entertainment

ഒരു ലക്ഷം രൂപ വാടകയുള്ള റിസോര്‍ട്ടില്‍ അവധി ആഘോഷിച്ച് കുക്കുവും ഭാര്യയും

ഡി ഫോര്‍ ഡാന്‍സ് എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ഡാന്‍സറും നടനും അവതാരകനുമാണ് കുക്കു അഥവാ സുഹൈദ് കുക്കു. ഉടന്‍ പണം എന്ന പരിപാടിയില്‍ അവതാരകനായും കുക്കു എത്തുന്നുണ്ട്. ദീപ പോളാണ് കുക്കുവിന്റെ ഭാര്യ. ഇവരുടെ വിവാഹത്തിന് പിന്നാലെ ഇന്റര്‍ റിലീജിയസ് മാര്യേജ് ആണോ, നിങ്ങളെ വീട്ടില്‍ കയറ്റുമോ തുടങ്ങിയ സംശയങ്ങള്‍ ചോദിച്ച് നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു. ഇവര്‍ പങ്കുവെയ്ക്കുന്ന വിശേഷങ്ങളൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്.

ഇപ്പോളിതാ ഇവരുടെ പുതിയ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ജീവ, അപര്‍ണ, ലിജോ തുടങ്ങിയവര്‍ക്കൊപ്പമാണ് കുക്കുവും ദീപയും മൂന്നാര്‍ റിസോര്‍ട്ടില്‍ എത്തിത്. കുറേ കാലത്തെ തിരക്ക് പിടിച്ച ജീവിതത്തില്‍ നിന്ന് ഉള്ള ഒരു മാറ്റമാണ് ഈ രണ്ട് ദിവസത്തെ ട്രിപ്പ് എന്ന് തുടക്കത്തിലെ കുക്കുവും ദീപയും പറഞ്ഞിരുന്നു. പുതിയ ഡാന്‍സ് സ്റ്റുഡിയോ നവീകരിച്ചതിന്റെയും, ക്ലാസ് തുടങ്ങിയതിന്റെയും ഒക്കെ തിരക്കിലായിരുന്നു കുറേ മാസങ്ങളായി കുക്കുവും ദീപയും. അതില്‍ നിന്ന് എല്ലാം ഒന്നു ഫ്രീ ആയ ശേഷമാണ് ട്രിപ്പ് പ്ലാന്‍ ചെയ്തത്.

മൂന്നാറില്‍ തങ്ങള്‍ താമസിച്ച റൂമിലെ കാഴ്ച ആദ്യം പങ്കുവച്ച വീഡിയോയില്‍ ഇരുവരും പങ്കുവച്ചിരുന്നു. ലക്ഷ്വറി വില്ലയിലാണ് ടീം താമസിച്ചത്. അവിടെ സ്റ്റാര്‍ട്ടിങ് തന്നെ ഇരുപതിനായിരം രൂപയാണ്. കുക്കുവും ദീപയും ഒക്കെ താമസിച്ച റൂമിന് മുപ്പതിനായിരം രൂപയാണ് പെര്‍ ഡേ റെന്റ്. എന്നാല്‍ ഇതേ റിസോര്‍ട്ടില്‍ ദിവസം അന്‍പതിനായിരവും ഒരു ലക്ഷവും വാടകയുള്ള റൂമുണ്ട്. ആ റൂമിലെ കാഴ്ചകള്‍ ഡികെ ടെയില്‍സിന്റെ വീഡിയോയില്‍ പങ്കുവച്ചു.

