണ് നിങ്ങള്‍ക്ക് പിഴക്കുന്നത്. നിങ്ങളുടെ തലച്ചോറെങ്ങനാണ് പ്രവര്‍ത്തിക്കുന്നത്. പ്രതി സ്ത്രീയാണെങ്കില്‍..അവളുടെ മാറിടത്തിന്റെ വീതിയും പരപ്പും ഖനവും. വസ്ത്രത്തിന്റെയും അടിവസ്ത്രത്തിന്റെയും അളവുമാണല്ലോ. നിങ്ങളെയലട്ടുന്ന പ്രശ്‌നം. കേസ് എന്തുമാവട്ടെ. വിഷയമെന്തുമാവട്ടെ. പ്രതികളും കൂട്ടുപ്രതികളും എത്രയുമുണ്ടാവട്ടെ. നിങ്ങളെ അതൊന്നും ബാധിക്കില്ല. പ്രതിപ്പട്ടികയില്‍ ചേര്‍ക്കാന്‍ ഒരു പെണ്ണിനെ കിട്ടിയോ. അവളുടെ മെയ്യഴക്.. നിറം വണ്ണം സ്വകാര്യ ജീവിതം ബന്ധങ്ങള്‍ ഇതൊക്കെയാണ് നിങ്ങളുടെ വിഷയം.

മറ്റൊന്ന്. വിഷയത്തില്‍ മാധ്യമങ്ങള്‍ വഴിമാറി ചികയുന്നത്..അവളുടെ സുഹൃദ്ബന്ധങ്ങളിലേക്കും അവിഹിത ഹിത ബന്ധങ്ങളിലേക്കുമാണ്. നാണം തെല്ലുമില്ലേ നിങ്ങള്‍ക്കെന്ന് ചോദിക്കുന്നതിലെന്തര്‍ത്ഥം അല്ലേ..??? പെണ്ണാണോ…പ്രതി. എന്നാലവള്‍ വഴിപിഴച്ചവളെന്ന ചാപ്പക്കര്‍ഹയാണ്. കുറ്റക്കാരിയാണെന്ന് തെളിയണമെന്നില്ല.. ആരോപിക്കപ്പെട്ടാല്‍ മാത്രംമതി. അവളുടെ സാരിയുടെ എണ്ണവും ചുരിദാറിന്റെ ഇറുക്കവും. നിങ്ങള്‍ക്ക് വാര്‍ത്തയാണ്. ഓണ്‍ലൈന്‍ മാധ്യമങ്ങളെ കുറിച്ച് ഞാന്‍ പിന്നെ പറയുന്നില്ല. മാധ്യമധര്‍മ്മമറിയാത്ത കുറെ സെക്ഷ്‌വല്‍ ദാരിദ്രം പിടിപെട്ട വര്‍ഗ്ഗം തൊഴിലില്ലായ്മയെ അതിജീവിക്കാന്‍ തുടങ്ങിയ കുറെ ലിങ്കുകള്‍ മാത്രമാണത്..

കഴിഞ്ഞ ദിവസം സാരിയും ആഭരണവുമിട്ട് ഞാനൊരു ഫോട്ടോ FB യില്‍ പോസ്റ്റിയിരുന്നു..പിറ്റേന്ന് മാമാ ഓണ്‍ലൈന്‍ മാധ്യമത്തിലെ വാര്‍ത്ത ..ജസ്ല മാടശ്ശേരി സ്വകാര്യമായി വിവാഹം കഴിച്ചുവത്രേ. ലോക്ഡൗണ്‍ മെന്റല്‍ പ്രോബ്ലംസിനെ കുറിച്ചെഴുതിയതിന് വാര്‍ത്ത വന്നത്..ആത്മഹത്യയെ അതിജീവിക്കാന്‍ പെയ്ന്‍ കില്ലേര്‍സിനടിമപ്പെട്ട് ജസ്ല മാടശ്ശേരി. അതോണ്ടാണ് പറഞ്ഞത് ഓണ്‍ലൈന്‍ മാമാ മാധ്യമങ്ങള്‍..ഇവന്‍മാര്‍ ശവഭോഗികളാണെന്ന്.

സ്വപ്ന എന്ന സ്ത്രീ തെറ്റുകാരിയാണെങ്കില്‍ അത് തെളിയിക്കപ്പെടട്ടെ. എന്തിനാണ് അവരുടെ സ്വകാര്യ ജീവിതവും ആകാരവടിവും നിങ്ങളെ അലട്ടുന്നത്. മുത്തുച്ചിപ്പിയെന്നോണം തലക്കെട്ടുകൊടുക്കുന്ന ലിങ്കുകളിലേക്ക് ചാടിവീഴുന്നത്. അവരെ അപമാനിക്കുന്നത്. ലൈംഗീകപരമായി അവഹേളിക്കുന്നത്. വ്യക്തി ജീവിതത്തിലേക്ക് കടന്ന് ചെല്ലുന്നത്.സൗഹൃദങ്ങളെ അവിഹിതമെന്ന് പേരിടുന്നത്. സരിതാ നായരും ജോളിയും വഫ ഫിറോസുംതുടങ്ങി. സ്ത്രീകള്‍ വാര്‍ത്തയാവുന്നിടത്തൊക്കെ. നിങ്ങള്‍ മലം ഭക്ഷിക്കാറുണ്ട്. ഈച്ച വട്ടം കൂടുന്ന പോലെ മാധ്യമങ്ങള്‍ വട്ടമിടാറുമുണ്ട്.

