entertainment

ജീവിതത്തില്‍ സുഖം തേടുന്നവള്‍, ആത്മ നിര്‍വൃതിക്ക് വേണ്ടി ജീവിക്കുന്നവള്‍ ഇന്നും ഉണങ്ങാത്ത മുറിവുകളെക്കുറിച്ച് ജസ്ല മാടശ്ശേരി

സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് ജസ്ല മാടശ്ശേരി. സമകാലിക വിഷയങ്ങളില്‍ തന്റെതായ അഭിപ്രായങ്ങളും നിലപാടുകളും വെട്ടിത്തുറന്ന് പറയാറുള്ള ജസ്ലക്ക് ആരാധകരും വിമര്‍ശകരും നിരവധിയാണ്. മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് രണ്ടാം സീസണില്‍ മത്സരാര്‍ത്ഥിയായി എത്തിയിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ബോസില്‍ എത്തിയ താരം ഷോയിലും തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞതിലൂടെ വിവാദങ്ങളില്‍ നിറഞ്ഞിരുന്നു. ഒരു യുക്തിവാദി കൂടിയായ ജസ്ല മതപരമായ വിഷയങ്ങളില്‍ വളരെയധികം വിമര്‍ശനം നേരിട്ടിട്ടുണ്ട്. ജസ്ലയുടെ പുതിയ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

ഇതെഴുതുന്നത് ഒരു എഴുത്തുകാരിയല്ലെന്ന് ആദ്യമറിയുക. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ട് വഴിതെറ്റിയെത്തിയ താഴ്വാരമാണ്…ഇ എഴുത്തിന്റേത്. ജീവിതത്തില്‍ നിന്നും കീറിയെടുത്ത ചില ഏടുകളാണ്. കീറിയെടുത്തപ്പോള്‍ മൂലകളും വക്കുകളും പെര്‍ഫെക്ട് അല്ല. പാതി കീറിപോയ ഏടുകളും കൂട്ടത്തിലുണ്ട്. അതും എന്നെ വല്ലാതെ ഉലച്ചപ്പോള്‍. മനസ്സ് വീര്‍പ്പുമുട്ടിച്ചപ്പോള്‍ ഇതെല്ലാം ഞാനെവിടെ കൊണ്ട് പോയി തള്ളുമെന്നോര്‍ത്തപ്പോള്‍.

മുന്നില്‍ കണ്ട പേനയും പുസ്തകവും ഒരു വഴികാണിച്ചു. വല്ലാതെ ശ്വാസം മുട്ടുന്നുണ്ടേല്‍ നിനക്ക് വേണ്ടി എഴുതി തീരാന്‍ ഞങ്ങള്‍ തയ്യാറാണെന്ന്. ആത്മസുഹൃത്തിന്റെ തലോടല്‍ പോലെ അവര്. ഞാന്‍ സ്വാര്‍ത്ഥയാണല്ലോ. അഹങ്കാരിയും, താന്തോന്നിയുമാണല്ലോ. ബാഹ്യമായ ജീവിതത്തില്‍ സുഖം തേടുന്നവള്‍..ആത്മ നിര്‍വൃതിക്ക് വേണ്ടി…ഈ ലോകത്ത് ജീവിക്കുന്നവള്‍.

അധികമാഗ്രഹമൊന്നുമില്ലാത്തവള്‍. കുറച്ച് കാലമെങ്കിലത് വിട്ട് വീഴ്ചയില്ലാത്ത.. സന്ധികളില്ലാത്ത ഒന്ന്. പറ്റുമെങ്കില്‍.. സാധ്യമാണെങ്കില്‍ ഭൂമിക്കപ്പുറവും.. ജീവിക്കുന്നിടത്തോളം അതങ്ങനെ തന്നെ. ഞാനായി. ഉള്ളില് ഭയവും നിലവിളിയുമില്ലാതെ, സംഘര്‍ഷങ്ങളില്ലാതെ നീലവെളിച്ചത്തില്‍. അത് കൊണ്ട് നിങ്ങളുടെ നല്ല മനസ്സ് ഞാന്‍ ചൂഷണം ചെയ്യുന്നു. നിങ്ങളെ എഴുതിയില്ലാതാക്കുന്നു.