ഒരു ലക്ഷ്വറി ഹണിമൂണിന് എല്ലാം വരാന്‍ പറ്റിയ റൂമുകളാണ് ഒരു ലക്ഷത്തിന്റേത്. ഇത്രയും പൈസ കൊടുത്ത് അവധി ആഘോഷിക്കുന്നവര്‍ ഉണ്ടാവുമോ എന്ന് നിങ്ങള്‍ക്ക് സംശയം ഉണ്ടാവും, എന്നാല്‍ ഉണ്ട്. നിസ്സാരം ഒരു വാച്ചിന് പോലും ലക്ഷങ്ങള്‍ കൊടുക്കുമ്പോള്‍ ഒരു അവധി ആഘോഷം അത്രയും ലക്ഷ്വറി ആക്കിക്കൂടെ. ഉള്ളവര്‍ ചെയ്യട്ടെ, അതിനെ വിമര്‍ശിക്കാന്‍ പാടില്ല എന്നാണ് കുക്കു പറയുന്നത്. എന്തായാലും അന്‍പതിനായിരത്തിന്റെയും ഒരു ലക്ഷത്തിന്റെയും റൂം ഡികെ ടെയില്‍സിന്റെ വീഡിയോയില്‍ കാണിച്ചു.

Karma News Network

Recent Posts

സിപിഐഎമ്മിന് തിരിച്ചടി, തൃശ്ശൂർ ജില്ലാ കമ്മറ്റിയുടെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ്, അക്കൗണ്ട് മരവിപ്പിച്ചു

തൃശൂരില്‍ സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. സിപിഐഎം ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന…

8 mins ago

പാകിസ്താനിലും ജയ് മാതാ വിളികൾ ;പാക്കിസ്ഥാനിലെ ക്ഷേത്രവിശേഷം

ചളി നിറഞ്ഞ ചെങ്കുത്തായ പാതയിലൂടെ ഹിംഗ്‌ലാജ് മാതയുടെ പുണ്യം തേടിയെത്തിയത് ഒരു ലക്ഷത്തിലേറെ ഭക്തര്‍. തെക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ബലൂചിസ്ഥാനിലെ വിഖ്യാതമായ…

1 hour ago

ശോഭാ സുരേന്ദ്രനെ ‘സഹോദരങ്ങൾ’ തക്കം നോക്കി മുന്നിലും പിന്നിലും കുത്തുന്നു

ശോഭാ സുരേന്ദ്രനെതിരേ നടപടി ആവശ്യപ്പെട്ട് കേന്ദ്ര ബിജെപി നേതൃത്വത്തേ സമീപിച്ചു. ബി.ജെ പി പ്രവർത്തകരുടെ വികാരവും പോരാടുന്ന ധീര വനിതയുമായ…

2 hours ago

കൊച്ചി മെട്രോ നിർമാണത്തിനിടെ തൊഴിലാളികളുടെ ദേഹത്തേക്ക് ട്രെയ്ലർ ലോറി ഓടിച്ചുകയറ്റിയ സംഭവത്തിൽ ഡ്രൈവർക്ക് അഞ്ച് വർഷം കഠിന തടവ്

പറവൂർ: കൊച്ചി മെട്രോ റെയിൽവേ നിർമാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് ട്രെയ്ലർ ലോറി ഓടിച്ചുകയറ്റിയ സംഭവത്തിൽ ഡ്രൈവർക്ക് അഞ്ച് വർഷം…

2 hours ago

ആക്കുളത്തെ കണ്ണാടി ബ്രിഡ്ജും തകർന്നു , നിർമ്മാണം സിപിഎം എംഎൽഎയുടെ സൊസൈറ്റി

വർക്കലയിലെ ഫ്ളോറിങ് ബ്രിഡ്ജ് തകർന്നത് കൊണ്ട് ഉത്ഘാടനം മാറ്റിവെച്ച ആക്കുളത്തെ കണ്ണാടിപ്പാലവും തകർന്നു പാലം നിര്‍മ്മിച്ചത്‌ സിപിഎം എംഎല്‍എയുടെ സൊസൈറ്റിവട്ടിയൂര്‍ക്കാവ്…

3 hours ago

മേയർക്കെതിരെയുള്ള ഡ്രൈവറിന്റെ പരാതി, കെ.എസ്. ആർ.ടി.സി സൂപ്പർ ഫാസ്റ്റിലെ ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കാനൊരുങ്ങി പോലീസ്

തിരുവനന്തപുരം: കെ എസ് ആർ ടി സി ബസ് തടഞ്ഞുനിർത്തിയ സംഭവത്തിൽ സൂപ്പർ ഫാസ്റ്റിലെ ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കാനൊരുങ്ങി പോലീസ്.…

4 hours ago