ചിന്തിക്ക്. മനുഷ്യനാവ്. മനുഷ്യത്ത്വം കാണിക്ക്. ഫ്‌ലിപ്കാര്‍ട് ഓര്‍ഡറും ഡെലിവെറി പ്രൊഡക്ടും ട്രോളുകളൊക്കെ ഇടുന്നവര്‍ ..അതാസ്വതിച്ച് ആഘോഷിക്കുന്നവര്‍ ..സ്വന്തം വീട്ടിലെ സ്ത്രീകളെയും ഉത്പന്നങ്ങളായാണോ കാണുന്നത്. അറപ്പൊണ് വെറുപ്പാണ് നിങ്ങളോട് തോന്നുന്നത്. ഇതൊക്കെ ആഘോഷിക്കുന്നത് പുരുഷുകള്‍ മാത്രമല്ല..കുലസ്ത്രീകളും കൂടിയാണ്. ഉള്ള് കൊണ്ട് ചിരിക്കാനും കരയാനും തലച്ചോുകൊണ്ട് ചിന്തിക്കാനും കഴിയാത്തവര്‍. നിങ്ങള്‍ ഒന്ന് സൂക്ഷിച്ച് നോക്കു..ലിംഗവും തലച്ചോറും സ്ഥാനം പരസ്പരം മാറിയാണോ കിടക്കുന്നതെന്ന്.

Karma News Network

Recent Posts

മകന്റെ ക്യാമറയില്‍ മോഡലായി നവ്യ നായർ, ഇത് നന്ദനത്തിലെ ബാലാമണി തന്നെയോയെന്ന് സോഷ്യൽ മീഡിയ

മകന്‍ സായ് കൃഷ്ണ പകർത്തിയ നടി നവ്യ നായരുടെ മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ. നവ്യയുടെയും മകന്റെയും ബാലി യാത്രയിൽ…

55 seconds ago

മലപ്പുറത്ത് പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിക്കും, സർക്കാർ സ്കൂളുകളിൽ 30ശതമാനവും ഏയ്ഡഡ് സ്കൂളിൽ 20ശതമാനവും വർധിപ്പിക്കും

മലപ്പുറം: മലപ്പുറത്ത് പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനം. സർക്കാർ സ്കൂളുകളിൽ 30 ശതമാനവും എയ്ഡഡ് സ്കൂളുകളിൽ 20…

1 min ago

ചൂട് കൂടുന്നു, ഉഷ്ണതരംഗ സാധ്യത, മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ അവധി

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ മെയ് ആറ് വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശം. ഉഷ്ണതരംഗ…

24 mins ago

മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന, നടക്കുന്നത് ഇരട്ടനീതി, വി ഡി സതീശൻ

തിരുവനന്തപുരം: മേയറിന്റെ റോഡ് ഷോ, കെ.എസ്.ആര്‍.ടി.സി ബസിനുള്ളിലെ സി.സി ടി.വി ക്യാമറയുടെ മെമ്മറി കാര്‍ഡ് കാണാതായതിന് പിന്നില്‍ രാഷ്ട്രീയ ഗുഢാലോചനയെന്ന്…

34 mins ago

മറ്റുള്ളവരുടെ മുന്നിൽ താൻ വില്ലനായി മാറിക്കഴിഞ്ഞിരുന്നു, മരത്തിന്റെ കീഴിൽ പൊട്ടിക്കരഞ്ഞു

മലയാളികൾ ഇന്നും കൊണ്ടാടുന്ന ഗാനങ്ങളായ മീശ മാധവനിലെ ‘ചിങ്ങമാസം വന്നുചേർന്നാൽ…’, ‘അട്ടക്കടി പൊട്ടക്കുളം…’ തുടങ്ങിയ രംഗങ്ങളിൽ അത്രത്തോളം സന്തോഷവാനായ ദിലീപ്…

53 mins ago

ഹിന്ദു വിവാഹം വെറും പാട്ടും കൂത്തും അല്ല, അനുഷ്ഠാനങ്ങളോടെ ചടങ്ങ് നടന്നില്ലെങ്കിൽ സാധുവാകില്ല, സുപ്രീം കോടതി

ആചാരാനുഷ്ട്ങ്ങളില്ലാതെ വെറും ഭക്ഷണം മാത്രമാണ് ഹിന്ദു വിവാഹങ്ങളാണെന്നു കരുതിയാൽ തെറ്റി ഹിന്ദു വിവാഹം പാട്ടും നൃത്തവും ഭക്ഷണവുമാണെന്ന് കരുതരുത്. കൃത്യമായ…

1 hour ago