കർമ്മ ന്യൂസിനു വീർ സവർക്കർ പുരസ്കാരം

കർമ്മ ന്യൂസ് വീർ സവർക്കർ പുരസ്കാരം നേടി.. 136മത് വീർ സവർക്കർ പുരസ്കാരം കർമ്മ ന്യൂസിനു ലഭിച്ചത്  മലയാള മാധ്യമ രംഗത്തേ ധീരമായ വാർത്ത ഇടപെടലിനും തുറന്ന് സത്യങ്ങൾ അവതരിപ്പിച്ചതിനും എന്ന നിലക്കാണ്‌ തിരഞ്ഞെടുക്കപ്പെട്ടത്.
. മാനവ ഐക്യത്തിനായും ദേശ സ്നേഹത്തിനായും നിലകൊള്ളുന്ന വിവിധ മേഖലയിലെ കർമ്മ ധീരർക്ക് നല്കുന്ന പുരസ്കാരമാണ്‌ . ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനും, അഭിഭാഷകനും, കവിയും, എഴുത്തുകാരനുമായിരുന്നു വിനായക് ദാമോദർ സാവർക്കർ. ഹിന്ദു സംസ്കാരത്തിലെ ജാതി വ്യവസ്ഥകളെ എതിർത്ത ഇദ്ദേഹം എല്ലാ വിധ മത പരിവർത്തനത്തിനും എതിരേ ശബ്മുയർത്തിയ ആളുമാണ്‌. അദ്ദേഹത്തിന്റെ പേരിൽ ഉള്ള വീര സവർക്കർ പുരസ്കാരം തിരുവന്തപുരം ചെത്തിക്കുളങ്ങര ദേവീക്ഷേത്ര ഹാളിൽ നടന്ന ചടങ്ങിൽ ഹെർ ഹൈനസ് ഗൗരിഭായി തമ്പുരാട്ടിയിൽ നിന്നും   പുരസ്കാരം ഏറ്റു വാങ്ങി.

വീര സവർക്കറുടെ പേരിൽ ഉള്ള ഈ മാധ്യമ പുരസ്കാരം ഏറ്റുവാങ്ങുന്നതിൽ കർമ്മ ന്യൂസിനൊപ്പം കർമ്മയേ സ്നേഹിക്കുന്ന എല്ലാ ലോക മലയാളികൾക്കും അഭിമാനിക്കാം. പ്രവാസി ശബ്ദംന്യൂസ് ആന്റ് മീഡിയയുടെ സഹോദര സ്ഥാപനമായ കർമ്മ ന്യൂസ് ഒരു കഴിഞ്ഞ 15 മാസങ്ങൾകൊണ്ട് മലയാള മാധ്യമ ചരിത്രത്തിൽ വലിയ തിരുത്തലുകൾ ഉണ്ടാക്കി. ടിവിൽ ഇല്ല ഞങ്ങൾ, അച്ചടി താളിലും, മാസികയിലും, സീരിയലിലും ഒന്നും കർമ്മ ഇല്ല. ലോക മലയാളികൾ എപ്പോഴും കൈയ്യിൽ കരുതുന്ന ചെറിയ ഫോണിൽ ഞങ്ങൾ ഇപ്പോഴും ഉണ്ട്. മലയാളികളുടെ ആദ്യത്തേ സ്വന്തന്ത്ര വെബ് ചാനലായ കർമ്മ ന്യൂസിനു ഇപ്പോൾ ഒരു ദിവസം ഉള്ളത് 30 ലക്ഷത്തോളം കാഴ്ച്ചക്കാരാണ്‌. ഇതിൽ 1.2 മില്യൺ ആളുകളും ഫേസ്ബുക്കിൽ ഞങ്ങളുടെ 2 പേജുകളിൽ നേരിട്ടാണ്‌. യു.ടുബിലും, ഹലോയിലും,  ദി കർമ്മ ഡോട് കോം വെബ്സൈറ്റിലും ഞങ്ങളിലേക്ക് എല്ലാ ദിവസവും എത്തുന്ന 3 മില്യൺ ജനങ്ങൾക്ക് അല്ലാ നന്ദിയും ആദരവും ഞങ്ങൾ നല്കുന്നു. മുന്നോട്ടുള്ള ഞങ്ങളുടെ ശക്തി നിങ്ങൾ തന്നെയാണ്‌. നിങ്ങൾ ഇല്ലെങ്കിൽ ഞങ്ങൾ ഇല്ല. ജനം പിന്നിലൊ ഇല്ലേൽ ഞങ്ങൾ ഒന്നുമല്ല എന്നു മനസിലാക്കുന്ന മാധ്യമം ആണ്‌ കർമ്മ ന്യൂസ്. കർമ്മ ന്യൂസിന്റെ എന്റർ ടൈന്മെന്റ് ചാനൽ മലയാള ഇന്റർനെറ്റ് പ്രേക്ഷകർക്കായി അണിയറയിൽ ഒരുങ്ങുകാണ്‌. ഒരു മുഴുനീള വിനോദ ചാനൽ ആയിരിക്കും ഇന്റർനെറ്റ് ലോകത്തേക്ക് മലയാളത്തിൽ വരുന്നത്

