health

ജീവിതകാലം മുഴുവന്‍ കൃത്രിമ അവയവങ്ങള്‍ പേറി നടക്കുന്ന അവസ്ഥ എത്ര ഭീകരമാണെന്നോ, ജിന്‍സി ബിനു പറയുന്നു

കാന്‍സറിനോട് പോരാടുന്ന നിരവധി പേര്‍ നമുക്ക് ചുറ്റിനുമുണ്ട്. ഈ മഹാ രോഗത്തിനെതിരെ പോരാടി വിജയം നേടുന്നവരുമുണ്ട്. കാന്‍സര്‍ പോരാട്ടത്തിന്റെ പല അനുഭവകഥകളും സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. തന്റെ കാന്‍സര്‍ പോരാട്ട ജീവിതാനുഭവങ്ങള്‍ പങ്കുവെയ്ക്കാറുള്ള യുവതിയാണ് ജിന്‍സി ബിനു. ഇപ്പോള്‍ ജിന്‍സി പങ്കുവെച്ച പുതിയ കുറിപ്പും ശ്രദ്ധേയമാവുകയാണ്.

ജിന്‍സി ബിനു പങ്കുവെച്ച കുറിപ്പ്, സൗന്ദര്യത്തിന്റെ. പൂര്‍ണ്ണതയുടെ അടയാളമായി കരുതുന്നതൊക്കെ കീറിമുറിച്ചു മാറ്റപ്പെടുന്ന അവസ്ഥ. കൈയ്യോ കാലോ മാറിടങ്ങളോ ഗര്‍ഭപാത്രമോ അങ്ങനെ രോഗംബാധിച്ചു മാറ്റപ്പെടുന്ന ഏതു ശരീരഭാഗവും അവരവരുടെ ജീവന്റെ ഭാഗമായിരുന്നു. പെട്ടെന്നൊരു ദിവസം അത് നഷ്ടപ്പെട്ട അവസ്ഥയിലേക്ക് വലിച്ചെറിയപ്പെടുന്നവരുടെ മനസ്സ് കാണാന്‍ കഴിയുന്നതാണ് കൂടെ നില്‍ക്കുന്നവര്‍ നല്‍കേണ്ട ഏറ്റവും വലിയ സമ്മാനം.

സഹതാപവും,കണ്ണീരും… എന്തിനാ, ജീവിതകാലം മുഴുവന്‍ കൃത്രിമ അവയവങ്ങള്‍ പേറി നടക്കുന്ന അവസ്ഥ എത്ര ഭീകരമാണെന്നോ? നേരെ ചൊവ്വേ വസ്ത്രമിടാനും സ്വാതന്ത്ര്യത്തോടെ എങ്ങട്ടേലും പോകാനും ജോലി ചെയ്യാനും സ്വന്തം കാര്യങ്ങളെങ്കിലും സ്വയം ചെയ്യാനും ഒക്കെത്തിനും ബുദ്ധിമുട്ട്. ആയുസ്സ് തീരുവോളം ഒരുതരം ബന്ധനം റേഡിയേഷനുവേണ്ടി ഞഇഇ യിലെത്തിയപ്പോ പരിചയപ്പെട്ടവരില്‍ ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്ന ഒരു മുഖം…’ടീച്ചറി’ന്റേതാണ്. വെളുത്ത വട്ടമുഖത്തെ വലിയ നെറ്റിത്തടം നിറഞ്ഞൊരു കുങ്കുമപ്പൊട്ടും, ഭസ്മകുറിയും കുപ്പിവള കിലുങ്ങുംപോലെ ചിരിക്കും തിളങ്ങുന്ന കണ്ണുകളിറുക്കി തമാശപറയും.

അന്ന് ടീച്ചര്‍ പറഞ്ഞു ഇതൊക്കെ കഴിഞ്ഞ്..വീട്ടിലെത്തീട്ടു ന്റെ ഇതുവരെയുള്ള സ്റ്റെലൊക്കെയങ്ങ് മാറ്റും. സാരിയുടുത്തേ ശീലമുള്ളൂ. മക്കളൊക്കെ മോഡേണ്‍ ഡ്രസിടുമ്പോ….അവരോടൊപ്പം കൂടിയാലോന്ന് ചിന്തിച്ചിട്ടുണ്ട്… പിന്നെ..മടിക്കും. പക്ഷേ…ഇനിയൊരു മടിയുമില്ല. വേണെങ്കി. ഇതിയാനെ പോലെ സ്ലീവ് ലെസ് ബനിയനും ഇടാം? അതാ ഇനി കംഫര്‍ട്ടബിള്‍ രണ്ടു ബ്രസ്റ്റും മാസക്ടമി ചെയ്തു. സാരിയുടുത്തു തുടങ്ങുമ്പോഴേ ഇപ്പോ കൈ കുഴയും പാന്റും,ബനിയനുമാണെങ്കി ആ ബുദ്ധിമുട്ടില്ലാലോ അതുകേട്ടപ്പോ…ടീച്ചറിനൊപ്പം ‘അതിയാനും’ പൊട്ടിച്ചിരിച്ചു.

