Home kerala പ്രതിഷേധക്കണി ഒരുക്കി കെഎസ്ആർടിസി ജീവനക്കാർ വിഷുവിനും പാതി ശമ്പളം

പ്രതിഷേധക്കണി ഒരുക്കി കെഎസ്ആർടിസി ജീവനക്കാർ വിഷുവിനും പാതി ശമ്പളം

തിരുവനന്തപുരം : കെഎസ്ആർടിസി ജീവനക്കാർക്ക് ഈ മാസവും പൂർണ ശമ്പളം ഇല്ല. ഈ മാസത്തെ പകുതി ശമ്പളം മാത്രമാണ് ജീവനക്കാർക്ക് ലഭിച്ചിട്ടുള്ളത്. ശമ്പളം മുഴുവനായി നൽകാത്തത്തിൽ പ്രതിഷേധിച്ച് ജീവനക്കാർ പ്രതിഷേധ കണി ഒരുക്കി പ്രതിഷേധിച്ചു. ജീവനക്കാർക്ക് മാസങ്ങളായി മുഴുവൻ സമ്പളവും നൽകുന്നില്ല.

ഇതിൽ പ്രതിഷേധിച്ച് വിഷുദിനത്തിൽ കെഎസ്ആർടിസി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ജീവനക്കാരുടെ യാതൊരു തരത്തിലുള്ള അഭിപ്രായങ്ങളും പരിഗണിക്കാതെ ഗഡുക്കളായാണ് നൽകിക്കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രി നൽകിയ വാക്ക് പാലിക്കണമെന്നും ബിഎംഎസ് പ്രവർത്തകർ പറഞ്ഞു.

എത്ര സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡു ആയി മാസാദ്യം നൽകും. ചിലവുകൾ ചുരുക്കാനും പാഴ്‌ച്ചിലവുകൾ ചൂണ്ടികാട്ടാനും ഉള്ള നിർദേശങ്ങൾ സ്വീകരിക്കാൻ സദാ സന്നദ്ധമാണ് ഗതാഗത വകുപ്പ് എന്നെല്ലമായിരുന്നു അധികാരത്തിലെത്തിയപ്പോൾ ഗതാഗത വകുപ്പുമന്ത്രി കെബി ഗണേഷ് കുമാർ വാഗ്ധനം നൽകിയത്.