വീർ സവർക്കറിലേക്ക് തന്നെ ഒരു വാക്കു കൂടി..ആൻഡമാൻ നിക്കോബാറിലെ ഇരുണ്ട തടവറകളിൽ ഒന്ന് നിവർന്ന് നിൽക്കാൻ പോലും കഴിയാത്ത സെല്ലുലാർ ജയിലുകളിൽ കഴിഞ്ഞ ധീര ദേശാഭിമായിയായിരുന്നു സവർക്കർ. ബ്രിട്ടീഷ്കാരുടെ കൊടും പീഡനങ്ങൾ ഏറ്റുവാങ്ങിയപ്പോളും ജയിലിന്റെ കരിങ്കൽ ഭിത്തികളിൽ ദേശീയതകൾ എഴുതി കോറിയിട്ട ധീരനായിരുന്നു അദ്ദേഹം.അതിനായി ഇരുമ്പാണികളേ അദ്ദേഹം തൂലികയാക്കി.സ്വന്തം ഹൃദയ രക്തം കൊണ്ട് ഭാരതാംബയെ സ്തുതിച്ച് സൂക്തങ്ങളെഴുതിയ വീർ വിനായക ദാമോദർ സവർക്കർ.സവർക്കറുടെ ഈ എഴുത്തിന്റെ ശക്തിയേ സംരക്കുന്നു

Karma News Editorial

Recent Posts

പോക്സോ കേസിൽ സിപിഎം നേതാവ് അറസ്റ്റിൽ, പത്രം ഇടാനെത്തിയ ആൺകുട്ടിയെ പീഡിപ്പിച്ചു

കോഴിക്കോട് : പോക്സോ കേസിൽ സിപിഎം നേതാവിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊയിലാണ്ടി ചിങ്ങപുരം ബ്രാഞ്ച് അംഗം ബിജീഷിനെയാണ് കൊയിലാണ്ടി…

17 mins ago

ചൂട് കൂടുന്നു, സംസ്ഥാത്ത് അങ്കണവാടികൾക്ക് ഒരാഴ്ച അവധി

തിരുവനന്തപുരം: ചൂട് കനക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അങ്കണവാടികൾക്ക് അവധി പ്രഖ്യാപിച്ചു. പ്രവർത്തനം ഒരാഴ്ചത്തേക്ക് നിർത്തിവയ്‌ക്കാനാണ് വനിത് ശിശു വികസന വകുപ്പിന്റെ…

45 mins ago

ചെന്തിട്ട ദേവീക്ഷേത്രത്തിൽ വൻ തീപിടിത്തം, വൻ നാശനഷ്ടം

തിരുവനന്തപുരം : ശ്രീ ചെന്തിട്ട ദേവീക്ഷേത്രത്തിൽ തീപിടിത്തം. ക്ഷേത്രത്തിന്റെ മേൽക്കൂര പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം. തീപ്പിടിത്തത്തിന് പിന്നാലെ…

1 hour ago

ചെങ്കടലിൽ വീണ്ടും ഹൂതി വിമതരുടെ ആക്രമണം, രക്ഷാദൗത്യവുമായി INS കൊച്ചി

ന്യൂഡൽഹി : ചെങ്കടലിൽ ഹൂതികളുടെ മിസൈലാക്രമണം.. പനാമ പതാകയുള്ള ക്രൂഡ് ഓയിൽ ടാങ്കറായ എംവി ആൻഡ്രോമെഡ സ്റ്റാറിന് നേരെയായിരുന്നു ആക്രമണം…

2 hours ago

ധർമ്മം ഞാൻ നടപ്പാക്കും നിങ്ങൾ പിണങ്ങിയാലും, ഭരിക്കുന്നവർ സത്യസന്ധർ എന്ന് ജനത്തിനു ബോധ്യപെടണം-ഗവർണ്ണർ ഡോ ആനന്ദബോസ്

തിരുവനന്തപുരം : റൈറ്റ് മാൻ ഇൻ റൈറ്റ് പൊസിഷൻ അതാണ് ഗവർണ്ണർ ഡോ ആനന്ദബോസ്. താൻ തന്റെ തന്റെ ധർമ്മം…

2 hours ago

പവി കെയർടേക്കർ സിനിമ കളക്ഷൻ 2കോടി, ആദ്യ ദിനം 95ലക്ഷം, നടൻ ദിലീപ് നായകനായ പവി കെയർടേക്കർ കളക്ഷൻ റിപോർട്ട്

പവി കെയർടേക്കർ സിനിമ കളക്ഷനിൽ 2കോടി. നല്ല രീതിയിൽ പ്രചാരണം നല്കിയിട്ടും സോഷ്യൽ മീഡിയയിൽ വലിയ പി ആർ വർക്കുകൾ ഉണ്ടായിട്ടും…

3 hours ago