എത്ര ലളിതസുന്ദരമായ ചിന്ത, അതുകേട്ട് ക്യാന്‍സര്‍ നാണിച്ചു തല താഴ്ത്തീട്ടുണ്ടാവും അതാണ് അതിജീവനം നഷ്ടങ്ങള്‍ നമുക്ക് തന്ന കുറവുകളെ നോക്കി പൊട്ടിച്ചിരിക്കണം. കൂടെയൊരു കൈത്താങ്ങും കൂടിയുണ്ടെങ്കില്‍. ‘സ്വര്‍ഗത്തേക്കാള്‍ സുന്ദരമാണീ സ്വപ്നം വിടരും ഭൂമി’ #അതിജീവിക്കുകയെന്നത് #തിരിച്ചടികളോടുള്ളബമാനസികമായ #വെല്ലുവിളിയോബചെറുത്തുനില്‍പ്പോ #തന്നെയാണ്.

Karma News Network

Recent Posts

കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ കൂട്ടഅവധി, 14 പേർക്കെതിരെ നടപടിയെടുത്തു

തിരുവനന്തപുരം : മുന്നറിയിപ്പില്ലാതെ കൂട്ടഅവധി എടുത്ത സംഭവത്തിൽ 14 കെ.എസ്.ആർ.ടി.സി. ജീവനക്കാർക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചു. കെ.എസ്.ആർ.ടി.സി. പത്തനാപുരം യൂണിറ്റിൽ 2024…

8 mins ago

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഡീപ് ഫേക്ക് വീഡിയോ, കോണ്‍ഗ്രസ് ഐ.ടി സംഘത്തിലെ അഞ്ചുപേർ അറസ്റ്റിൽ

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഡീപ് ഫേക്ക് വീഡിയോ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഐ.ടി സംഘത്തിലെ അഞ്ചുപേരെ…

34 mins ago

എയറിലായ മേയറെ നിലത്തിറക്കാൻ വന്ന ലുട്ടാപ്പി റഹിം ഇപ്പോൾ എയറിലായി

മേയർ കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി റോഡിൽ കാണിച്ച ഷോയെത്തുടർന്ന് ബഹിരാകാശത്ത് നില്ക്കുന്ന ആര്യാ രാജേന്ദ്രനെ താഴെയിറക്കാം അല്ലെങ്കിൽ എങ്ങനെയെങ്കിലും ഈ…

59 mins ago

തടി കുറയ്ക്കാൻ 6 വയസുകാരനെ ട്രേഡ് മില്ലില്‍ വ്യായാമം ചെയ്യിച്ച് പിതാവ്, അമിത വ്യായാമം കുഞ്ഞിന്റെ ജീവനെടുത്തു

ന്യൂജേഴ്‌സി : ആറ് വയസുകാരന്റെ മരണത്തിൽ പിതാവ് അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അമിത വ്യായാമം ആണ് കുഞ്ഞിന്റെ…

1 hour ago

കണ്ണൂർ വിമാനത്താവള പരിസരത്ത്, വന്യജീവിയുടെ സാന്നിധ്യം, പാതി ഭക്ഷിച്ച നായയുടെ ജഡം കണ്ടെത്തി

കണ്ണൂർ : വിമാനത്താവള പരിസരത്ത് വന്യജീവിയുടെ സാന്നിധ്യം കണ്ടെത്തി. ഇന്നലെ രാത്രിയാണ് വന്യജീവിയെ കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവള പരിസരത്ത് കണ്ടത്.…

2 hours ago

കോഴിക്കോട് സൂര്യാതപമേറ്റ് പെയിന്റിങ് തൊഴിലാളി മരിച്ചു

കോഴിക്കോട്: സൂര്യാതപമേറ്റ് കോഴിക്കോട് പെയിന്റിങ് തൊഴിലാളി മരിച്ചു. പന്നിയങ്കര സ്വദേശി വിജേഷ് ആണ് മരിച്ചത്. ശനിയാഴ്ച ജോലിസ്ഥലത്ത് വെയിലേറ്റതിനേത്തുടർന്ന് കുഴഞ്ഞു…

2 hours ago