ഈ ഗ്രന്ഥമെഴുതുമ്‌ബോള്‍ എന്റെ മാനസീകാന്തരീക്ഷം ഇത്ര ഇരുണ്ട് പോകാന്‍ കാരണമെന്തായിരിക്കും…??? ഇരുണ്ടത് തന്നെയാണ്. ആദ്യം സുചിപ്പിച്ച പോലെ. ജീവിതത്തില്‍ നിന്നും വലിച്ച് ചീന്തിയെടുത്ത ഏടുകളാണല്ലോ. അപ്പോ ചില മുറിവുകളും രക്ത കിനിച്ചിലുകളും സ്വാഭാവികമാവുമല്ലോ. എന്നാല്‍ അതില്‍ ചിലത് ഇന്നും ഉണങ്ങാത്ത മുറിവുകളാണ്. ഇപ്പോഴും രക്തം കിനിഞ്ഞൊഴുകുന്നുണ്ട്. പിന്നെങ്ങനെ ഗ്രന്ഥകാരിയുടെ മാനസീകാന്തരീക്ഷം ശാന്തമാവുമെന്നാണ്..?? ഇപ്പോള്‍ ഈ പുലര്‍കാലത്ത് മുന്നില്‍ കാണുന്ന സംഘര്‍ഷങ്ങളില്ലാതെ തിരകളില്ലാതെ. ശാന്തമായുറങ്ങുന്ന കടല് പോലാകുമെന്നാണ്.

 

Karma News Network

Recent Posts

പന്തീരാങ്കാവ് ഗാർഹിക പീഡന കേസ് പ്രതി രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ചത് സിവിൽ പോലീസ് ഓഫീസർ

കോഴിക്കോട് : നവവധുവിനെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതി രാഹുലിന് രാജ്യം വിടാനുള്ള ബുദ്ധി ഉപദേശിച്ചത് പന്തീരാങ്കാവ് സ്റ്റേഷനിലെ പോലീസ്…

8 mins ago

ടർബോ പ്രെമോഷനിടെ മമ്മൂട്ടി ധരിച്ച മഞ്ഞ ആഢംബര വാച്ചിന്റെ വില കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മമ്മൂട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ടർബോ. മെയ് 23ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കിലാണ് മമ്മൂട്ടിയും മറ്റു…

12 mins ago

സ്വാതി മലിവാൾ എംപിയെ മർദിച്ച കേസ്; ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാർ അറസ്റ്റിൽ

ന്യൂഡൽഹി∙ സ്വാതി മലിവാൾ എംപിയെ മർദിച്ചെന്ന പരാതിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാർ അറസ്റ്റിൽ. സിവിൽ…

29 mins ago

11കാരിയെ പീഡിപ്പിച്ചു, പ്രതിക്ക് 58 വർഷം തടവും ഒരു ലക്ഷം പിഴയും

പതിനൊന്നുകാരിയെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്ത പ്രതിയ്‌ക്ക് 58 വര്‍ഷം കഠിനതടവും, ഒരുലക്ഷം രൂപ പിഴയും . കന്യാകുമാരി മാര്‍ത്താണ്ഡം…

50 mins ago

കാറിൽ എസി ഓൺ ആക്കി വിശ്രമിച്ചു, യുവാവ് മരിച്ച നിലയിൽ

ആലപ്പുഴ : കാറിൽ എസി ഓൺ ആക്കി വിശ്രമിച്ച യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ​ഹരിപ്പാട് ഊട്ടുപറമ്പ് സ്വദേശി…

54 mins ago

വീണ്ടും സ്വർണക്കടത്ത് സംഘത്തിന്റെ തട്ടിക്കൊണ്ട് പോകൽ , യുവാവിനെ മർദിച്ച് നടുറോഡിൽ ഉപേക്ഷിച്ചു

മലപ്പുറം : സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു. സഹദ് എന്ന 30-കാരനെയാണ് വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയത്.…

1 hour ago