വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കെ പാമ്പുകടിയേറ്റു, ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം

കോട്ടയം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഏഴുവയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു. എലിക്കുളം ആളുറുമ്പ് വടക്കത്തുശ്ശേരിൽ അരുണിന്റെയും ആര്യയുടെയും മകൾ ആത്മജ അരുണാണ് മരിച്ചത്.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് പൈക ഏഴാംമൈലിൽ വാടകവീടിന് സമീപത്തുവെച്ച് പാമ്പുകടിയേൽക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരണം സംഭവിച്ചു. ഉരുളികുന്നം എസ്.ഡി.എൽ.പി.സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാർഥിനിയായിരുന്നു ആത്മജ.